Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയെ രംഗത്തിറക്കി യുഡിഎഫില്‍ നിന്ന് കൊല്ലം സീറ്റ് പിടിച്ചെടുക്കാന്‍ ബിജെപി നീക്കം

കൊല്ലം: കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയതിന് ശേഷമുള്ള അവസാനാ നിയമസഭ തിരഞ്ഞെടുപ്പും നടന്നു കഴിഞ്ഞു. ബിജെപി തിരിച്ചടി നേരിടുന്നതും കോണ്‍ഗ്രസ് പതിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതുമാണ് ഈ തിരഞ്ഞെടുപ്പുകളില്‍ കാണാന്‍ കഴിഞ്ഞത്. ഇനിയുള്ളത് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്.

ലോക്‌സഭയിലേക്കൊപ്പം തന്നെ ഏതാനും നിയമസഭകളിലേക്കും 2019 ല്‍ തിരഞ്ഞെടുപ്പ് നടക്കും. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തന്നെ കേരളത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ അവസേഷിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇപ്പോഴെ സജീവമായി തുടങ്ങിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

2019 ല്‍

2019 ല്‍

2019 ല്‍ കേന്ദ്രത്തില്‍ ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ കേരളം ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൡ കോണ്‍ഗ്രസ്സ് ലക്ഷ്യം വെക്കുന്നത് മികച്ച വിജയമാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ പോരാടുന്ന കേരളത്തില്‍ മൂന്നാം ശക്തിയായി ഉയര്‍ന്നു വന്ന് ഒന്നിലേറെ സീറ്റുകള്‍ വിജയിക്കാമെന്ന് ബിജിപിയും കണക്ക്കൂട്ടുന്നു.

യുഡിഎഫ് വിലയിരുത്തുന്നത്

യുഡിഎഫ് വിലയിരുത്തുന്നത്

കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണത്തിലും വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. നിലവില്‍ യുഡിഎഫിന് 12 ഉം എല്‍ഡിഎഫിന് 8 ഉം ലോക്‌സഭാ അംഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ തിരുവനന്തപുരവും ശബരിമല ഉള്‍പ്പെടുന്ന പത്തനത്തിട്ടയും ഇത്തവണ പിടിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

അറിയപ്പെടുന്ന മുഖങ്ങളെ പരമാവധി രംഗത്തിറക്കി മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെക്കാനാണ് ബിജെപിക്ക് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് രാജ്യസഭാംഗമായ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് രംഗത്തിറക്കാന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഗുണം ചെയ്യും

ഗുണം ചെയ്യും

നായര്‍ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ സമുദായ സമവാക്യങ്ങളും സുരേഷ് ഗോപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സിനിമാ താരം എന്നതിനോടൊപ്പം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടും അദ്ദേഹത്തിന് ഗുണകരമായേക്കും.

ഇടതുപക്ഷം

ഇടതുപക്ഷം

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലമെങ്കില്‍ കഴിഞ്ഞ തവണ ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനിലൂടെ യൂഡിഎഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗ എംഎ ബേബിയെ പരാജയപ്പെടുത്തിയാണ് എന്‍കെ പ്രേമചന്ദ്രന്‍ 2014 ല്‍ വിജയിച്ചത്.

ബിജെപി

ബിജെപി

മണ്ഡലത്തില്‍ ബിജെപിക്കും കാര്യമായ സ്വാധീനം ഉണ്ട്. കഴിഞ്ഞ തവണ അത്ര പ്രമുഖനല്ലത്ത വേലായുധനെ മത്സരിപ്പിച്ച ബിജെപി 59000 വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സുരേഷ് ഗോപിയെ രംഗത്തിറക്കിയാല്‍ ശക്തമായ മത്സരം കാഴ്ച്ച വെക്കാമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

ആര്‍എസ്പിയില്‍ മുന്‍തൂക്കം

ആര്‍എസ്പിയില്‍ മുന്‍തൂക്കം

മണ്ഡലം ഇത്തവണയും യുഡിഎഫ് ആര്‍എസ്പിക്ക് നല്‍കിയേക്കും. എന്‍കെ പ്രേമചന്ദ്രന്റെ പേരിന് തന്നെയാണ് ആര്‍എസ്പിയില്‍ മുന്‍തൂക്കം. മറുപക്ഷത്ത് എന്തുവില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമം.

സിപിഎമ്മില്‍

സിപിഎമ്മില്‍

സിപിഎമ്മില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേര് കെ എന്‍ ബാലഗോപാലിന്റേതാണ്. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കുമ്പോള്‍ പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിക്കാന്‍ കഴിയും. ഇതിനോടൊപ്പം തന്നെ എന്‍എസ്എസ് നേതൃത്വവുമായി അടുപ്പമുള്ള കുടുംബബന്ധങ്ങള്‍ ബാലഗോപാലിന് ഗുണം ചെയ്യുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+