കോട്ടയം ലുലു മാത്രമല്ല, കൊല്ലം ലുലുവും പൊളിച്ചടുക്കുന്നു; പൊളി ഓഫറുകൾ..ഉടനെത്തും മറ്റൊരു സർപ്രൈസും
കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ഡിസംബർ 19 നാണ് കൊല്ലത്ത് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചത്. ദേശിംഗനാട് റാപ്പിഡ് ഡവലെപ്മെന്റ് ആന്റ് അസിസ്റ്റന്റ്സ് കോ-ഓപ്പറേറ്റീവ് സൊസേറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്ന ഡ്രീംസ് മാളിലാണ് ലുലു ഡെയ്ലിയും ലുലു കണക്ടും പ്രവർത്തിക്കുന്നത്.
രണ്ടുനിലകളിലാണ് ലുലു ഡെയ്ലിയുടെ പ്രവർത്തനം. 39000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് സൂപ്പർമാർക്കറ്റ് ഉള്ളത്. 6000 സ്ക്വയർ ഫീറ്റിൽ ലുലു കണക്ടും. കൊല്ലത്തെ സംബന്ധിച്ച് ലുലു ഡെയ്ലിയുടെ വരവ് വലിയ ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നതെന്ന് പറയുകയാണ് ഉപഭോക്താക്കൾ. ലുലു തുറന്നത് മുതൽ ഇവിടേക്ക് ആളുകൾ ഒഴുകുകയാണ്. ഉദ്ഘാടന ഓഫറുകളാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം.

ഭക്ഷണം ഉണ്ടാക്കാൻ താത്പര്യപ്പെടുന്ന സ്ത്രീയായും പുരുഷനായാലും അവരുടെ ആദ്യ നോട്ടം മാളുകളിലെ ക്രോക്കറികളിലേക്കായിരിക്കും. ഇവരെ തൃപ്തിപ്പെടുത്തുന്ന നിരവധി ഓഫറുകൾ ലുലു ഡെയ്ലിയിലെ ക്രോക്കറി സെക്ഷനിലുണ്ട്. പാൻ, കുക്കർ അടക്കമുള്ളവയ്ക്കൊക്കെ വലിയ വിലക്കുറവാണ് ഉള്ളത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കും വലിയ വിലക്കുറവുണ്ട്. ബെഡ് ഷീറ്റ് , കാർപ്പറ്റ്, പില്ലോ കവർ എന്നിയ്ക്കും ആകർഷകമായ ഓഫറുകൾ ഉണ്ട്. ലുലു കണക്ടിലുള്ള ഇലക്ട്രോണിക് ഉൾപ്പന്നങ്ങൾക്കും ഓഫറുകൾ ഉണ്ട് കേട്ടോ. എന്തായാലും കോട്ടയത്തേത് പോലെ മിനി മാൾ അല്ലെങ്കിലും കൊട്ടിയത്തുകാരെ സംബന്ധിച്ച് കുടുംബവും സുഹൃത്തുക്കളുമായൊക്കെ സമയം ചെലവഴിക്കാൻ പറ്റുന്നൊരു കിടലൻ സ്ഥലം തന്നെയാണ് ലുലുവിന്റെ പുതിയ സംരംഭം എന്നാണ് പ്രദേശത്തുകാർ പറയുന്നത്.
അതേസമയം കൊട്ടിയത്തെ ഹൈപ്പർമാർക്കറ്റ് കൂടാതെ കൊല്ലത്ത് പുതിയ മിനി മാൾ കൂടി തുറക്കാനുള്ള പ്ലാൻ ലുലു ഗ്രൂപ്പിന് ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കൊട്ടിയത്തെ ലുലു മാളിൽ ഉദ്ഘാടന ദിവസം മുതൽ തുടങ്ങിയ തിരക്ക് ഇതുവരേയും ഒഴിഞ്ഞിട്ടില്ല. ആളുകൾ ഇത്തരത്തിൽ ഒഴുകുന്ന സാഹചര്യത്തിൽ നല്ലൊരു മിനി മാൾ തന്നെ കൊല്ലത്തിന് വേണ്ടി വീണ്ടും അവതരിപ്പിക്കാൻ ലുലു മാൾ തയ്യാറായേക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകൾ.
അതിനിടെ കൊല്ലത്ത് പത്തനാപുരത്ത് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് എത്തിക്കാനുള്ള നീക്കങ്ങൾക്ക് മന്ത്രിയും സ്ഥലം എം എൽ എയുമായ ഗണേഷ് കുമാർ ചരടുവലിക്കുന്നുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുമായി ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായി ഗണേഷ് കുമാർ തന്നെ വ്യക്തമാക്കിയിരുന്നു. ചർച്ച 98 ശതമാനം വിജയകരമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ ഷോപ്പിങ് അനുഭവം എന്നതിന് പുറമെ വമ്പൻ തൊഴിൽ സാധ്യത കൂടിയായിരിക്കും മാളുകളുടെ വരവോട് കൂടി വഴിതുറക്കുക.
കൊട്ടിയം ഡെയ്ലി തുറന്നപ്പോൾ തന്നെ 600 പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ മിനി മാളും മറ്റൊരു ഹൈപ്പർ മാർക്കറ്റും കൂടി വന്നാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications