Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടിനായി ലുലു ഗ്രൂപ്പ് ആ പദ്ധതി നടപ്പിലാക്കുമോ? എങ്കില്‍ മലബാറിന്റെ തന്നെ തലവര മാറും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്ടെ ലുലു മാളിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരിക്കുകയാണ്. വലിയ വരവേല്‍പ്പാണ് മാളിനെ മലബാറിലെ ജനങ്ങള്‍ നല്‍കിയത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മലബാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ജനങ്ങള്‍ മാളിലേക്ക് ഒഴുകിയെത്തി. വരും ദിവസങ്ങളിലും ഇത് തുടരും എന്നതില്‍ സംശയമില്ല.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ തരത്തിലുള്ള ഓഫറുകളും ലുലു പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് പോലുള്ള ഒരു പാരമ്പര്യ നഗരത്തില്‍ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുമെന്നും മാളിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലുലു മാനേജിങ് ഡയറക്ടർ എംഎ യൂസഫ് അലി വ്യക്തമാക്കി.

lulu-kozhikode

നിലവില്‍ പ്രവർത്തനം ആരംഭിച്ച മാളിനേക്കാള്‍ വലിയ ഒരു മാള്‍ കോഴിക്കോട് പ്രവർത്തനം ആരംഭിക്കുമെന്നാണ് യൂസഫ് അലി നടത്തിയ പ്രധാന പ്രഖ്യാപനം. ഇത് സംബന്ധിച്ച ആലോചനകള്‍ക്ക് തുടക്കമായി കഴിഞ്ഞു. നിലവിലെ മാളിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും പുതിയ മാള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും എംഎ യൂസഫ് അലി വ്യക്തമാക്കി.

അതായത് മാങ്കാവിലെ മാള്‍ ലാഭകരമായി മാറിയാല്‍ പുതിയ മാള്‍ തുടങ്ങുമെന്നതില്‍ സംശയമില്ല. മാളുകള്‍ക്ക് പുറമെ കോഴിക്കോടിനായി വിവിധ തരത്തിലുള്ള മറ്റ് പദ്ധതികളും ലുലു ഗ്രൂപ്പിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ഹോട്ടലാണ്. വിദേശികളെയൊക്കെ സ്വീകരിക്കുന്ന അത്യാഢംബര ഹോട്ടല്‍ കോഴിക്കോട് നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടുന്നത്. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ക്കും തുടക്കമായി.

കോഴിക്കോടിനായി ലുലു ഗ്രൂപ്പില്‍ നിന്നും പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി ഐടി മേഖലയിലാണ്. കൊച്ചിയില്‍ ഇരട്ട സൈബർ ടവറുമായി സജീവമാകുന്ന ലുലു ഗ്രൂപ്പ് കോഴിക്കോട് ഒരു സൈബർ പാർക്ക് തന്നെ സ്ഥാപിച്ചേക്കുമെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് കോഴിക്കോടിന്റെ മാത്രമല്ല, മലബാറിന്റെ തന്നെ തലവര മാറ്റും എന്നതില്‍ സംശയമില്ല. കോഴിക്കോടിന്റെ അടിസ്ഥാന സൌകര്യ വികസന രംഗത്ത് കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് യൂസഫ് അലി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

കോഴിക്കോട് ലുലുവിന്റെ സൈബർ പാർക്ക് വരികയാണെങ്കില്‍ അതിലൂടെ വരുന്ന വികസനം ഏറെ വലുതായിരിക്കും. നിരവധി ഐടി പ്രൊഫഷണലുകളും കമ്പനികളും കോഴിക്കോടും എത്തും. നിലവില്‍ യുഎല്‍ സൈബർപാർക്കാണ് കോഴിക്കോട് ഐടി മേഖലയിലെ നിർണ്ണായക സ്വാധീനം.

ലുലു മാളിന്റെ വരവ് തന്നെ കോഴിക്കോടിന്റെ ഐടി വികസനത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ഐടി കമ്പനികൾ ഉൾപ്പടെ കോഴിക്കോട് എത്തുന്നതിന് ലുലുവിന്റെ ഇത്തരം പ്രൊജക്ടുകൾ വലിയ സഹായമാകുമെന്ന് മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചപ്പോള്‍ മേയർ ബീന ഫിലിപ്പ് തന്നെ വ്യക്തമാക്കി. പുതിയതലമുറയുടെ ആവശ്യക്ത കൂടിയാണ് ലുലു മാൾ നിറവേറ്റുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഹൈപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് പുറമെ കേരളത്തില്‍ ഐടി മേഖലയിലേക്കും ചുവടുവെയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ലുലുവിന്റെ ഐടി ടിന്‍ ടവറിന്റെ പ്രവർത്തനവും ഉടന്‍ ആരംഭിക്കും. കൊച്ചിയിലെ സ്മാർട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് പണിയുന്ന ടവർ സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി ഇരട്ട ടവർ കൂടിയാണ്.

ലുലുവിന്റെ ഐടി ടവർ 15000 കോടിയുടെ വമ്പന്‍ പദ്ധതിയാണ്. 153 മീറ്റർ ഉയരത്തിലുള്ള ഈ കെട്ടിടത്തിന് കേരളത്തിന്റെ ഐടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്ന് ഉറപ്പാണ്. ഇരട്ട ടവറുകള്‍ക്ക് ആകെ 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയായിരിക്കും ലീസിന് നല്‍കുക.

മൂന്ന് ലെവല്‍ കാർ പാർക്കിങില്‍ ഒരേ സമയം 4250 ലേറെ കാറുകള്‍ക്ക് പാർക്ക് ചെയ്യാന്‍ സാധിക്കും. ഇതിലെ 3000 കാറുകള്‍ക്ക് റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും. നവംബർ മാസത്തോടെ ലുലു ഇന്‍ഫ്രാ ബില്‍ഡ് ഇരട്ട ടവറുകളുടെ ഉദ്ഘാടനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+