ലുലു ഗ്രൂപ്പ് യൂസഫലി സർ വിമാനത്തിൽ സത്കരിച്ചത് ഇങ്ങനെ; പുതിയ ഓഫറിനെ കുറിച്ചും സന്തോഷ് ജോർജ്
മികച്ച സംവിധാനം ഉണ്ടെങ്കിൽ സംരംഭങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ആളുകൾക്ക് സാധിക്കുമന്ന് സന്തോഷ് ജോർജ് കുളങ്ങര. നമ്മൾ ഒരു മാൾ തുടങ്ങിയാൽ അതിലേക്ക് ഇത്രയാൾ വരണം, അതിനുള്ള സർവ്വീസ് കൊടുക്കണം ആ ഉപഭോക്താക്കൾ സന്തോഷവാൻമാരായിരിക്കണം, മാൾ ക്ലീൻ ആയിരിക്കണം, അവിടുത്തെ തീയറ്റർ പ്രോപ്പർ ആയിരിക്കണം ഇങ്ങനെ എന്തൊക്കെ തലവേദനയുണ്ട്? എന്നാൽ കേരളത്തിലൊരു മലയാളി 200 മാൾ ഒരുമിച്ച് നടത്തുന്നില്ലേ? അയാൾ എങ്ങനെയാണ് ഇതൊക്കെ നടത്തുന്നത്. സംരംഭം തുടങ്ങുന്നതൊക്കെ തലവേദമയാണെങ്കിൽ അദ്ദേഹത്തിന് ഉറക്കമേ ഉണ്ടായിരിക്കില്ലല്ലോ, സന്തോഷ് ജോർജ് ചോദിച്ചു. യെസ് 27 യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

' മികച്ചൊരു സംവിധാനം തുടങ്ങി അത് നടപ്പാക്കുക. ഞാൻ ഉണ്ടാക്കുന്ന സിസ്റ്റം തെറ്റിക്കുന്നവർ ഉണ്ടാകും. അവർ അവരുടെ എളുപ്പത്തിന് വേണ്ടി ഒഴപ്പിയിട്ട് അല്ലെങ്കിൽ ചില അശ്രദ്ധ കൊണ്ടൊക്കെ സിസ്റ്റം തെറ്റിക്കും, സ്വാഭാവികമായും സിസ്റ്റം ഫെയിലാവും. അപ്പോൾ എന്റെ സഫാരി ചാനലും ലേബർ ഇന്ത്യയുമൊക്കെ നന്നായി പോകുമെന്ന് പറയുന്നവർ അത് നിർത്തി പഴയത് പോലെ സംരംഭങ്ങളൊന്നും പോകുന്നില്ലല്ലേ എന്ന് എന്നോട് ചോദിച്ച് തുടങ്ങും. എന്റെ ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടും. ഒരാൾ 50 രൂപ ലേബർ ഇന്ത്യക്ക് വേണ്ടി ഈടാക്കുന്നുണ്ടെങ്കിൽ അത് കൃത്യമായി മികച്ച നിലവാരത്തിൽ അദ്ദേഹത്തിന് കിട്ടണം, അത് എന്റെയൊരു ഉറപ്പാണ്. അതിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒരാളേയും ഞാൻ വെച്ച് പൊറുപ്പിക്കില്ല.
ഞാൻ പോരാടുന്നത് എന്റെ കസ്റ്റമർക്ക് വേണ്ടിയാണ്. സഫാരിയിൽ നിന്നും പോകുന്ന കണ്ടന്റ് കണ്ട് ഒരു പ്രേക്ഷകനും നെറ്റി ചുളിക്കരുത്. അതുമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. എന്റെ കൂടെ പ്രവർത്തിക്കുന്ന 80 ശതമാനം പേരും കഴിഞ്ഞ 20 വർഷമായി എന്റെ കൂടെ ഉള്ളവരാണ്. അതിനർത്ഥമെന്താണ്? ഞാൻ വഴക്കൊക്കെ ഉണ്ടാക്കും അത് അവർക്കൊക്കെ അറിയാം എന്താ കാരണമന്ന്', അദ്ദേഹം പറഞ്ഞു.
തന്റെ യാത്രകളിൽ പലപ്പോഴും അറപ്പ് തോന്നാത്ത വ്യത്യസ്ത ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെന്നും സന്തോഷ് ജോർജ് വ്യക്തമാക്കി. ' പാറ്റയെ കാണുമ്പോൾ നമ്മുക്ക് അതിന്റെ മണം ഓർമ്മ വരും, അതുകൊണ്ട് അത് കഴിക്കാൻ തോന്നില്ല. എന്നാൽ ചെമ്മീൻ നമ്മൾ കഴിക്കില്ലേ, ചെമ്മീനും പുൽച്ചാടിയും തമ്മിൽ എന്താണ് വ്യത്യാസം. ചെമ്മീൻ കഴിക്കുന്നവന് പുൽച്ചാടിയെ കഴിക്കുന്നവനെ കുറ്റം പറയാൻ പറ്റില്ല. തയ്വാനിൽ വെച്ച് ഞാൻ പാമ്പിന്റെ ഒരു കഷ്ണം കഴിച്ചിട്ടുണ്ട്', സന്തോഷ് ജോർജ് പറഞ്ഞു.
'പ്രശംസിക്കലും ആരാധനയും വ്യത്യസ്തമാണന്ന് കരുതുന്ന ആളാണ് ഞാൻ. ഞാൻ ഒരാളെ പ്രശംസിക്കുന്ന ആളാണ്. ഒരു വ്യക്തിയുടെ അഭിനയ മികവിനെ അല്ലെങ്കിൽ ആലാപന മികവിനെ നമ്മൾ പ്രശംസിക്കും കൈയ്യടിക്കും. അതിനർത്ഥം അയാളുടെ ജീവിത വീക്ഷണമൊക്കെ ആ പാട്ടും അഭിനയവുമൊക്കെ പോലെ സുന്ദരവും സുരഭിലവുമാണന്ന് ഞാൻ കരുതുന്നില്ല.സിനിമയിൽ ഒരാൾ ഹീറോ ആണങ്കിൽ അയാൾ ജീവിതത്തിലും അങ്ങനെ ആയിരിക്കുമെന്ന് കരുതുന്നവരാണ് പലരും. അവർ അങ്ങനെയല്ലാതെ ഏതെങ്കിലും വ്യക്തികളുമായി വഴക്കുണ്ടാക്കുകയോ തർക്കിക്കുകയോ ഒക്കെ ചെയ്താൽ ഇയാൾ ഇത്രയും വൃത്തികെട്ടവനാണോയെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. സിനിമയല്ല ജീവിതം, പൊതുസമൂഹത്തിൽ കാണുന്നതല്ല യഥാർത്ഥ ജീവിതം. ഭരണത്തിൽ മികവുള്ള ആളാണ് ഏറ്റവും വലിയ ശുദ്ധാത്മാവാണെന്ന് കരുതുന്നത് മണ്ടത്തരമാണ്. അത്യാവശ്യം നല്ല വിളവനും വേന്തിരിയനുമായിരിക്കുന്നവനെ നല്ലൊരു ഭരണാധികാരിയായി ഇരിക്കാൻ സാധിക്കൂ.
യൂസഫ് അലി സാറിനെ കണ്ടപ്പോൾ പറഞ്ഞു പുതിയ വിമാനം വാങ്ങി കേട്ടോ എപ്പോഴാണ് യാത്ര പോകേണ്ടതന്ന്. വിമാനം വന്നപ്പോൾ ആദ്യം പറഞ്ഞിട്ടില്ല. അടുത്ത തവണ ദുബായിൽ വരുമ്പോൾ വിമാനത്തിൽ കയറണം പോകണം എന്ന് പറഞ്ഞിരിക്കുകയാണ്. പുള്ളിയൊരു ഇൻസ്പയറിങ് വ്യക്തിയല്ലേ, ഭയങ്കര ഇൻസ്പിരേഷൻ ആണ് അദ്ദേഹം.അന്ന് അദ്ദേഹം വിമാനത്തിൽ കയറ്റി പഴമ്പൊരിയും കൊഴപക്കട്ടയുമൊക്ക തന്നാണ് സൽക്കരിച്ചത്.












Click it and Unblock the Notifications