
ഓണം ബംപർ ശരിക്കും അടിച്ചത് സർക്കാറിന്; കച്ചവടം പൊടി പൊടിക്കുന്നു, കോട്ടയത്ത് മാത്രം ലക്ഷ്യം 725 കോടി
കോട്ടയം: മറ്റ് പല ബിസിനസുകളും കച്ചവടങ്ങളും പ്രതിസന്ധിയിലാവുമ്പോള്‍ സംസ്ഥാനത്ത് പൊടിപൊടിച്ചുകൊണ്ട് മുന്നോട്ട് പോവുന്ന ഏക കച്ചവടം ലോട്ടറിയാണ്. ഹോട്ടലും തുണിക്കടകളും ഫാന്‍സി കടകളുമൊക്കെ പൂട്ടിപ്പോവുന്ന സ്ഥാനത്ത് പകരം വരുന്നത് ലോട്ടറി കടകളാണ് എന്നതാണ് ലോട്ടറി കച്ചവടം കുതിച്ചുയരുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണം.
25 കോടിയുടെ ഓണം ബംപർ വമ്പന്‍ ഹിറ്റായതിന് പിന്നാലെയാണ് സംസ്ഥാന ലോട്ടറിയുടെ കച്ചവടത്തില്‍ വമ്പന്‍ കുതിച്ച് ചാട്ടമുണ്ടായത്. കോവിഡിന് ശേഷം പല ജില്ലകളിലും ലോട്ടറി ഏജൻസികളുടേയും കച്ചവടക്കാരുടേയും എണ്ണം വർധിച്ചിട്ടുണ്ട്.

ലോട്ടറി കച്ചവടത്തിലൂടെ സംസ്ഥാന സർക്കാർ ഖജനാവിലേക്ക് വമ്പന്‍ തുകയാണ് എത്തിക്കൊണ്ടിരിക്കുന്നത്. സമ്മാനത്തുകയും കമ്മീഷനും കഴിച്ചാല്‍ ലോട്ടറി സർക്കാറിന് ലാഭം നല്‍കുന്നു. പതിനായിരക്കണക്കിന് വരുന്ന സാധാരണക്കാർക്ക് ഇതൊരു വരുമാനമാർഗ്ഗവുമാണ്. അതേസമയം തന്നെ മറുവശത്ത് ഭാഗ്യപരീക്ഷണം നടത്തി വലിയ തോതില്‍ പൈസ കളയുന്ന സാധാരണക്കാരുണ്ട്.
എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്ലീ

ലോട്ടറി പലർക്കും ഒരു ലഹരിയായി മാറുന്നതാണ് നമുക്ക് ചുറ്റും കാണാന്‍ സാധിക്കുന്നത്. കോട്ടയം നഗരത്തിൽ മാത്രം രണ്ട് മാസത്തിനുള്ളിൽ പത്തിലേറെ പുതിയ ലോട്ടറിക്കടകളാണ് തുടങ്ങിയതെന്നാണ് ശ്രദ്ധേയം. ഇവിയെല്ലാം മുൻപ് ഹോട്ടലോ സ്റ്റേഷനറിക്കടകളോ ആയിരുന്നു. നഷ്ടത്തിലായ ഈ സ്ഥാപനങ്ങള്‍ പൂട്ടുകയും പിന്നീട് പകരം ഇവിടേക്ക് ലോട്ടറി സ്റ്റാളുകള്‍ വരികയുമായിരുന്നു.
'ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം, അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട': തന്ത്രം നിർദേശിച്ച് സൂരജ്

2020 ഏപ്രിൽ മുതൽ കഴിഞ്ഞ ദിവസം വരെ 580 പുതിയ ഏജൻസികൾ ജില്ലയില്‍ തുറന്നിട്ടുണ്ടെന്നാണ് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി ലോട്ടറി വരുമാനത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 725 കോടി രൂപയാണ് ജില്ലാ ലോട്ടറി ഓഫീസ് ലക്ഷ്യം വെക്കുന്നതെന്നാണ് കേരള കൌമുദി റിപ്പോർട്ട് ചെയ്യുന്നത്.

ലക്ഷ്യം വെക്കുന്ന 725 കോടിയില്‍ 500 കോടിയോളം രൂപം ഇതിനോടകം തന്നെ നേടാന്‍ സാധിച്ചിട്ടുണ്ട്. 2020ൽ 4828 ഏജൻസികളാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 5045 ഏജന്‍സികളായി ഉയർന്നു. ലൈസന്‍സ് ഓരോ വർഷം പുതുക്കണമെന്നാണ് ചട്ടമെങ്കിലും പുതുക്കാതെ പ്രവർത്തിക്കുന്നവരും നിരവധിയാണ്.

ലോട്ടറി ഓഫീസിൽ നിന്ന് ലൈസൻസുള്ള ഏജൻസികൾക്ക് മാത്രമേ ടിക്കറ്റ് നൽകാറുള്ളുവെങ്കിലും ഇവർ വഴി ടിക്കറ്റ് സംഘടിപ്പിച്ചാണ് മറ്റുള്ളവരുടെ വില്‍പ്പന. ഏജൻസികളിൽ നിന്ന് ലോട്ടറി വാങ്ങി വിൽപ്പന നടത്തുന്നവരുടെ എണ്ണം കൊവിഡിന് ശേഷം കുത്തനെ ഉയർന്നിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പും വ്യക്തമാക്കുന്നത്. സമ്മാനം ഉയർത്തിയതും ഓണം ബംപറിന്റെ വന്‍ വിജയവും കച്ചവടം കൂടാന്‍ കാരണമായെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ലോട്ടറി വില്‍പ്പനയോടൊപ്പം തന്നെ ഇത് സംബന്ധിച്ച തട്ടിപ്പും വ്യപാകമായി ഉയർന്നു. സംസ്ഥാന ലോട്ടറിയിൽ 12 ഒറ്റ അക്ക (സെയിം നമ്പറുകൾ) വിൽപന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മറയാക്കി പല ഏജന്‍സികളും നൂറും അതിനും മുകളില്‍ വരുന്ന രീതിയില്‍ നാലക്കം ശരിയായി വരുന്ന സെയിം ടിക്കറ്റുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നത് വ്യാപകമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

നാലക്കത്തിന് സമ്മാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഒരുമിച്ച് വന്‍തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇത്തരം സെയിം ടിക്കറ്റുകള്‍ എടുക്കുന്നുവരുടെ എണ്ണം വ്യാപകമാണ്. സെയിംടിക്കറ്റുകള്‍ എടുക്കുന്നവർ പതിവുകാരാണ് എന്നുള്ളതും ഈ തട്ടിപ്പിന് സഹായകമാവുന്നു. സെയിം ടിക്കറ്റുകള്‍ ഒപ്പിക്കുന്നതിന് വേണ്ടി സമീപ ജില്ലകളിലെ ഏജന്റുമാർ ടിക്കറ്റുകള്‍ പരസ്പരം കൈമാറുന്ന സാഹചര്യം വരേയുണ്ടെന്നുള്ളതാണ് വസ്തുത.