ലോറിയിടിച്ച് പിതാവും മകളും മരിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: താനുരില്‍ വാഹാനാപകടത്തില്‍ പിതാവും മകളും മരിച്ച കേസില്‍ മരണത്തിന് ഇടയാക്കിയ ലോറി ഡ്രൈവറെ താനൂര്‍ എസ്.ഐ.പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തു. കോഴിേക്കാട് സ്വദേശി വാഴയില്‍ സുര്‍ജിത്ത് (39) നെയാണ് അറസ്റ്റ് ചെയ്തത്, ശനിയാഴ്ച വൈകുന്നേരം താനൂര്‍ കളരിപ്പടിയില്‍ സ്‌കൂട്ടറില്‍ നിന്നും ഇറങ്ങുകയായി തന്ന ഇട്ടിലാക്കലെ ചീനിക്കല്‍ രാമന്‍കുട്ടി (57), മകള്‍ സൗമ്യ 27 എന്നിവരെ ചരക്ക് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, സൗമ്യയുടെ ഒന്നര വയസ്സുളള മകന്‍ ആദിഷിനും പരിക്കേറ്റിരുന്നു, ലോറി ഡ്രൈവറെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി,

സമസ്തയുടെ വിലക്ക് ലംഘിച്ച് മുജാഹിദ് വേദിയില്‍ പാണക്കാട് തങ്ങള്‍മാര്‍, പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ കുഞ്ഞാലിക്കുട്ടി

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ താനൂര്‍ കളരിപ്പടിയില്‍ വച്ചായിരുന്നു അപകടം. ക്രിസ്തുമസ് അവധി ആയതിനാല്‍ കളരിപ്പടിയിലെ ഭര്‍തൃവീട്ടില്‍ നിന്നും ബുധനാഴ്ച സ്വന്തം വീട്ടിലേക്ക് പോയ സൗമ്യയെയും, മക്കളെയും തിരിച്ച് കൊണ്ടുവന്നതായിരുന്നു രാമന്‍കുട്ടി. വീട്ടിലേക്കുള്ള വഴിയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറിയത്. സമീപത്തുണ്ടായിരുന്ന മതില്‍, ലോറി ഇടിച്ചു തകര്‍ത്തു.

lory

രാമന്‍കുട്ടിയും, സൗമ്യയും ഇതിനിടയില്‍ കുരുങ്ങിയതിനാല്‍ പരുക്ക് ഗുരുതരമായി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സൗമ്യയുടെ ചെറിയ മകന്‍ ആദിഷിന്റെ കാലിന് പരിക്കേറ്റു. സൗമ്യയുടെ മൂത്ത മകന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ഉടന്‍ ഓടിയതിനാല്‍ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കോഴിക്കോട് വെസ്റ്റ്ഹില്‍ എഫ്‌സിഐ ഗോഡൗണില്‍ നിന്നും താനൂര്‍ സപ്ലൈകോ ഗോഡൗണിലേക്ക് അരിയുമായി വരികയായിരുന്ന ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണം വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാത്രമല്ല റോഡ് വളവായതിനാല്‍ ലോറി ബ്രേക്കിട്ട് നിര്‍ത്താനായില്ല.

സൗമ്യയുടെ ഭര്‍ത്താവ് കളരിപ്പടി സ്വദേശി തൈക്കാട് പ്രഭാഷ് രണ്ടു മാസം മുമ്പ് വിദേശത്ത് പോയതാണ്. ഇതേതുടര്‍ന്ന് സൗമ്യ സ്വന്തം വീട്ടിലേക്ക് പോകുന്നതും വരുന്നതും അച്ഛന്റെ കൂടെയാണ്. രമയാണ് രാമന്‍ കുട്ടിയുടെ ഭാര്യ. മറ്റുമക്കള്‍: ശ്യാമ , ഷാ മോന്‍

മറ്റുമരുമകന്‍: സന്തോഷ്. വി അബ്ദുറഹിമാന്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍, താനൂര്‍ സിഐ സി അലവി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

(ഫോട്ടോ അടിക്കുറിപ്പ്)

അപകടത്തിനിടയാക്കിയ ലോറിയും തകര്‍ന്ന ബൈക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lorry driver arrested for death of two in accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്