ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായരുന്നു.
നാടക ഗാനങ്ങളിലൂടെയാണ് ഗാനരചനരംഗത്തേക്ക് കടന്നുവന്നത്.
മലയാള സിനിമയിൽ 700 ലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1975ൽ ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചായിരുന്നു സിനിമ അരങ്ങേറ്റം. 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ' എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി രചിച്ചത്. ഇളംമഞ്ഞിൻ കുളിരുമായി, ത്രയ്യംബകം വില്ലൊടിഞ്ഞു, ഇവിടമാണീശ്വര സന്നിധാനം, ഇന്ദ്രനീലം ചൊരിയും, പദ്മതീർത്ഥക്കരയിൽ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങളാണ്.

പത്തോളം സിനിമ തിരക്കഥകളും എഴുതിയിട്ടുണ്ട്. ആർആർആർ , ബാഹുബലി അടക്കമുള്ള ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോഴും തിരക്കഥ രചിച്ചത് മങ്കൊമ്പ് ബാലകൃഷ്ണായിരുന്നു.
അനുശോചിച്ച് മുഖ്യമന്ത്രി
തീർത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്ര. 70 കളിലും 80 കളിലും നിരവധിയായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ എഴുതി. ലക്ഷാർച്ചനകണ്ട് മടങ്ങുമ്പോൾ, നാടൻപാട്ടിന്റെ മടിശ്ശീല തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ബാഹുബലി അടക്കമുള്ള അന്യഭാഷാ ചലച്ചിത്ര തിരക്കഥകളും സംഭാഷണവും മലയാളത്തിലാക്കുന്നതിലൂടെയും ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications