Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതിയും സഖ്യത്തില്‍ വേണമെന്ന് ഒരുവിഭാഗം: പക്ഷെ ഖാർഗെയുടെ തന്ത്രം വേറെ, പ്രതീക്ഷ കർണാടക

ഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ വലിയ വിമർശനമായി ബിഎസ്പി നേതാവ് മയാവതി നടതുന്നത്. തങ്ങളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിടാൻ തീരുമാനിച്ചതിനാലൂടെ രാജ്യത്തെ ഭാരത് എന്ന് പുനർനാമകരണം ചെയ്യാൻ നരേന്ദ്ര മോദി സർക്കാരിനെ പ്രതിപക്ഷം പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് അവസാനത്തെ കുറ്റപ്പെടുത്തല്‍.

പ്രതിപക്ഷ സഖ്യത്തിനെതിരെ മാത്രമല്ല, ഇടക്ക് ബിജെപിക്കെതിരേയും മായാവതി വിമർശനം നടത്താറുണ്ട്. 2024 ലെ തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയുടേയും ഭാഗമാവാതെ ഒറ്റക്ക് മത്സരിക്കുകയെന്നതാണ് ബിഎസ്പിയുടെ നീക്കം. എന്നാല്‍ ബിഎസ്പിയെ തങ്ങളുടെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇന്ത്യൻ സഖ്യത്തിലുണ്ട്, പ്രധാനമായും കോൺഗ്രസിൽ നിന്നുള്ള ഏതാനും നേതാക്കൾ. എന്നാൽ, സഖ്യത്തിനെതിരെ പരസ്യമായി മായാവതി നടത്തുന്ന വിമർശനങ്ങള്‍ മറ്റ് നേതാക്കള്‍ക്കിടയില്‍ വലിയ അതൃപ്തിക്കും ഇടയാക്കിയിട്ടുണ്ട്.

bsp-congress

കോൺഗ്രസ് നേതൃത്വം, പ്രത്യേകിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ബി എസ് പിയോട് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. "സഖ്യത്തിന് ബി എസ് പിയേയും ആവശ്യമാണ്. എസ്പിയും കോൺഗ്രസും ആർ എൽ ഡിയും ഒരുമിച്ചാലും നിലവിലെ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ബി ജെ പിക്കെതിരെ ഞങ്ങൾ ഇപ്പോഴും പ്രതിസന്ധിയിലാണ്. മായാവതി വന്നാൽ ഇത് മാറും," എന്നാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

"ബിഎസ്പി വോട്ടർ അടിസ്ഥാനപരമായി ബിജെപി വിരുദ്ധ വോട്ടറാണ്. യുപിയെ ഒരു നിമിഷം മറക്കുക. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ബിഎസ്പി വോട്ടർമാർ പാർട്ടിക്ക് വിജയിക്കാൻ കഴിയില്ലെന്ന് നന്നായി മനസ്സിലാക്കിയാണ് വോട്ട് ചെയ്യുന്നത്. ഈ വോട്ടർമാരെ സഖ്യത്തിലേക്ക് കൊണ്ടുവരണം. മായാവതിയെ മാന്യമായ രീതിയിൽ ഉൾക്കൊള്ളിച്ചാൽ ഇന്ത്യൻ സഖ്യത്തിന് നേട്ടമുണ്ടാക്കാന്‍ സാധിക്കും," കോൺഗ്രസ് നേതാവ് വ്യക്തമാക്കുന്നു.

എന്നാൽ ബിഎസ്പിയുമായി ഒത്തുപോകാൻ ശ്രമിക്കുന്ന കോൺഗ്രസിലെ വിഭാഗം, മായാവതിയുടെ പ്രതികരണങ്ങളില്‍ നിരാശരാണ്. യുപിയിൽ ബിഎസ്പിയുടെ അടിത്തറ തകർക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ഒരു നേതാവ് പറഞ്ഞു. അതേസമയം ബിഎസ്‌പി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ഖാർഗെ ശ്രദ്ധിക്കുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

സർവേകൾ അനുസരിച്ച്, കർണാടകയിൽ ദലിത് വോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും കോൺഗ്രസ് നേടിയിരുന്നു. ദളിത് വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനും ഇടയിൽ തുല്യമായി വിഭജിക്കപ്പെട്ടിരുന്ന ചരിത്രം മാറുന്ന പ്രവണതയായാണ് ഇത് സൂചിപ്പിക്കുന്നത്.
ദലിതനായ ഖാർഗെക്ക് ദലിത്, പ്രത്യേകിച്ച് അംബേദ്കറൈറ്റ് സംഘടനകളുടെ പിന്തുണ ഉറപ്പാക്കാന്‍ സാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഉദയനിധി സ്റ്റാലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളിൽ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ സ്വീകരിച്ച നിലപാടും ഈ സാഹചര്യത്തിൽ പ്രധാനമാണ്. സനാതൻ ധർമ്മത്തെ ഒരു 'രോഗം' എന്ന് സ്റ്റാലിൻ വിമർശിച്ചതിന് ശേഷം, 'കോൺഗ്രസ് എല്ലാ മതങ്ങളെയും കാഴ്ചപ്പാടുകളെയും ബഹുമാനിക്കുന്നു' എന്ന തന്റെ പാർട്ടി സഹപ്രവർത്തകരിൽ പലരും പറയുന്ന അതേ നിലപാട് പ്രിയങ്ക് ഖാർഗെയ്ക്ക് എളുപ്പത്തിൽ സ്വീകരിക്കാമായിരുന്നു.

എന്നാൽ, അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു മതവും ഒരു മതമല്ലെന്ന് പ്രിയങ്ക് ഖാർഗെ തുറന്നടിച്ചു. ഇതോടെ സോഷ്യൽ മീഡിയയിലെ കോണ്‍ഗ്രസ് അനുകൂലികളല്ലാത്ത ദലിത് ബഹുജൻ അക്കൗണ്ടുകൾ, ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാർഗെയ്ക്കും പിന്തുണയുമായി സജീവമായി രംഗത്തെത്തി. അംബേദ്കറൈറ്റ് വോട്ടർമാർക്കും സംഘടനകൾക്കും സ്വാധീനം ചെലുത്തുന്നവർക്കും കോൺഗ്രസിന് ഒരു സാധ്യതയുണ്ടെന്ന സൂചനയായിരുന്നു അത്. മായാവാതി രാഷ്ട്രീയത്തില്‍ മങ്ങുന്നതോടെ ആ വോട്ട് ബാങ്ക് നേരിട്ട് തന്നെ സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഖാർഗെയുടെ കണക്ക് കൂട്ടല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+