കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയര്‍ നടത്തിയത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും; ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നോട്ടീസ് അയക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സുമാന്‍ നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് പി എസ് ഗോപിനാഥാണ് നിര്‍ദ്ദേശം നല്‍കിയത്. നിയമിക്കേണ്ട ആളുകളുടെ പട്ടികയ്ക്കായി സി പി എം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന് കത്തയച്ചത് വഴി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന പരാതിയിലാണ് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഓംബുഡ്സ്മാന്‍ നോട്ടീസ് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

mayor

ഓംബുഡ്‌സമാന്‍ അയക്കുന്ന നോട്ടീസില്‍ ആര്യാ രാജേന്ദ്രന്‍ അന്വേഷണം നേരിട്ടേക്കും. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസയക്കാനാണ് നിര്‍ദ്ദേശം. സുധീര്‍ഷ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്മാന്റെ നടപടി. മേയറും സെക്രട്ടറിയും നവംബര്‍ 20ന് മുമ്പ് തന്നെ രേഖാമൂലം മറുപടി നല്‍കണമെന്ന് ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കാരായ എല്ലാ കക്ഷികളോടും ഡിസംബര്‍ രണ്ടിന് ചേരുന്ന ഓണ്‍ലൈന്‍ സിറ്റിംഗില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഓംബുഡ്സ്മാന് ഒന്നുകില്‍ പരാതിയില്‍ തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിടാം. അല്ലെങ്കില്‍ സ്വയം അന്വേഷണം നടത്താവുന്നതുമാണ്.

ഇങ്ങനെ അന്വേഷണത്തിനായി എടുക്കുന്ന ഉദ്യോഗസ്ഥനെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന്റെ സ്റ്റാഫായി പരിഗണിക്കും. മേയറും സെക്രട്ടറിയും നല്‍കിയ മറുപടി പരാതിക്കാരനുമായി പങ്കിടും. ഇതിനിടെ, കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മേയറുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന കത്തിന്റെ ഓര്‍ജിനല്‍ കണ്ടെത്താനാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ വാട്സാപ്പില്‍ പ്രചരിക്കുന്ന കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ കയ്യിലുള്ളത്. കത്ത് വ്യജമാണെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കത്ത് വിവാദം ഉയര്‍ന്നത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് കത്തയച്ചത്. അതേസമയം, കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് സി പി എം പിന്തുണയുണ്ട്. മേയര്‍ക്കെതിരെയുള്ള വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സി പി എം തീരുമാനം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മേയറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നുണ്ട്.

English summary
Local Self-Government Ombudsman to send notice against Mayor Arya Rajendran in letter controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X