കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണത്തിനായി നെട്ടോട്ടം തുടരുന്നു,എ ടി എമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ

സ്വകാര്യ ബാങ്കുകളുടെ എ ടി എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.പല എ ടി എമ്മുകളിലും മണിക്കൂറുകള്‍ക്കകം പണം തീര്‍ന്നു.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടു ദിവസത്തിന് ശേഷം എ ടി എമ്മുകള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ നീണ്ട ക്യൂ.എസ് ബി ടി,എസ് ബി ഐ,ഫെഡറല്‍,ഐ ഒ ബി തുടങ്ങിയ ബാങ്കുകളുടെ എ ടി എമ്മുകള്‍ മാത്രമേ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്നുള്ളു.

രാവിലെ എ ടി എമ്മുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതിനു മുന്‍പ് തന്നെ ആളുകള്‍ എ ടി എം കൗണ്ടറുകള്‍ക്ക് മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു.

atmq

പല സ്വകാര്യ ബാങ്കുകളുടെയും എ ടി എമ്മുകള്‍ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്നില്ല.ഇതിനാല്‍ എസ് ബി ടിയുടെയും എസ് ബി ഐയുടെയും എ ടി എമ്മുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

ചില എ ടി എം കൗണ്ടറുകളില്‍ മണിക്കൂറുകള്‍ക്കം തന്നെ പണം തീര്‍ന്നതും ജനങ്ങളെ വലച്ചു.ക്യൂ നില്‍ക്കുന്നതിനിടെ പൂവാറില്‍ രണ്ടുപേര്‍ കുഴഞ്ഞുവീണു.ഒരു ദിവസം 2000 രൂപ മാത്രമേ എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാനാകുകയുള്ളു.എ ടി എമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാവാന്‍ 10 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ബാങ്കുകാര്‍ പറയുന്നത്.

English summary
Long Queue in ATM Counters.Many ATM counters are Closed in Trivandrum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X