കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ്ങ് യന്ത്രം പണിമുടക്കി! കാത്ത് നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി!! ആദ്യ പ്രതികരണം ഇങ്ങനെ

  • By
Google Oneindia Malayalam News

കണ്ണൂര്‍: പിണറായിയില്‍ എത്തി മുഖ്യമന്ത്രിയും കുടുംബംവും വോട്ട് രേഖപ്പെടുത്തി.
പലരുടേയും അതിമോഹം തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പാകും ഇതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വടക്ക് വംശഹത്യ നടത്തിയവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് വോട്ടര്‍മാരെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെയൊക്കെ മോഹം തകര്‍ന്നടിയും മുഖ്യമന്ത്രി പറഞ്ഞു.

pinarayivote-

വര്‍ഗീയതയ്ക്കെതിരായ തെരഞ്ഞെടുപ്പാവും ഇത്. കേരളത്തില്‍ നടത്തിയ പ്രചരണത്തില്‍ സംസ്ഥാനത്തെ വിമര്‍ശിക്കാനോ തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്താകുമെന്ന് പ്രഖ്യാപിക്കാനോ രാഹുലിന് ആയില്ല.
ഇടതുപക്ഷം ഇന്നത്തെ കാലഘട്ടത്തിന് അനുശ്രിതമായ വിജയത്തിലേക്ക് കടക്കും. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ബിജെപി എവിടേയും മൂന്നാം സ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

<strong>വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍; കൊല്ലത്ത് പ്രേമചന്ദ്രന് എന്ന പേരിന് നേരയുള്ള ബട്ടണ്‍ അമരുന്നില്ല</strong>വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍; കൊല്ലത്ത് പ്രേമചന്ദ്രന് എന്ന പേരിന് നേരയുള്ള ബട്ടണ്‍ അമരുന്നില്ല

വോട്ടിങ്ങ് യന്ത്രങ്ങളെ കുറിച്ച് വ്യാപക പരാതികള്‍ ഉണ്ട്. കേരളത്തില്‍ വ്യാപകമായി വോട്ട് മെഷീന്‍ തകരാറായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പോളിങ്ങ് ബൂത്തായ പിണറായിയിലും വോട്ടിങ്ങ് യന്ത്രം പണി മുടക്കിയിരുന്നു. രാവിലെ ഏഴ് മണിയോടെയായണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ പിണറായിയില്‍ എത്തിയത്. എന്നാല്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ കാത്തുനിന്നു. കണ്ണൂര്‍ യിലെ ആര്‍സി അമല സ്കൂളിലെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.

English summary
lok sabha polls 2019 phase 3 cm pinarayi casts vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X