കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലും പത്തനംതിട്ടയിലും പ്രതീക്ഷ വെച്ച് സിപിഎം, വയനാട്ടില്‍ 20 വര്‍ഷത്തെ റെക്കോര്‍ഡ് പോളിംഗ്

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ പ്രതീക്ഷ. വയനാട്ടിലും പത്തനംതിട്ടയിലുമാണ് ഇടതുമുന്നണിക്ക് വന്‍ പ്രതീക്ഷകള്‍ ഉള്ളത്. ഇതോടെ കണക്കുകള്‍ കൂട്ടി തുടങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും. വിചാരിച്ചതിനേക്കാള്‍ മികച്ച പോളിംഗാണ് കേരളത്തില്‍ ലഭിച്ചത്. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് നടന്നത്. ഇതില്‍ വയനാട്ടിലും പത്തനംതിട്ടയിലും വിചാരച്ചതിലും മുകളിലായിരുന്നു പോളിംഗ്.

കണ്ണൂരില്‍ റെക്കോര്‍ഡ് പോളിംഗ് തന്നെയാണ് ഉള്ളത്. അതേസമയം ത്രികോണ പോരാട്ടം നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം ഉയര്‍ന്നു. ഇതെല്ലാം അനുകൂല ഘകടമായിട്ടാണ് സിപിഎം കാണുന്നത്. അതോടൊപ്പം വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ട് ശതമാനം കുറഞ്ഞതും ഇടത് മുന്നണി നേട്ടമായിട്ടാണ് കാണുന്നത്. ഇത് മൂന്നും യുഡിഎഫിന്റെ കോട്ടകളാണ്.

വയനാട്ടില്‍ റെക്കോര്‍ഡ്

വയനാട്ടില്‍ റെക്കോര്‍ഡ്

രാഹുല്‍ ഗാന്ധി മത്സരിക്കുന്നു എന്ന പ്രത്യേകതയുള്ള മണ്ഡലമായ വയനാട്ടില്‍ റെക്കോര്‍ഡ് പോളിംഗാണ് നടന്നത്. നിലവില്‍ 78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ശതമാനം യുഡിഎഫിന് ഒരല്‍പ്പം ആശങ്കയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. പ്രവാസികള്‍ അടക്കം കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. സിപിഎം മുന്നില്‍ നിന്ന് നയിച്ച പ്രചാരണമാണ് പോളിംഗ് ഉയരാന്‍ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ വന്‍ പ്രതീക്ഷയാണ് ഇടത് മുന്നണിക്ക് ഉള്ളത്. തിരുവനന്തപുരത്ത് സിപിഎം പ്രതിച്ഛായ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പാലക്കാട് വോട്ട് ശതമാനം കൂടിയത് രാജേഷിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം വയനാട്ടില്‍ രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് പറയുമ്പോഴും യുഡിഎഫ് കോട്ടകളായ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്

തിരുവനന്തപുരത്ത് സിപിഎമ്മും കോണ്‍ഗ്രസും ഏറ്റവും ശക്തരെയാണ് ഇറക്കിയത്. ബിജെപിയും അങ്ങനെ തന്നെ. 72 ശതമാനത്തോളം പോളിംഗാണ് അവിടെ ഉണ്ടായത്. യുഡിഎഫിനായി സിറ്റിംഗ് എംപി ശശി തരൂരും എല്‍ഡിഎഫിനായി മന്ത്രി സി ദിവാകരനും മികച്ച പ്രചാരണമാണ് നടത്തിയത്. ബിജെപിക്ക് വേണ്ടി കുമ്മനവും മികച്ച പ്രചാരണമാണ് നടത്തിയത്. രണ്ട് കാര്യങ്ങളാണ് ഇടത് മുന്നണിക്ക് ഇവിടെ പ്രതീക്ഷ നല്‍കുന്നത്. ഒന്ന് കഴിഞ്ഞ തവണത്തേക്കാളും വോട്ട് നാല് ശതമാനം കൂടിയതാണ്. മറ്റൊന്ന് അവസാന ഘട്ടത്തില്‍ ദിവാകരന് മുന്‍തൂക്കം പ്രവചിച്ച് വന്ന സര്‍വേയാണ്. ഇത് രണ്ടും സിപിഎമ്മിന്റെ പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു.

പത്തനംതിട്ടയില്‍ സിപിഎം

പത്തനംതിട്ടയില്‍ സിപിഎം

പത്തനംതിട്ടയില്‍ റെക്കോര്‍ഡ് പോളിംഗാണ് നടന്നത്. 73.25 ശതമാനമാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. പ്രളയവും ശബരിമലയും മുഖ്യപ്രചാരണ വിഷയമായ ശബരിമലയില്‍ വീണാ ജോര്‍ജിന് സ്്ത്രീകളുടെ വോട്ട് ഏകീകരിക്കാനാവുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. ഇതിന് പുറമേ മലയോര കര്‍ഷക വോട്ടും മുന്നണിക്ക് ഗുണം ചെയ്യും. യുഡിഎഫിന്റെ സിറ്റിംഗ് എംപി ആന്റേ ആന്റണിക്കെതിരെ ഇത്തവണ അട്ടിമറി വിജയം ഉറപ്പാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. വോട്ട് ശതമാനം അതിനുള്ള തെളിവായിട്ടാണ് പാര്‍ട്ടി കാണുന്നത്.

19 മണ്ഡലങ്ങള്‍

19 മണ്ഡലങ്ങള്‍

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനം വോട്ടിംഗ് കഴിഞ്ഞിട്ടുണ്ട്. 8 മണ്ഡലങ്ങളില്‍ 2014നേക്കാള്‍ വോട്ടിംഗ് ശതമാനം കൂടുതലാണ്. ഏറെ പിന്നിലായിരുന്നു പൊന്നാനി മണ്ഡലവും പിന്നാലെ ഓടിയെത്തിയിട്ടുണ്ട്. അവസാന ഘട്ടം വരെ 19 മണ്ഡലങ്ങളില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ മണ്ഡലമാണ് ഏറ്റവും കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. നിലവിലെ എംപിക്ക് സ്വീകാര്യത വര്‍ധിക്കുമ്പോഴാണ് വോട്ടിംഗ് ശതമാനം കൂടുന്നതെന്നാണ് സിപിഎം വിലയിരുത്തല്‍.

വോട്ട് കൂടിയ മണ്ഡലങ്ങള്‍

വോട്ട് കൂടിയ മണ്ഡലങ്ങള്‍

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ണ്ഡലങ്ങളിലാണ് വോട്ട് കൂടിയത്. 2014നോക്കള്‍ ശക്തമായ പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ചില മണ്ഡലങ്ങളില്‍ അഞ്ച് ശതമാനത്തോളം വര്‍ധവാണ് ഉണ്ടായത്. പത്തനംത്തിട്ടയില്‍ കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അവര്‍ പോരായ്മ തിരുത്തി. അതേസമയം ഇവിടെ പ്രതീക്ഷ വെക്കുമ്പോഴും ശബരിമല വിഷയം തിരിച്ചടിയാവുമോ എന്ന ഭയമുണ്ട് സിപിഎമ്മിന്. നേരത്തെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇത് സിപിഎമ്മിനെ ബാധിച്ചിരുന്നില്ല.

തൃശൂരും പാലക്കാടും

തൃശൂരും പാലക്കാടും

സിപിഎം വലീയ പ്രതീക്ഷ വെക്കുന്ന മണ്ഡലമായ തൃശൂരില്‍ ഇത്തവണ 76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഇത് സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ ശരിവെക്കുന്നു. രാജാജി മാത്യു തോമസിനുള്ള ജനസ്വാധീനവും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം പാലക്കാട് 77 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎം ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള മണ്ഡലമാണിത്. ഇവിടെയും പോളിംഗ് ഉയര്‍ന്നത് മറ്റൊരു പ്രതീക്ഷയാണ്.

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

ലീഗ് ശക്തികേന്ദ്രങ്ങളായ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിങില്‍ വന്‍ കുറവ്; വയനാട്ടില്‍ യുഡിഎഫിന് ആശങ്കലീഗ് ശക്തികേന്ദ്രങ്ങളായ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിങില്‍ വന്‍ കുറവ്; വയനാട്ടില്‍ യുഡിഎഫിന് ആശങ്ക

English summary
lok sabha polls 2019 phase 3 cpm have hope in high voter turnout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X