• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുല്ലപ്പള്ളി ഇഫട്കിൽ കോൺഗ്രസ് കേരളം പിടിക്കുമോ? വടകരയിൽ പകരക്കാരൻ ആര്?

cmsvideo
  മുല്ലപ്പള്ളി ഇഫക്ടിൽ കോൺഗ്രസ് കേരളം പിടിക്കുമോ? | Oneindia Malayalam

  എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര മണ്ഡലം. മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സംഘർഷങ്ങളുമെല്ലാം വടകരയെ എപ്പോഴും വാർത്തകളിൽ നിറയ്ക്കാറുണ്ട്. ആർ എംപിയെ രൂപികരണത്തോടയാണ് വടകര മണ്ഡലത്തിൽ സിപിഎമ്മിന് കാലിടറിത്തുടങ്ങുന്നത്. 2004ൽ സിപിഎമ്മിലെ സതീ ദേവിയായിരുന്നു വടകരയുടെ എംപി.

  പിന്നീട് വന്ന തുടർച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളിലും മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അമ്പതിനായിരത്തിലേറേ വോട്ടുകള്‍ക്കായിരുന്നു 2009 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത്. വടകര പിടിച്ചെടുത്ത മുല്ലപ്പള്ളിക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പദമായിരുന്നു പാര്‍ട്ടികരുതിവെച്ചിരുന്നത്.

  കേന്ദ്രമന്ത്രിയെന്ന നിലയിലെ മികച്ച പ്രകടനം 2014ൽ മുല്ലപ്പള്ളിയെ വീണ്ടും ലോക്സഭയിൽ എത്തിച്ചു. 2014ൽ കന്നിയങ്കക്കാരനായിരുന്ന എ എൻ ഷംസീറായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിരാളി. 2009ൽ അമ്പതിനായിരത്തിൽ അധികം വോട്ടുകൾ നേടിയ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം പക്ഷെ അക്കുറി വെറും 3306 ആയി കുറയുന്ന കാഴ്ചയാണ് കണ്ടത്.

  എംപി എന്ന നിലയിൽ മികച്ച പ്രകടനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലത്തിൽ കാഴ്ച വച്ചത്. കേന്ദ്രത്തിൽ അധികാരം നഷ്ടമായെങ്കിലും മണ്ഡലത്തിൽ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ അദ്ദേഹം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോയി.

  എംപിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് ജില്ലാ ഭരണകൂടം വടകര മണ്ഡലത്തിനായി 21.33 കോടി രൂപ അനുവദിച്ചു. ഇതില്‍ 16.08 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിച്ചു. അനുവദിച്ച പണത്തിന്റെ 91.88 ശതമാനവും പദ്ധതികള്‍ക്കായി ചിലവഴിച്ചതോടെ 3.07 കോടി മാത്രമാണ് ഈ ഇനത്തില്‍ ബാക്കിയായി ഉള്ളത്.

  സഭയ്ക്കുള്ളിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്തച വച്ചത്. 161 ചർച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 63.8 ഉം സംസ്ഥാന ശരാശരി 135 ഉം ആണ്. സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തെ ഏത് എംപിയേക്കാൾ മുമ്പിലാണ് മുല്ലപ്പള്ളി. 15 സ്വകാര്യ ബില്ലുകളാണ് ഇക്കാലയളവിൽ അദ്ദേഹം അവതരിപ്പിച്ചത്. ദേശീയ ശരാശരി രണ്ടും സംസ്ഥാന ശരാശരി വെറും നാലുമാണെന്ന് ഓർക്കണം. 160 ലേറെ ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്ദേഹം 601 ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിൽ നടന്ന ഒട്ടുമിക്ക ചർച്ചകളിലും സജീവമായി പങ്കെടുത്തു എന്ന് ചുരുക്കം.

  മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുല്ലപ്പള്ളിയുടെ ജനപ്രീതി വർദ്ധിപ്പിച്ചിട്ടേയുള്ളു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വടകര മണ്ഡലം കാക്കാൻ ഇക്കുറി ഇറങ്ങില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി കഴിഞ്ഞു. ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ചങ്ങലക്കിട്ട് നിൽക്കാൽ കെപിസിസി പ്രസിഡന്റായ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ മുല്ലപ്പള്ളി വ്യക്തമാക്കിയത്.

  കെപിസിസി അധ്യക്ഷ സ്ഥാനത്തയേക്ക് സജീവമായി പരിഗണിക്കപ്പെട്ട കെ സുധാകരനെ തഴഞ്ഞാണ് മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. പാർലമെന്റി തിരഞ്ഞെടുപ്പിൽ പാർട്ടിയെ മികച്ച വിജയത്തിലെത്തിക്കുക എന്ന ചുമതലയാണ് പാർട്ടി നേതൃത്വം മുല്ലപ്പള്ളിയെ ഏൽപ്പിച്ചിരിക്കുന്നത്.

  വടകരയിൽ മുല്ലപ്പള്ളിക്ക് പകരം കെ പി അനിൽ‌ കുമാർ, കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം വടകര മണ്ഡലം ലക്ഷ്യമിട്ട് മുസ്ലീം ലീഗും ചില നീക്കങ്ങൾ നടത്തുന്നതായി അഭ്യഹങ്ങളുണ്ട്. മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തമായ സ്ഥാനാർത്ഥിയെ തന്നെയായിരിക്കും സിപിഎമ്മും രംഗത്തിറക്കുക. മുല്ലപ്പള്ളിയുടെ പകരക്കാരന് മണ്ഡലം കാക്കാൻ കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.

  English summary
  loksabha election 2019: mullappalli ramachandran vadakara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X