കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടംകൊടുത്ത പണം ചോദിച്ചു, 18കാരിയായ കാമുകിയെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് കാമുകന്റെ പ്രതികാരം

ആഭരണം പണയം വച്ച് കാമുകന് നല്‍കിയ പണം പെണ്‍കുട്ടി തിരിച്ച് ചോദിച്ചതിന്റെ പ്രതികാരമായിട്ടാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തത്.

  • By Gowthamy
Google Oneindia Malayalam News

കൊല്ലം : കടംകൊടുത്ത പണം തിരിച്ചു ചോദിച്ച കാമുകിയെ കാമുകന്‍ സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചു. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പതിനെട്ടുകാരിയെ കൂട്ടബലാത്സംഗവും ചെയ്തു. കൊല്ലത്താണ് സംഭവം. പാലക്കാട് സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ആഭരണം പണയം വച്ച് കാമുകന് നല്‍കിയ പണം പെണ്‍കുട്ടി തിരിച്ച് ചോദിച്ചതിന്റെ പ്രതികാരമായിട്ടാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തത്. മാനഭംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

Rape

പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് കാമുകന്‍. ഇയാള്‍ പറഞ്ഞതനുസരിച്ചാണ് പെണ്‍കുട്ടി കൊല്ലത്ത് എത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ കാമുകന്‍ എത്തിയിരുന്നില്ല. പകരം കാമുകന്റെ പെണ്‍ സുഹൃത്താണ് എത്തിയത്.

ഇവര്‍ പെണ്‍കുട്ടിയെ കായല്‍ കരയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് കാമുകന്റെ സുഹൃത്തുക്കളായ അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പിന്നീടെത്തിയ കാമുകനും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമ്പോഴായിരുന്നു കൊല്ലത്തു നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് സ്ഥലത്തെ കുറിച്ച് കൂടുതല്‍ വിവരം നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ എവിടെ വച്ചാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

English summary
Lover and friends gang raped 18 year girl friend in kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X