കമിതാക്കൾ ഒളിച്ചോടിയത് രണ്ട് തവണ.. ഒരാഴ്ച ലോഡ്ജിൽ സുഖവാസം.. പണം തീർന്നപ്പോൾ കാട്ടിക്കൂട്ടിയത്!!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  മുഖത്ത് മുളകുപൊടി വിതറി മോഷണശ്രമം: കമിതാക്കള്‍ അറസ്റ്റില്‍ | Oneindia Malayalam

  ചാവക്കാട്: സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണ് ചാവക്കാട് കടന്ന ഈ സംഭവം. പലതരത്തിലുള്ള പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലിത് ഒരു ഒന്നൊന്നര സംഭവമായിപ്പോയി. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് ഒരു തവണ ഒളിച്ചോടിയ കമിതാക്കള്‍ പ്രായപൂര്‍ത്തിയായതിന് ശേഷം വീണ്ടും ഒളിച്ചോടി. പണമില്ലാതായപ്പോള്‍ ജീവിക്കാന്‍ വേണ്ടി ഇവര്‍ കാട്ടിക്കൂട്ടിയതാവട്ടെ വില്ലത്തരവും.

  ഹാദിയയുടെ വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍.. അവിശ്വസനീയം! ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കും!

  ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

  ഒളിച്ചോടിയത് രണ്ട് തവണ

  ഒളിച്ചോടിയത് രണ്ട് തവണ

  ഒരു തരത്തില്‍ രസകരമാണ് ഈ പ്രണയത്തിന്റേയും ഒളിച്ചോട്ടത്തിന്റെയും കഥ. കൊച്ചി കലൂര്‍ ആസാദ് റോഡ് സ്വദേശിയായ സൗരവും കാമുകി ചേരാനല്ലൂര്‍ സ്വദേശി ശ്രീക്കുട്ടിയുമാണ് രണ്ട് തവണ ഒളിച്ചോടുകയും ഒടുക്കം പോലീസിന്റെ പിടിയിലാവുകയും ചെയ്തത്.

  മോഷണത്തിന് പൊക്കി

  മോഷണത്തിന് പൊക്കി

  ഒളിച്ചോടിയതിനല്ല ഇവരെ പോലീസ് പൊക്കിയത്. പകരം മോഷണത്തിനാണ്. സംഭവം ഇങ്ങനെയാണ്. മൂന്ന് മാസം മുന്‍പ് സൗരവും ശ്രീക്കുട്ടിയും 18 തികയും മുന്‍പേ ഒളിച്ചോടി. അന്നിവരെ പോലീസ് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചു. 18 തികഞ്ഞതും ഇവര്‍ വീണ്ടും ഒളിച്ചോടിക്കളഞ്ഞു.

  ഒരാഴ്ചക്കാലം ലോഡ്ജിൽ

  ഒരാഴ്ചക്കാലം ലോഡ്ജിൽ

  ഇവര്‍ ഒളിച്ചോടിയ ബൈക്കും മോഷ്ടിച്ചതായിരുന്നു. യൂസ്ഡ് ബൈക്ക് സ്ഥാപനത്തിലെത്തിയ ശേഷം ഓടിച്ച് നോക്കാനെന്ന പേരില്‍ ബൈക്ക് വാങ്ങി കടന്ന് കളയുകയായിരുന്നു.കയ്യിലെ പണം തീരുന്നത് വരെ ഇരുവരും ഗുരുവായൂരിലെ ലോഡ്ജില്‍ ഒരാഴ്ചക്കാലം താമസിക്കുകയും ചെയ്തു.

  പണം തീർന്നതോടെ മോഷണം

  പണം തീർന്നതോടെ മോഷണം

  കയ്യില്‍ കരുതിയ പണം തീര്‍ന്നതോടെ ജീവിക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെ ഇരുവരും മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പഞ്ചാരമുക്ക് സെന്ററിലെ ചക്കംകണ്ടം അറയ്ക്കല്‍ കുറുപ്പത്ത് ഹംസയുടെ ഫസ സാനിറ്ററി ഹാര്‍ഡ്വെയര്‍ സ്ഥാനമാണ് മോഷണത്തിനായി തെരഞ്ഞെടുത്തത്.

  ചാവക്കാട്ടെ കടയിൽ

  ചാവക്കാട്ടെ കടയിൽ

  രാവിലെ 10.45ഓടെ ഇരുവരും കടയിലേക്ക എത്തി. ആ സമയത്ത് നിരവധി ആളുകള്‍ സാധനം വാങ്ങാനായി കടയിലുണ്ടായിരുന്നു. തിരക്ക് ഒഴിയുന്നത് വരെ വില ചോദിച്ചും മറ്റും ശ്രീക്കുട്ടിയും സൗരവും കടയില്‍ ചുറ്റിപ്പറ്റി നിന്നു.

  ചില്ലറയില്ലെന്ന് തന്ത്രം

  ചില്ലറയില്ലെന്ന് തന്ത്രം

  തിരക്ക് കുറഞ്ഞതോടെ സൗരവ് ഹംസയോട് എക്‌സ്റ്റന്‍ഷന്‍ കോഡ് ആവശ്യപ്പെട്ടു. 500 രൂപയുടേത് മതിയെന്നും തന്റെ പക്കല്‍ രണ്ടായിരത്തിന്റെ നോട്ടാണെന്നും പറഞ്ഞു. നോട്ട് കാണിച്ച ശേഷം ചില്ലറ തരാമെന്ന് ഹംസ മറുപടിയും നല്‍കി.

  മുളക് പൊടിയെറിഞ്ഞ് ശ്രമം

  മുളക് പൊടിയെറിഞ്ഞ് ശ്രമം

  ഇതോടെ പണം എടുത്ത് വരാം എന്ന് പറഞ്ഞ് സൗരവ് പുറത്ത് നിര്‍ത്തിയ ബൈക്കിന് അരികിലേക്ക് പോയി. തിരികെ വന്നത് കയ്യില്‍ മുളക് പൊടിയുമായിട്ടായിരുന്നു. മുളക് പൊടി ഹംസയുടെ കണ്ണിലേക്ക് എറിഞ്ഞ പണം കവര്‍ന്ന് ഓടാനായിരുന്നു ശ്രമം.

  പ്രതിരോധിച്ച് കടയുടമ

  പ്രതിരോധിച്ച് കടയുടമ

  മുളക് പൊടി കണ്ണില്‍ വീണ ഹംസ ഉറക്കെ ബഹളമുണ്ടാക്കുകയും സൗരവിന്റെ കഴുത്തില്‍ പിടിക്കുകയും ചെയ്തു. പണം മോഷ്ടിച്ച് ഓടാനുള്ള ശ്രമം ഇതോടെ പാളി. പണം കിട്ടില്ലെന്നായപ്പോള്‍ ഏത് വിധേനെയും രക്ഷപ്പെടാനായി കമിതാക്കളുടെ ശ്രമം.

  ആള് കൂടിയതോടെ കുടുങ്ങി

  ആള് കൂടിയതോടെ കുടുങ്ങി

  പുറത്തേക്ക് ഓടാനുള്ള ശ്രമത്തിനിടെ ശ്രീക്കുട്ടി നിലത്ത് വീണു. ഹംസയാകട്ടെ യുവതിയുടെ മുടിയില്‍ പിടിച്ച് പുറത്തേക്ക് ഓടുന്നതില്‍ നിന്നും തടഞ്ഞു. പിടിവലിക്കിടെ ഇരുവരുമായി ഹംസ കടയ്ക്ക് പുറത്തേക്ക് എത്തി. ബഹളം കേട്ട് പരിസരവാസികളും സ്ഥലത്തെത്തി.

  പ്രണയം ഒടുക്കം ജയിലിൽ

  പ്രണയം ഒടുക്കം ജയിലിൽ

  ആളുകള്‍ കൂടിയതോടെ കമിതാക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമായി. ഉടനെ തന്നെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും ഏല്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ് ജയിലിലേക്കും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റി.

  English summary
  Lovers attempted for robbery and caught by shop owner in Thrissur

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്