• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നികേഷിന്റെ കിണറല്ല കുമ്മനത്തിന്റെ കുളം; മുണ്ടും ബനിയനുമിട്ട് കുമ്മനം കുളത്തില്‍, കൂടെ പ്രവര്‍ത്തകരും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്താല്‍ ഏറെ രസകരമാണ് കാര്യങ്ങള്‍. കാണാത്ത പല കാഴ്ചകളും നാട്ടുകാര്‍ കാണേണ്ടിവരും. ഇതുപോലെ ഒരു അങ്കത്തട്ടില്‍ വച്ചാണ് മുമ്പ് ഇടതുസ്ഥാനാര്‍ഥി നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തിലെ കിണറില്‍ ഇറങ്ങി വെള്ളത്തിന്റെ സാംപിളെടുത്തത്. പ്രദേശത്തെ ശോച്യാവസ്ഥ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

സമാനമായ ലക്ഷ്യവുമായിട്ട് തന്നെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ കുളത്തിലിറങ്ങിയിരിക്കുന്നു. നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് വ്യത്യസ്തമായ ഈ കാഴ്ചകളെല്ലാം.....

 ആരിലും കൗതുകമുണര്‍ത്തും

ആരിലും കൗതുകമുണര്‍ത്തും

തിരഞ്ഞെടുപ്പ് അടുത്താല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ രീതികള്‍ ആരിലും കൗതുകമുണര്‍ത്തുന്നതാണ്. കല്യാണം, മരണം, വീടുതാമസം തുടങ്ങി എല്ലായിടത്തും അപ്രതീക്ഷിത സാന്നിധ്യമായി സ്ഥാനാര്‍ഥികള്‍ നിറയും.

വിശേഷ ദിവസങ്ങള്‍

വിശേഷ ദിവസങ്ങള്‍

വിശേഷ ദിവസങ്ങള്‍ നോക്കിവച്ചിരിക്കും സ്ഥാനാര്‍ഥികള്‍. നാട്ടിലെ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിച്ചിരിക്കും സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പ്രചാരണ വിഷയമാക്കേണ്ട കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചറിഞ്ഞിരിക്കും.

വിമര്‍ശനം സ്വാഭാവികം

വിമര്‍ശനം സ്വാഭാവികം

നികേഷ് കുമാറിന്റെ കിണറിലിറങ്ങിയുള്ള വെള്ളത്തിന്റെ പരിശോധന വ്യത്യസ്തമായ പ്രചാരണമായിരുന്നു. പലരും വിമര്‍ശിച്ചു. എന്നാല്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയതില്‍ ചില വസ്തുതകളുമുണ്ടായിരുന്നു.

 പക്ഷേ, ഫലം ഇങ്ങനെ

പക്ഷേ, ഫലം ഇങ്ങനെ

അഴീകോട് മണ്ഡലത്തില്‍ നികേഷ് കുമാറിന്റെ പ്രചാരണ തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല എന്നാണ് ഫലം വന്നപ്പോള്‍ ബോധ്യമായത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎം ഷാജി തന്നെ വിജയിച്ചു. ഷാജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ചോദ്യം ചെയ്ത് നികേഷ് കോടതി കയറിയത് പിന്നീടുള്ള കാര്യം.

 വ്യത്യസ്തമായ കാഴ്ച

വ്യത്യസ്തമായ കാഴ്ച

പതിവ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് തിരുവനന്തപുരത്ത് കണ്ടത്. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ കുളം ശുചീകരിക്കുന്നതായിരുന്നു കാഴ്ച. അതും പച്ച മനുഷ്യരുടെ വേഷത്തില്‍.

മുണ്ടും ബനിയനുമിട്ട്

മുണ്ടും ബനിയനുമിട്ട്

ആര്‍ഭാടങ്ങളും പരിവേഷങ്ങളുമില്ലാതെ കുമ്മനം രാജശേഖരന്‍ മുണ്ടും ബനിയനുമിട്ട് കുളത്തിലേക്ക് ഇറങ്ങിയത് നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആവേശവും അമ്പരപ്പുമുണ്ടാക്കി. പ്രവര്‍ത്തകരും ആവേശത്തോടെ കൂടെ ചേര്‍ന്നു. ലോക കാലാവസ്ഥാ ദിനത്തെ ഓര്‍മിപ്പിച്ചായിരുന്നു കുമ്മനത്തിന്റെ കുളം വൃത്തിയാക്കല്‍.

പ്രകൃതിയുടെ വിനാശം

പ്രകൃതിയുടെ വിനാശം

മരുതുംകുഴിയിലെ കുളത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്. പ്രകൃതിയുടെ വിനാശം മാനവസമൂഹത്തിന് വരുത്തിവക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം കവടിയാര്‍ കൊട്ടാരത്തില്‍ വച്ച് എടുത്തുപറഞ്ഞിരുന്നു. രാവിലെ കൊട്ടാരം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പ്രചാരണ ചൂടിലേക്കിറങ്ങിയത്.

 മരം നട്ടുകൊണ്ടാണ്...

മരം നട്ടുകൊണ്ടാണ്...

ഭൂഗര്‍ഭ ജലവിതാനം അപകടകരമായ രീതിയില്‍ താഴ്ന്നു കൊണ്ടിരിക്കുന്നു. മരം നട്ടുകൊണ്ടാണ് ഇന്നത്തെ പ്രചാരണം തുടങ്ങുന്നതെന്നും കുമ്മനം മാധ്യമങ്ങളെ അറിയിച്ചു. കുമ്മനത്തിന്റെ എല്ലാ നീക്കങ്ങളും ഒപ്പിയെടുക്കാന്‍ മാധ്യമപ്പടയും കൂടെയുണ്ടായിരുന്നു.

കൊട്ടാര സന്ദര്‍ശനം കഴിഞ്ഞ്

കൊട്ടാര സന്ദര്‍ശനം കഴിഞ്ഞ്

കൊട്ടാര സന്ദര്‍ശനം കഴിഞ്ഞാണ് മരുതുംകുഴിയിലെ കുളത്തിലെത്തിയത്. തനിനാടന്‍ വേഷത്തില്‍... കാവിമുണ്ടുടുത്ത്, വെള്ള ബനിയനുമിട്ട്... കുമ്മനം കുളത്തിലേക്കിറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി. അവരുടെ കൂടെ ഇറങ്ങി.

ശേഷം കരയിലും ശുചീകരണം

ശേഷം കരയിലും ശുചീകരണം

കുളത്തിലെ ആമ്പല്‍വള്ളികളും മാലിന്യങ്ങളും കരയിലേക്ക് കയറ്റി. ശേഷം കരയിലും ശുചീകരണം നടത്തി. കര വൃത്തിയാക്കാന്‍ കുമ്മനം രാജശേഖരന്‍ തൂമ്പയെടുത്തതും വ്യത്യസ്തമായി. ശേഷം പ്ലാവിന്‍ തൈകള്‍ നട്ട ശേഷമാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം തിരിച്ചത്.

 കൗതുകകാഴ്ചകള്‍

കൗതുകകാഴ്ചകള്‍

ഞാറുനടീല്‍ വേളയില്‍ പാടങ്ങളില്‍ ഇറങ്ങുന്ന നേതാക്കളെ മുമ്പ് മലയാളികള്‍ കണ്ടിട്ടുണ്ട്. പ്രചാരണ വേളയില്‍ വ്യത്യസ്തരാകുന്ന സ്ഥാനാര്‍ഥികളെയും കേരളം കണ്ടിട്ടുണ്ട്. പതിവ് പ്രചാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്തു ചെയ്താലും നാട്ടുകാര്‍ക്ക് കൗതുകം തന്നെ.

ദീപികയെ വീഴ്ത്തിയ സപ്ന കോണ്‍ഗ്രസില്‍; പ്രിയങ്ക മാജികില്‍ ആടിയുലഞ്ഞ് യുപി, ഹേമമാലിനിക്കെതിരെ...

English summary
BJP candidate Kummanam Rajasekharan cleaning pond in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X