കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വന്‍വീഴ്ചകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചില ഞെട്ടിപ്പിക്കുന്ന പരാജയങ്ങള്‍ക്കും വിജയങ്ങള്‍ക്കും ആണ് ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ചില കരുത്തരുടെ പരാജയം ചരിത്രത്തിന്റെ ഭാഗമായി.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പരാജയമാണ് ഏറ്റവും വലിയ വീഴ്ച. സിപിഎമ്മിന്റെ പരമോന്നത സമിതിയില്‍ നിന്ന് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത് എംഎ ബേബി മാത്രമായിരുന്നു.

കോണ്‍ഗ്രസിന്റെ കരുത്തനായ പിസി ചാക്കോയുടെ തോല്‍വിയാണ് മറ്റൊന്ന്. സിനിമ താരവും സിപിഎം സ്വതന്ത്രനും ആയ ഇന്നസെന്റിനോടായിരുന്നു ചാക്കോയുടെ പരാജയം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റേയും, ആലപ്പുഴ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബുവിന്റേയും പരാജയങ്ങള്‍ വന്‍ വീഴ്ചകള്‍ തന്നെ. കണ്ണൂരില്‍ കെ സുധാകരന്‍ എന്ന നേതാവിന്റെ വീഴ്ചയും കേരളം കണ്ടു.

എംഎ ബേബി

എംഎ ബേബി

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ തറപറ്റിച്ചത് ഒരിക്കല്‍ കൂടെയുണ്ടായിരുന്ന എന്‍കെ പ്രേമചന്ദ്രനായിരുന്നു. കൊല്ലം സീറ്റിന്റെ പേരിലായിരുന്നു പ്രേമചന്ദ്രന്റെ ആര്‍എസ്പി യുഡിഎഫില്‍ ചേക്കേറിയത്. സര്‍വ്വേ ഫലങ്ങള്‍ പലതും അനുകൂലമായിരുന്നെങ്കിലും ബേബി കൊല്ലത്ത് തോറ്റു.

പിസി ചാക്കോ

പിസി ചാക്കോ

ഹൈക്കമാന്റില്‍ ഏറെ സ്വാധീനമുള്ള കേരള നേതാക്കളില്‍ പ്രമുഖനാണ് പിസി ചാക്കോ. കഴിഞ്ഞ തവണ തൃശൂരില്‍ നിന്ന് ജയിച്ച ചാക്കോ കൂടുതല്‍ സുരക്ഷിത്വം തേടിയാണ് ചാലക്കുടിയില്‍ എത്തിയത്. പക്ഷേ നടന്‍ ഇന്നസെന്റിന് മുന്നില്‍ മുട്ടുമടക്കാനായിരുന്നു യോഗം.

കെ സുധാകരന്‍

കെ സുധാകരന്‍

കണ്ണൂരിലെ കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ കെ സുധാകരന്‍ മാത്രമായിരുന്നു. കഴിഞ്ഞ തവണ പിടിച്ചെടുത്ത സീറ്റ് പക്ഷേ ഇത്തവണ നിലനിര്‍ത്താന്‍ സുധാകരന് കഴിഞ്ഞില്ല. ലോക്‌സഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയ പികെ ശ്രീമതി സുധാകരനെ അട്ടിമറിച്ചു.

എ വിജയരാഘവന്‍

എ വിജയരാഘവന്‍

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ വിജയരാഘവന്‍ ഇത്തവണ പയറ്റി നോക്കിയത് കോഴിക്കോടായിരുന്നു. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ജയിച്ച മണ്ഡലമായിരുന്നു കോഴിക്കോട്. എന്നാല്‍ എംകെ രാഘവനോട് തോറ്റ് പിന്‍മാറാനായിരുന്നു വിധി. എംകെ രാഘവന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കുകയും ചെയ്തു.

സിബി ചന്ദ്രബാബു

സിബി ചന്ദ്രബാബു

സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബു മണ്ഡലം തിരിച്ചുപിടിക്കാന്‍ വേണ്ടി ഇറങ്ങിയതണെങ്കിലും കെസി വേണുഗോപാലിന് മുന്നില്‍ തോറ്റ് പിന്‍വാങ്ങി.

English summary
Loksabha Election : Big-falls in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X