Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലക്ഷ്യം 2026 ലെ മന്ത്രികസേരകള്‍': ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലാതെ 7 കോണ്‍ഗ്രസ് എംപിമാർ

congress

ഒരു വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. 2019 ല്‍ പാർട്ടിക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ നല്‍കിയ സംസ്ഥാന എന്നതിനാല്‍ കേരളത്തിലും പ്രത്യേക ശ്രദ്ധയാണ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ തവണ 16 സീറ്റില്‍ മത്സരിച്ച പാർട്ടിക്ക് 15 സീറ്റിലാണ് വിജയിക്കാന്‍ സാധിച്ചത്. ബാക്കിയുള്ള 4 സീറ്റില്‍ സഖ്യകക്ഷികളും വിജിയിച്ചു.

അങ്ങനെ ആകെ 20 ല്‍ 19 ഉം നേടാന്‍ യു ഡി എഫിന് സാധിച്ചു. ഇത്തവണ കഴിഞ്ഞ നഷ്ടായ ആലപ്പുഴ കൂടി പിടിച്ചെടുത്തി 20 ല്‍ 20 ഉം നേടാനാണ് നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ സിറ്റിങ് എംപിമാരില്‍ പലരും മത്സരത്തോട് മുഖം തിരിച്ച് നില്‍ക്കുന്നതാണ് നേതൃത്വത്തെ ആശങ്കാകുലരാക്കുന്നത്.

ശശി തരൂർ ഉള്‍പ്പടെ ഏഴ് എംപിമാർ

ശശി തരൂർ ഉള്‍പ്പടെ ഏഴ് എംപിമാർ

ശശി തരൂർ ഉള്‍പ്പടെ ഏഴ് എംപിമാരാണ് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുന്നത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മാത്രമല്ല മുഖ്യമന്ത്രി സ്ഥാനം തന്നെ ലക്ഷ്യമിടുന്ന നേതാവാണ് ശശി തരൂർ. ഇത് അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തരൂർ.

എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക്

എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്ലികാർജ്ജുന്‍ ഖാർഗയോട് തോറ്റതിന് പിന്നാലെയാണ് തരൂർ കേരളത്തില്‍ പ്രവർത്തനം ശക്തമാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദർശിച്ച അദ്ദേഹം മതസാമൂദായി-സംസ്കാരിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തന്റെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ സൂചനകള്‍ മറയില്ലാതെ പുറത്ത് കാണിച്ചു.

തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച്

തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച്

കഴിഞ്ഞ മൂന്ന് തവണയായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലേക്സഭയിലേക്ക് എത്തിയ വ്യക്തിയാണ് തരൂർ. പാർട്ടി വോട്ടുകള്‍ക്ക് അപ്പുറത്ത് നിന്നും പിന്തുണ നേടാന്‍ സാധിക്കുന്നു എന്നുള്ളതാണ് തരൂരിന്റെ പ്ലസ് പോയിന്റ്. അദ്ദേഹം മത്സരത്തിന് ഇറങ്ങിയില്ലെങ്കില്‍ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി ബി ജെ പി മണ്ഡലം പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ലോക്സഭയിലേക്ക് മത്സരിക്കാനുള്ള സമ്മർദ്ദം തരൂരിന് മേല്‍ ശക്തമായേക്കും.

മധുരമില്ലെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് വിട്ട് കളയരുതെ: നിങ്ങള്‍ക്ക് നല്‍കും 'അടിമുടി' ഗുണങ്ങള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അതോടൊപ്പം തന്നെ 2026 നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കുകയെന്ന പദ്ധതിയും തരൂരിനുള്ളതായി സൂചനയുണ്ട്. ലോക്സഭയിലേക്ക് മത്സരിച്ചില്ലെങ്കില്‍ പിന്നീടുള്ള രണ്ട് വർഷം തരൂരിന് പ്രത്യേക സ്ഥാനങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കേണ്ടി വരും. സംസ്ഥാനത്തെ നേതാക്കളില്‍ ഭൂരിപക്ഷവും എതിരായതിനാല്‍ ഈ നാളുകള്‍ താണ്ടല്‍ അദ്ദേഹത്തിന് മുന്നില്‍ സമ്മർദ്ദമേറിയതാവും എന്നതില്‍ സംശയമില്ല.

കോഴിക്കോട് എംപി എംകെ രാഘവന്‍

കോഴിക്കോട് എംപി എംകെ രാഘവന്‍

കോഴിക്കോട് എംപി എംകെ രാഘവനാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന മറ്റൊരു എംപി. നഗരമധ്യത്തിലെ നിയമസഭ മണ്ഡലം തന്നെയാണ് ലക്ഷ്യം. രാഘവന്‍ മത്സരിച്ചാല്‍ നോർത്ത് മണ്ഡലം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെടുന്നത്. മികച്ച പ്രകടനം നടത്തിയെങ്കിലും ടിഎന്‍ പ്രതാപന്റെയും മനസ്സ് കേരളത്തിലേക്ക മടങ്ങണമെന്ന് തന്നെയാണ്.

ദില്ലിയിലേക്ക് ഇല്ലെന്ന കാര്യം ടിഎന്‍ പ്രതാപന്‍

ഇനി ദില്ലിയിലേക്ക് ഇല്ലെന്ന കാര്യം ടിഎന്‍ പ്രതാപന്‍ പര്യമായി പറഞ്ഞ് കഴിഞ്ഞു. 2009 മുതല്‍ ലോക്‌സഭാംഗമായ ആന്റോ ആന്റണക്കും പത്തനംതിട്ടയിലെ ഏതെങ്കിലും സീറ്റില്‍ മത്സരിച്ച് വിജയിച്ച് നിയമ സഭയിലേക്ക് എത്തിയാല്‍ കൊള്ളാമെന്നുണ്ട്. കോന്നയിലേക്ക് മടങ്ങണമെന്നാണ് അടൂർ പ്രകാശിന്റെ ആഗ്രഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+