കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനമർദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വീണ്ടും ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ന്യൂനമർദം രൂപപ്പെട്ടത്. വൈകിട്ടോടെ ഇത് ശക്തിപ്രാപിക്കുകയായിരുന്നു.

Recommended Video

cmsvideo
]Kerala likely to receive extremely heavy rainfall | Oneindia Malayalam

അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യത. 16നോട് കൂടി ചുഴലിക്കാറ്റായി കേരളതീരത്തിനടുത്തുകൂടി നീങ്ങുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന്‍റെ തീരത്തിനോട് ചേർന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലാണ് നീങ്ങുക. കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Weather

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്ലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 20 സെന്‍റിമീറ്ററിന് മുകളിലുള്ള മഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുമുണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്.

കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാൻ ഹെൽപ്‌ലൈനുകൾ

തിരുവനന്തപുരം
തിരുവനന്തപുരം താലൂക്ക്- 0471 2462006, 9497711282
നെയ്യാറ്റിൻകര താലൂക്ക്- 0471 2222227, 9497711283
കാട്ടാക്കട താലൂക്ക്- 0471 2291414, 9497711284
നെടുമങ്ങാട് താലൂക്ക് - 0472 2802424, 9497711285
വർക്കല താലൂക്ക്- 0470 2613222, 9497711286
ചിറയിൻകീഴ് താലൂക്ക്- 0470 2622406, 9497711287
ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്റർ- 0471 2730067, 2730045

എറണാകുളം
എമർജൻസി ഓപ്പറേഷൻസ് സെന്റർ - 1077 (ടോൾ ഫ്രീ നമ്പർ)
ലാൻഡ് ഫോൺ - 0484- 24 23513
മൊബൈൽ - 7902 200300 വാട്സാപ് - 94000 21 077
താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ
ആലുവ - 0484 2624052
കണയന്നൂർ - 0484 - 2360704
കൊച്ചി- 0484- 2215559
കോതമംഗലം - 0485- 2860468
കുന്നത്തുനാട് - 0484- 2522224
മുവാറ്റുപുഴ - 0485- 2813773
പറവൂർ - 0484- 2972817

സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

English summary
Low pressure cyclone tauktae update heavy rainfall expected in Kerala coast Red alert in 3 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X