ആലപ്പുഴയിലും മാവേലിക്കരയിലും കളളവോട്ട് പരാതി, സിപിഎം വൻ പ്രതിരോധത്തിൽ!
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കളളവോട്ട് ആരോപണം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് കളക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതിന് പിന്നാലെയാണ് മറ്റിടങ്ങളില്‍ നിന്നും കളളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്നാണ് കളളവോട്ട് നടന്നുവെന്ന ആരോപണം.
യുഡിഎഫും ബിജെപിയുമാണ് സിപിഎമ്മിനെതിരെ കളളവോട്ട് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തില്‍ ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പര്‍ ബൂത്തില്‍ 800ാം ക്രമനമ്പരിലും കൊയ്പ്പളളി കാരാഴ്മ സ്‌കൂളിലെ 82ാം നമ്പര്‍ ബൂത്തില്‍ 636ാം ക്രമനമ്പറിലുമാണ് കളളവോട്ട് നടന്നതായി ആരോപണം.

സിപിഐ നേതാവും കായംകുളം നഗരസഭാ കൗണ്‍സിലറുമായ ജലീല്‍ എസ് പെരുമ്പളത്ത് ഈ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തു എന്നാണ് ബിജെപിയും യുഡിഎഫും പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിന്മേല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇന്ന് പോലീസിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം മാവേലിക്കരയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കളളവോട്ട് ചെയ്തു എന്നാണ് യുഡിഎഫ് പരാതിപ്പെട്ടിരിക്കുന്നത്.
മാവേലിക്കരയിലെ സിപിഎം പ്രാദേശിക നേതാവിന്റെ വിദേശത്തുളള മകളുടെ വോട്ട് എസ്എഫ്‌ഐ പ്രവര്‍ത്തക ചെയ്തു എന്നാണ് പരാതി. കുറുത്തിക്കാട് സെന്റ് ജോണ്‍സ് എംഎസ്സി യുപി സ്‌കൂളിലെ 77ാം നമ്പര്‍ ബൂത്തിലാണ് ഈ കളളവോട്ട് നടന്നത് എന്നാണ് ആരോപണം. ഇവര്‍ക്കെതിരെയും ബൂത്ത് ലെവല്‍ ഓഫീസര്‍ക്കെതിരെയും പരാതിപ്പെടാനാണ് യുഡിഎഫ് നീക്കം.












Click it and Unblock the Notifications