Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങല്‍ ഉറപ്പിച്ച് അടൂര്‍ പ്രകാശ്,വയനാട്ടില്‍ വിട്ടുവീഴ്ച്ചയില്ല, ഉമ്മന്‍ചാണ്ടി ദില്ലിയിലേക്ക്!

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും അനിശ്ചിതത്വം. കഴിഞ്ഞ ദിവസം തര്‍ക്കം നിലനിന്നിരുന്ന സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് തീരുമാനമായത്. ബാക്കിയുള്ള മൂന്ന് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഒന്നിലധികം ഉള്ളതാണ് പ്രതിസന്ധിയായിരിക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഉടന്‍ തന്നെ ദില്ലിയിലെത്താന്‍ ഒരുങ്ങുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് മണ്ഡലങ്ങളിലെ സ്വാധീനം ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനൗദ്യോഗികമായി ഈ മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിക്കാന്‍ പാര്‍ട്ടി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ വീണ്ടും സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് ഗ്രൂപ്പ് പോരാണെന്ന വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ആലപ്പുഴയും ആറ്റിങ്ങളുമായിരുന്നു അടൂര്‍ പ്രകാശിനെ മത്സരിപ്പിക്കാനായി പരിഗണിച്ചിരുന്നത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും എന്ന് ഏകദേശ ധാരണ നേരത്തെ ഉണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഉടക്കി നിന്ന നാല് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ആറ്റിങ്ങലിനെ മാറ്റി നിര്‍ത്തിയത്.

നേതാക്കളുടെ തീരുമാനം

നേതാക്കളുടെ തീരുമാനം

ചര്‍ച്ചയ്‌ക്കൊടുവില്‍ കേരളത്തിലെ നേതാക്കള്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് തന്നെ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അതേസമയം വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒട്ടും അയവില്ല. ചര്‍ച്ച തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. സീറ്റ് എ ഗ്രൂപ്പിന് വിട്ട് കൊടുക്കാനാവില്ലെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയും തുടരുന്നുണ്ട്.

വടകരയിലേക്ക് മാറ്റുമോ?

വടകരയിലേക്ക് മാറ്റുമോ?

സിദ്ദിഖിനെ വടകരയിലേക്ക് മാറ്റി പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശവും ഇതിനിടെ ഉയര്‍ന്നു. എന്നാല്‍ ഇതിനെ സിദ്ദിഖ് എതിര്‍ത്തു. ആലപ്പുഴ സീറ്റ് സിദ്ദിഖിന് വാഗ്ദാനം ചെയ്ത് മറ്റൊരു ഫോര്‍മുല ഐ ഗ്രൂപ്പ് വെച്ചെങ്കിലും അതിനോട് എ ഗ്രൂപ്പും വഴങ്ങിയില്ല. ഏറ്റവും ഒടുവിലത്തെ ഫോര്‍മുല അനുസരിച്ച് വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനും വടകരയില്‍ വിദ്യാ ബാലകൃഷ്ണനും സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് നിര്‍ദേശം.

ഉമ്മന്‍ചാണ്ടി ദില്ലിയിലേക്ക്

ഉമ്മന്‍ചാണ്ടി ദില്ലിയിലേക്ക്

സീറ്റ് ചര്‍ച്ച എവിടെയുമെത്താത്ത സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ദില്ലിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ നാളെ വൈകീട്ട് ദില്ലിയിലെത്താനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. എന്നാല്‍ ഇത് നേരത്തെയാക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി എത്തുന്നതോടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച. വടകരയില്‍ വിദ്യാ ബാലകൃഷ്ണന് പകരം ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന നേതാക്കള്‍ നടത്തിയെങ്കിലും പിന്നീട് ഇതും ഉപേക്ഷിച്ചു.

രമ്യക്ക് പിന്തുണയുമായി ഫിറോസ്

രമ്യക്ക് പിന്തുണയുമായി ഫിറോസ്

ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന വിദ്യാ ബാലകൃഷ്ണനെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പിന്തുണച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ വോട്ടര്‍മാര്‍ക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ പേര് ഉറപ്പിച്ചതോടെ ഈ അഭ്യൂഹങ്ങളും ഇല്ലാതായിരിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+