ലുലു ഇതെന്ത് ഭാവിച്ചാണ്; കളമശ്ശേരിയില്‍ 800 കോടിയുടെ വന്‍ പദ്ധതി, 3 മാസത്തിനുള്ളില്‍ ഉദ്ഘാടനം
ആഗോളതലത്തില്‍ തന്നെ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയാണ് മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പ്. കേരളം, ഇന്ത്യ, അന്താരാഷ്ട്ര തലം എന്നിങ്ങനെ മൂന്ന് തരത്തില്‍ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അവലോകനം ചെയ്താല്‍ ഒരോ മേഖലയിലും ഗ്രൂപ്പിന് വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളാണ് വരും കാലയളവിലേക്കായിട്ടുള്ളത്.
കേരളത്തില്‍ കൊച്ചി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ലുലു ഗ്രൂപ്പിന് ഇതുവരെ മാളുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഓണത്തോട് അനുബന്ധിച്ച് കോഴിക്കോട് കൂടെ മാള്‍ തുറന്നതോടെ എണ്ണം മൂന്നില്‍ നിന്നും നാലിലേക്ക് ഉയർന്നു. അവിടം കൊണ്ടും ലുലു ഗ്രൂപ്പിന്റെ കേരളത്തിന്റെ പദ്ധതികള്‍ അവസാനിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

ഓണത്തിന് കോഴിക്കോട് മാള്‍ തുറന്ന ലുലു ക്രിസ്മസിന് കോട്ടയത്തെ മാള്‍ ഓപ്പണ്‍ ചെയ്യും. കോട്ടയത്തെ മാളിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ തന്നെ കോട്ടയത്തെ മാള്‍ തുറക്കുമെന്ന് കോഴിക്കോട് മാളിന്റെ ഉദ്ഘാടനത്തിനിടെ എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു.
കോട്ടയത്തിന് പിന്നാലെ മലപ്പുറം ജില്ലയിലും ലുലുവിന്റെ മാള്‍ വരും, അതും ഒന്നല്ല രണ്ടെണ്ണം. പെരിന്തല്‍മണ്ണയിലും തിരൂരിലുമാണ് മാളുകള്‍ നിർമ്മിക്കുന്നത്. ഇവര രണ്ടും മിനി മാളുകളായിരിക്കും. തൃശൂർ തൃപ്രയാറിൽ വൈമാളും എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. ഇതുപോലെ തന്നെ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്.
ലുലു ഗ്രൂപ്പിന്റെ അടുത്ത മറ്റൊരു വലിയ പദ്ധതി വരാന്‍ പോകുന്നത് കൊച്ചി കളമശ്ശേരിയിലാണ്. കളമശ്ശേരിയിൽ ലുലു ഗ്രൂപ്പ് മൂന്നുമാസത്തിനുള്ളിൽ ഭക്ഷ്യസംസ്കരണകേന്ദ്രം തുടങ്ങും എന്നാണ് യൂസഫ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഡൽഹി ഭാരത് മണ്ഡപത്തിലെ 'വേൾഡ് ഫുഡ് ഇന്ത്യ 2024' പ്രദർശനത്തിൽ കേരള പവിലിയൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കളമശ്ശേരിയിൽ ലുലു ഗ്രൂപ്പ് മൂന്നുമാസത്തിനുള്ളിൽ ഭക്ഷ്യസംസ്കരണകേന്ദ്രം തുടങ്ങും. 800 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്' എഎ യൂസഫ് അലി പറഞ്ഞു. പദ്ധതി ആയിരക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ അവസരും ഉറപ്പ് വരുത്തും എന്നതിലും സംശയമില്ല.
ഓർഗാനിക് ചരക്ക് സംഭരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അത്തരം സാധനങ്ങളുടെ കയറ്റുമതി മൂല്യം ഒരു വർഷം 2000 കോടി രൂപവരെ ഉയർന്നേക്കുമെന്നും യൂസഫ് അലി വ്യക്തമാക്കിയിരുന്നു. 'ഏകദേശം 10000 കോടി രൂപയുടെ കാർഷിക ഉൽപന്നങ്ങൾ ഞങ്ങള്‍ ഒരോ വർഷവും കയറ്റുമതി ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇത് 15000 കോടി രൂപയായി ഉയർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവർത്തനം ഞങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ഉത്പന്നങ്ങളും ആവശ്യമാണ്' അദ്ദേഹം പറഞ്ഞു.
പഴങ്ങൾ, പച്ചക്കറികൾ, അരി, ചായപ്പൊടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ലുലു ശേഖരിക്കുന്ന ഉൽപന്നങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിലേക്കും മറ്റ് വിദൂര കിഴക്കൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതായും ലുലു ഗ്രൂപ്പ് സ്ഥാപകന്‍ വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications