Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കാലം: ഒരു ദിവസം 20000 രൂപയില്‍ കൂടുതല്‍ നല്‍കരുത്, ഇളവ് ഈ 3 സാഹചര്യത്തില്‍ മാത്രം

കോഴിക്കോട്: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് മൂന്നു സാഹചര്യങ്ങളിൽ ഒഴികെ 20000 രൂപയിലധികം പണമായി ഒരു ദിവസം ഒരാൾക്കോ കമ്പനിക്കോ സ്ഥാപനത്തിനോ നൽകരുത്. ബാങ്ക് സേവനം ലഭ്യമല്ലാത്ത ഗ്രാമത്തിലോ ടൗണിലോ ആണെങ്കില്‍ ഒരു ദിവസം ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ നല്‍കാം. ഒരു ജീവനക്കാരന്റെയോ രാഷ്ട്രീയ പ്രവർത്തകന്റെയോ വേതനമോ പെൻഷനോ ആയിട്ടോ ആ വ്യക്തിക്ക് ഏർപ്പെട്ട ചെലവ് തിരികെ നൽകുന്നത് ആയിട്ടോ ആണെങ്കിലും ഏതെങ്കിലും നിയമപ്രകാരം പണമായി തന്നെ തുക നൽകണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലോ 20,000 ത്തിൽ കൂടുതൽ തുക പണമായി നൽകാം എന്നും ചട്ടം വ്യക്തമാക്കുന്നു.

salary

അതോടൊപ്പം തന്നെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതുപ്രവർത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ വിമർശിക്കരുതെന്നും മാതൃക പെരുമാറ്റ ചട്ടം വ്യക്തമാക്കുന്നു. വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളെയോ പ്രവർത്തകരെയോ വിമർശിക്കാനും പാടില്ല.

ക്ഷേത്രം, പള്ളി, ചർച്ച് തുടങ്ങിയവയോ മറ്റ് ആരാധനാ സ്ഥലങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടിയും ഉപയോഗിക്കരുത് . ആയുധമായി ദുരുപയോഗം ചെയ്യാവുന്ന സാമഗ്രികൾ ഉപയോഗിച്ച് ജാഥകൾ നടത്തരുത്. വാഹനത്തിൽ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികൾ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ഉപയോഗിക്കരുതെന്നും ചട്ടം വ്യക്തമാക്കുന്നു.

മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതുഇടങ്ങൾ എല്ലാ കക്ഷികൾക്കും സ്ഥാനാർഥികൾക്കും നിഷ്പക്ഷമായി ലഭ്യമാക്കണം. ഓരോ വ്യക്തിയുടെയും സമാധാനപൂർണവും ശല്യരഹിതവുമായ ഗാർഹിക ജീവിതത്തിനുള്ള അവകാശത്തെ പൂർണമായും സംരക്ഷിക്കണം യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പോ. ലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികൾ മുൻകൂട്ടി നേടുകയും ചെയ്യണം

ജാഥകളുടെ റൂട്ട്, പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കുകയും പോലീസ് അനുമതി വാങ്ങുകയും വേണം. ജാഥകൾ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ സജ്ജീകരിക്കണം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകരും ബാഡ്ജ്/തിരിച്ചറിയൽ കാർഡ് ധരിക്കണം. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയൽ സ്ലിപ്പ്പ്ലെയിൻ വെള്ളക്കടലാസിൽ ആയിരിക്കണം. അതിൽ ചിഹ്നമോ പാർട്ടിയുടേയോ സ്ഥാനാർത്ഥിയുടെ പേരോ പാടില്ല

യാതൊരുവിധ ഔദ്യോഗിക കൃത്യവും പ്രചാരണവുമായി ബന്ധപ്പെടുത്തരുത്. സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നൽകി വോട്ടറെ സ്വാധീനിക്കുകയും വോട്ടർമാരുടെ ജാതി, സമുദായ വികാരങ്ങൾ സ്വാധീനിക്കുന്ന വിധം അഭ്യർത്ഥനകൾ നടത്തുകയോ അരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+