കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് സിപിഎമ്മിന് തെറ്റി

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയോ എന്ന് സംശയിപ്പിക്കുന്നതാണ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണല്‍ ഫലങ്ങള്‍ . പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എംഎ ബേബി മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീടങ്ങോട്ട് പ്രേമചന്ദ്രന്റെ കുതിപ്പാണ് കാണുന്നത്.

30 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എന്‍കെ പ്രേമചന്ദ്രന്റെ ലീഡ് 20000 കവിഞ്ഞിരിക്കുന്നു. ഇടതുപക്ഷത്ത് നിന്ന് ചാടി യുഡിഎഫില്‍ ചേര്‍ന്ന പ്രേമചന്ദ്രനെ ഏത് വിധേനയും തോല്‍പിക്കുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം.

NK Premachandran

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുിപ്പിലെ കണക്കുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. പ്രേമചന്ദ്രന്‍ കാല് മാറി മത്സരിക്കുന്നത് സിപിഎമ്മിന് അനുകൂലമായിരിക്കും എന്നായിരുന്നു വിലയിരുത്തല്‍. പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും സര്‍വ്വേ ഫലങ്ങളും കൊല്ലത്ത് ബേബിക്കായിരുന്നു സാധ്യത കല്‍പിച്ചിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന വിവരങ്ങളാണ് കൊല്ലത്ത് നിന്ന് ലഭിക്കുന്നത്.

കൊല്ലത്ത് 2009 ല്‍ ആകെവോട്ടര്‍മാര്‍ 11,08,686 ആയിരുന്നു . പോള്‍ ചെയ്തത് 7,54,928. പോളിങ് ശതമാനം 68.1. ഭൂരിപക്ഷം 17,531.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പീതാംബര കുറുപ്പ് 3,57,401 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി പി രാജേന്ദ്രന് കിട്ടിയത് 3,39,870 വോട്ടുകള്‍ മാത്രം. ബിജെപിയുടെ വയക്കല്‍ മധുവിന് ലഭിച്ചത് 33,078 വോട്ടുകള്‍.

English summary
Loksabha Election : Kollam will be tough for CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X