കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മന്ത്രിസഭയില്‍ അഴിച്ചു പണി, മണിയാശാന്‍ മന്ത്രിസഭയിലേക്ക്

വൈദ്യുതി വകുപ്പാണ് എംഎം മണിക്ക് നല്‍കുന്നതെന്നാണ് സൂചന. നിലവില്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത് കടകംപള്ളി സുരേന്ദ്രനാണ്. ടൂറിസം, സഹകരണ വകുപ്പ് കടകം പള്ളിക്ക് നല്‍കും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : അധികാരത്തിലേറി ആറാം മാസത്തില്‍ പിണറായി മന്ത്രിസഭയില്‍ ആദ്യ അഴിച്ചു പണി. മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംഎം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.

വൈദ്യുതി വകുപ്പാണ് എംഎം മണിക്ക് നല്‍കുന്നതെന്നാണ് സൂചന. നിലവില്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത് കടകംപള്ളി സുരേന്ദ്രനാണ്. ടൂറിസം, സഹകരണ വകുപ്പ് കടകംപള്ളിക്ക് നല്‍കും. ദേവസ്വം ബോര്‍ഡ് വകുപ്പും കടകംപള്ളിക്ക് തന്നെയാണ്.

mm mani

നിലവില്‍ ടൂറിസം, സഹകരണ മന്ത്രിയായ എസി മൊയ്തീന് വ്യവസായ, യുവജന ക്ഷേമ വകുപ്പ് നല്‍കും. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ഇപി ജയരാജന്‍ രാജിവച്ചപ്പോള്‍ ഒഴിവുവന്നതാണ് വ്യവസായ വകുപ്പ്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. മന്ത്രിസഭ രൂപീകരണ സമയത്ത് ഏറെ ഉയര്‍ന്നു കേട്ട പേരുകളിലൊന്നും മണിയുടേതായിരുന്നു. ജയരാജന്‍ രാജിവച്ചതിനു പിന്നാലെ പുതിയ മന്ത്രി വരുമെന്ന സൂചനകള്‍ ഉണ്ടായിരുന്നപ്പോഴും മണിയുടെ പേര് ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ ഐക്യകണ്ഠേനയാണ് മണിയെ തെരഞ്ഞെടുത്തത്.

ഉടുമ്പന്‍ ചോല എംഎല്‍എയാണ് മണി. ആദ്യം കടുത്ത വിഎസ് അനുകൂലിയായിരുന്ന മണി മൂന്നാര്‍ കൈയേറ്റ പ്രശ്നങ്ങള്‍ക്കു പിന്നാലെ പിണറായിയുടെ വിശ്വസ്തനാവുകയായിരുന്നു. 1966ല്‍ 21ാം വയസിലാണ് മണി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1970ല്‍ ബൈസന്‍ വാലി യിലും 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റിയിലും സെക്രട്ടറിയായി. 1985ലാണ് ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

എട്ടുതവണ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി. ഏറ്റവും കൂടുതല്‍ കാലം സിപിഎം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നേതാവും മണിയാണ്.

English summary
MM Mani became electricity department minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X