സമസ്തയുടെ വിലക്ക് ലംഘിച്ച് മുജാഹിദ് വേദിയില്‍ പാണക്കാട് തങ്ങള്‍മാര്‍, പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ കുഞ്ഞാലിക്കുട്ടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.

ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍, അറുപത്തഞ്ചോളം കേസുകള്‍ക്ക് തുമ്പായി

വിഷയത്തില്‍ സമസ്തയുടെ നിലപാടറിയാന്‍ കുഞ്ഞാലിക്കുട്ടി സസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ ദിവസം ജിഫ്‌രി തങ്ങളുടെ വീട്ടില്‍വെച്ചാണു കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തയത്. പാണക്കാട് കുടുംബമായും സമസ്തയുമായും അടുത്ത ബന്ധംപുലര്‍ത്തുന്ന കുഞ്ഞാലിക്കുട്ടി വഷയം രമ്യയമായി പരിഹരിക്കുമെന്നുതന്നെയാണ് ഇരുവിഭാഗം നേതാക്കളും കരുതുന്നത്.

samastha

മുജാഹിദ് വേദിയില്‍ പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുത്ത വിഷയം ചര്‍ച്ചചെയ്യാനായി ഇന്നലെ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം.

അതേ സമയം ഇതുസംബന്ധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുന്നതിനായി ഇന്നലെ സമസ്ത അഞ്ചംഗ സമിതിയെ നിയോഗിച്ചു. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തില്‍വെച്ചാണ് സമസ്ത സമിതിയെ നിയോഗിച്ചത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് എന്നിവരാണ് സമിതി അംഗങ്ങള്‍.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പള്ളി, മദ്‌റസ, മഹല്ല് സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ റഷീദലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത്.മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തിനെത്തിയത്.

മുജാഹിദ് പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നു പറഞ്ഞാണു കഴിഞ്ഞ ദിവസം സമസ്ത പത്രക്കുറിപ്പിറക്കിയിരുന്നത്.

ഭൂരിപക്ഷം വരുന്ന സുന്നികള്‍ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സച്ചരിതരായ സ്വഹാബത്തിനെയും മുന്‍ഗാമികളെയും മദ്ഹബിന്റെ ഇമാമുകളെയും തള്ളിപ്പറയുകയും മുസ്‌ലിം സമുദായത്തില്‍ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുകയും മഹാത്മാക്കളെയും സാദാത്തുക്കളെയും അവമതിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളില്‍ സംബന്ധിക്കാന്‍ സമസ്തയുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിയില്ലെന്നും സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലുള്ള സാഹചര്യത്തില്‍ സലഫി പ്രസ്ഥാനത്തെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തില്‍ സംബന്ധിപ്പിക്കാനുള്ള മുജാഹിദുകളുടെ ശ്രമത്തില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്ന് നേതാക്കള്‍ അഭ്യര്‍ഥിരുന്നു. പാണക്കാട് തങ്ങള്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് പരോക്ഷമായി വിലക്കിക്കൊണ്ടുള്ള സമസ്തയുടെ പ്രസ്താവന തള്ളിക്കളഞ്ഞാണ് തങ്ങള്‍മാര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kunhalikutty to compromise the problem of Samastha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്