• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വയനാട്' ഇത് ചില്ലറക്കളിയല്ല.. പ്രത്യേകതകൾ ഇങ്ങനെ, ഇത് ചരിത്രം.. വയനാടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട

കൽപ്പറ്റ: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ ഇക്കുറി ശ്രദ്ധാ കേന്ദ്രമായി മാറിയ മണ്ഡലമാണ് വയനാട്. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നത്. സാധ്യാതാ പട്ടിക പുറത്ത് വന്നപ്പോൾ മുതൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച ടി സിദ്ദിഖ് രാഹുൽ ഗാന്ധിയുടെ പേരുയർന്നു വന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ്.

നാടകാന്തം രാഹുൽ ഗാന്ധിയും മുരളീധരനും... വയനാട്ടിലും വടകരയും അണിയറയിൽ തീരുമാനമായത് ഇങ്ങനെയാണ്!

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനായി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വടംവലി നടത്തിയിരുന്നെങ്കിലും നറുക്ക് വീണത് വയനാടിനായിരുന്നു. കേരളാ രാഷ്ട്രീയ ചരിത്രത്തിൽ നിർണായ സ്ഥാനമുള്ള മണ്ഡലം കൂടിയാണ് വയനാട്.

ശക്തി കേന്ദ്രം

ശക്തി കേന്ദ്രം

കോൺഗ്രസിന്റെ ഉറച്ച് സീറ്റാണ് വയനാട്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും നിന്നും 450 കിലോമീറ്റർ അകലെയാണ് വയനാട് മണ്ഡലം. തമിഴ്നാടും കർണാടകയുമായുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്.

വയനാട് മണ്ഡലം

വയനാട് മണ്ഡലം

വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാട്, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട്. ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് ജില്ലകളിലെ ഭാഗങ്ങളാണ് വയനാട് മണ്ഡലത്തിലുള്ളത്. എല്ലാം മലയോര മേഖലകളാണ്. ഏറെ ഒന്നും ആയിട്ടില്ല വയനാട് മണ്ഡലം രൂപികരിച്ചിട്ട്, 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആണ് മണ്ഡലം രൂപീകരിക്കപ്പെടുന്നത്.

 രണ്ട് തിരഞ്ഞെടുപ്പുകളിലും

രണ്ട് തിരഞ്ഞെടുപ്പുകളിലും

2009, 2914ല് പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി എംഐ ഷാനവാസാണ് വയനാട് മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ചത്. വയനാട മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് എംഐ ഷാനവാസ് വിജയിച്ചത്. 1.53 ലക്ഷം വോട്ടുകളായിരുന്നു ഭൂരിപക്ഷം.

 2014ൽ ഇങ്ങനെ

2014ൽ ഇങ്ങനെ

2014ൽ മൂന്നണിയിലെ എതിർപ്പുകൾ മറി കടന്നായിരുന്നു അദ്ദേഹം സ്ഥാനാർത്ഥിയായത്. ഒന്നരലക്ഷത്തില്‍ നിന്ന് 20,870 ലേക്ക് ഭൂരിപക്ഷം അക്കുറി ഷാനവാസിന്റെ ഭൂരിപക്ഷം ചുരുങ്ങി. കസ്തൂരി രംഗൻ വിഷയത്തെ തുടർന്നുണ്ടായ അതൃപ്തിയായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മുസ്ലീം- ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട്.

ശക്തിപ്പെടുത്തും

ശക്തിപ്പെടുത്തും

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യ മുഴുവൻ തരംഗമുണ്ടാക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്ന ഒരാൾ കേരളത്തിൽ നിന്നും ജനവിധി തേടുന്നത് ഇതാദ്യമായാണ്. കേരളത്തിനൊപ്പം കർണാടകയിലെ ബിദാർ മണ്ഡലവും രാഹുൽ ഗാന്ധിയുടെ സജീവ പരിഗണനയിലുണ്ടായിരുന്നു.

 പോരാട്ടം ബിജെപിക്കെതിരെ

പോരാട്ടം ബിജെപിക്കെതിരെ

ശബരിമല സമരങ്ങളുടെ ചുവട് പിടിച്ച് കേരളത്തിൽ നേട്ടം കൊയ്യാമെന്ന് പ്രതീക്ഷിക്കുന്ന ബിജെപിക്ക് രാഹുൽ ഗാന്ധിയുടെ വരവ് തിരിച്ചടിയാകും. എന്നാൽ പോരാട്ടം ബിജെപിക്കെതിരെയാണെന്ന് പ്രഖ്യാപിച്ച രാഹുൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയിൽ മത്സരത്തിനിറങ്ങുന്നതിനെ ഇടത് പാർട്ടികൾ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

 സുഗന്ധ വിളകളുടെ നാട്

സുഗന്ധ വിളകളുടെ നാട്

വയൽ നാട്, കാടുകളുടെ നാട് എന്നർത്ഥത്തിൽ വരുന്ന വനനാട് എന്നീ പേരുകളിൽ നിന്നാണ് വയനാട് എന്ന പേരിലെത്തിയതെന്നാണ് കരുതപ്പെടുന്നത്. സുഗന്ധ വിളകളുടെ നാടാണ് വയനാട്. വയനാടൻ കുരുമുളക് ലോക പ്രശ്തമാണ്. ആഗോള വിപണിയിൽ പ്രത്യേക വിലയിട്ടാണ് ഒരു കാലത്ത് വയനാടൻ കുരുമുളക് വിറ്റഴിക്കപ്പെട്ടിരുന്നത്.

മാവോയിസ്റ്റ് സാന്നിധ്യം

മാവോയിസ്റ്റ് സാന്നിധ്യം

മാവോയിസ്റ്റ് സാന്നിധ്യമാണ് വയനാടിടെ ഇടയ്ക്കിടെ വാർത്തകളിൽ നിറയ്ക്കുന്നത്. കഴിഞ്ഞ മാസം വൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു.

കാർഷിക പ്രശ്നങ്ങൾ

കാർഷിക പ്രശ്നങ്ങൾ

പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലകളിലൊന്നാണ് വയനാട്. കാർഷിക പ്രശ്നങ്ങളും വിളകളുടെ വിലത്തകർച്ചയുമൊക്കെയാണ് വയനാട്ടിലെ പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം. സംസ്ഥാനത്തെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയുടെ 30 ശതമാനത്തോളം വനമേഖലയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul gandhi to contest in wayanad, things to know about wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X