കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോള്‍ അത് ഉറപ്പായി... കേരളം പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് ഉമ്മന്‍ ചാണ്ടിയെ തന്നെ!!!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമോ ഇല്ലയോ എന്നതായിരുന്നു ഇത്രയും നാളത്തെ ചര്‍ച്ച. കോട്ടയത്തോ ഇടുക്കിയിലോ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണം എന്ന ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ ഒരു ധാരണയായതാണ് വിവരം.

കോണ്‍ഗ്രസ്സില്‍ സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട് എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയ്ക്ക് ഏത് സീറ്റ് വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

നിലവില്‍ ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ഉമ്മന്‍ ചാണ്ടിയെ തിരിച്ചുകൊണ്ടുവരാന്‍

ഉമ്മന്‍ ചാണ്ടിയെ തിരിച്ചുകൊണ്ടുവരാന്‍

കേരളത്തില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയം നേടണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

പാര്‍ട്ടി തീരുമാനമെന്ന്

പാര്‍ട്ടി തീരുമാനമെന്ന്

ഉമ്മന്‍ ചാണ്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നത് പാര്‍ട്ടി തീരുമാനം ആണെന്നാണ് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മത്സരിക്കണമോ എന്നത് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ തീരുമാനം ആണെന്നും കെ മുരളീധരന്‍ പ്രതികരിച്ചിട്ടുണ്ട്.

ഏത് സീറ്റിലും മത്സരിപ്പിക്കാവുന്ന ആള്‍

ഏത് സീറ്റിലും മത്സരിപ്പിക്കാവുന്ന ആള്‍

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ ഏതിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ ചാണ്ടി എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത് എന്നും മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിലെ സാധ്യതകള്‍

ദേശീയ രാഷ്ട്രീയത്തിലെ സാധ്യതകള്‍

ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഉമ്മന്‍ ചാണ്ടിയ്ക്കുള്ളത് എന്നും മുല്ലപ്പള്ളി പറയുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആന്ധ്രയില്‍ മികച്ച പ്രകടനം ആണ് ഉമ്മന്‍ ചാണ്ടി കാഴ്ചവയ്ക്കുന്നത്.

ഇടുക്കിയോ കോട്ടയമോ

ഇടുക്കിയോ കോട്ടയമോ

ഇത്തവണ ഇടുക്കിയിലോ കോട്ടയത്തോ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ തന്ത്രവും പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങളും കാരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ട മണ്ഡലം ആണ് ഇടുക്കി. കോട്ടയം ആണെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം മണ്ഡലവും ആണ്.

കേരള കോണ്‍ഗ്രസ് ഉടക്കില്ല

കേരള കോണ്‍ഗ്രസ് ഉടക്കില്ല

ഇത്തവണ ഇടുക്കിയോ ചാലക്കുടിയോ അധികമായി നല്‍കണം എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും എന്നാണ് പിജെ ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്.

ഒതുക്കാനുള്ള നീക്കമോ?

ഒതുക്കാനുള്ള നീക്കമോ?

ഉമ്മന്‍ ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്താനുള്ള നീക്കമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് എന്ന നിലയിലും വിലയിരുത്തലുകളുണ്ട്. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നാല്‍ മറ്റ് പലരുടേയും സാധ്യതകള്‍ അവസാനിക്കും എന്നതിനാലാണ് ഇത്തരം ഒരു നീക്കം എന്നും വിലയിരുത്തപ്പെടുന്നു.

ആവേശം കൂടും

ആവേശം കൂടും

എന്തായാലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കാനിറങ്ങിയാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് വലിയ ഊജ്ജമായിരിക്കും നല്‍കുക. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മികച്ച പദവി തന്നെ ലഭിക്കുകയും ചെയ്യും.

English summary
Loksabha Election 2019: Oommen Chandy will contest this time- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X