കേരളത്തില്‍ യുഡിഎഫ് തരംഗം; 20 സീറ്റും തൂത്തുവാരും എന്ന് അഭിപ്രായ സര്‍വ്വേ
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. ആകെയുള്ള 20 സീറ്റും യു ഡി എഫ് തൂത്തുവാരും എന്നാണ് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ പ്രവചനം. സംസ്ഥാനത്ത് അധികാരത്തിലുള്ള എല്‍ ഡി എഫിനും കേന്ദ്രത്തില്‍ അധികാരത്തിലുള്ള എന്‍ ഡി എയ്ക്കും ഒരു സീറ്റില്‍ പോലും വിജയിക്കാനാകില്ല.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇത്തവണയും കേരളത്തില്‍ പ്രതിഫലിക്കും എന്നാണ് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയില്‍ പറയുന്നത്. 2019 ല്‍ ആകെയുള്ള 20 ല്‍ 19 സീറ്റും യു ഡി എഫായിരുന്നു നേടിയത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ ഡി എഫിന് ജയിക്കാനായിരുന്നത്. ഇത്തവണ ആ സീറ്റും നഷ്ടപ്പെടും എന്നാണ് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ പറയുന്നത്.

യു ഡി എഫിന് 44.5 ശതമാനം വോട്ടും എല്‍ ഡി എഫിന് 31.4 ശതമാനം വോട്ടുമാണ് ലഭിക്കുക. എന്‍ ഡി എക്ക് 19.8 ശതമാനം വോട്ടും ലഭിക്കും. മറ്റ് പാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ പറയുന്നു. യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍ എസ് പി കക്ഷികളാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.
എല്‍ ഡി എഫില്‍ സി പി എമ്മിനും സി പി ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനുമാണ് സീറ്റ്. ഇരു മുന്നണികളും സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. എന്‍ ഡി എയില്‍ ബി ജെ പിയും ബി ഡി ജെ എസുമാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്‍ ഡി എയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായിട്ടില്ല.കേരളത്തില്‍ പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസും സി പി എമ്മും പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ് ഉള്ളത്.
ദക്ഷിണേന്ത്യയില്‍ ഈ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല എന്നാണ് സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ 20 മുതല്‍ 30 വരെ സീറ്റുകള്‍ മാത്രമെ എന്‍ ഡി എക്ക് ലഭിക്കൂ. അതേസമയം ഇവിടെ ഇന്ത്യാ മുന്നണിക്ക് 70 മുതല്‍ 80 വരെ സീറ്റുകളില്‍ വിജയിക്കും. കേരളത്തിലേതിന് സമാനമായി തമിഴ്‌നാട്ടിലും എന്‍ ഡി എക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല.
ആകെയുള്ള 540 സീറ്റുകളില്‍ ബി ജെ പിക്ക് 295 മുതല്‍ 335 സീറ്റ് വരേയും ഇന്ത്യാ മുന്നണിക്ക് 165 മുതല്‍ 205 സീറ്റ് വരേയുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് 35 മുതല്‍ 65 സീറ്റ് വരെ ലഭിച്ചേക്കാം. ഇത്തവണ സമ്മതിദാനാവകാശമുള്ള വോട്ടര്‍മാരില്‍ നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 10 വരെയാണ് എബിപി-സി വോട്ടര്‍ സര്‍വേ ടീം അഭിപ്രായം തേടിയത്.












Click it and Unblock the Notifications