വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം... വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങിയപ്പോൾ മുരളീധരൻ മുന്നിൽ
വടകര: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആണ് പി ജയരാജന്‍ മുന്നേറ്റം പ്രകടിപ്പിച്ചത്. എന്നാൽ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കെ മുരളീധരൻ ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്.
കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കെ മുരളീധരന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
അക്രമ രാഷ്ട്രീയം മുന്‍ നിര്‍ത്തിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. പി ജയരാജന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ സൂത്രധാരന്‍മാരില്‍ പ്രധാനിയാണ് പി ജയരാജന്‍ ആണെന്നും യുഡിഎഫ് പ്രചരിച്ചിരുന്നു.
അതി ശക്തമായ പോരാട്ടം ആയിരുന്നു വടകരയില്‍ നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ആ ചൂട് പ്രകടമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ ബിജെപിയും ശക്തമായ പ്രചാരണം ആയിരുന്നു അഴിച്ചുവിട്ടിരുന്നത്.
നിലവിൽ യുഡിഎഫ് മണ്ഡലം ആണ് വടകര. മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു എംപി. കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റതിനെ തുടർന്ന് ഇത്തവണ മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.