എംപി പരമേശ്വരന് 'ഭ്രാന്താ'ണെന്ന് ജി സുധാകരന്‍
തിരുവനന്തപുരം: ആണവ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ എംപി പരമേശ്വരന് ഭ്രാന്താണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. വിഎസിനേയും പിണറായിയേയും മാറ്റി അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം തോമസ് ഐസക്കിനെ മുഖ്യമന്തി സ്ഥാനാര്‍ത്ഥിയാക്കണമെന്ന എംപി പരമേശ്വരന്റെ ആഭിപ്രായത്തിനെ വിമര്‍ശിച്ചുകൊണ്ടാണ് ജി സുധാകരന്‍ രംഗത്തുവന്നത്.
തനിക്കെതിരെയാണ് എംപി പരമേശ്വരന്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുമായിരുന്നു. കാരണം തനിക്കതിനുള്ള കഴിവുണ്ടെന്നും താന്‍ മാര്‍ക്‌സിസം പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംപി പരമേശ്വരന്‍ ഈ പറഞ്ഞത് കുട്ടനാട്ടില്‍ വച്ചായിരുന്നെങ്കില്‍ അവിടുത്തുകാര്‍ മീന്‍ കഴുകിയ വെള്ളമെടുത്ത് മുഖത്തൊഴിക്കുമായിരുന്നു എന്ന് സുധാകരന്‍ പറഞ്ഞു.
എംപി പരമേശ്വരന് സാമാന്യബുദ്ധിയില്ലെന്നും അദ്ദേഹത്തിന്റെ പുകഴ്ത്തലുകള്‍ ലഭിക്കുന്ന നേതാക്കള്‍ ശരീരം കഴുകികൊടുക്കേണ്ടിവരുമെന്നും സുധാകരന്‍ ആരോപിച്ചു.
കേരളത്തില്‍ അടുത്ത മുഖ്യമന്തിയാകാന്‍ യോഗ്യന്‍ തോമസ് ഐസക് ആണെന്ന് എംപി പരമേശ്വരന്‍ പറഞ്ഞിരുന്നു. അതിനെതിരെ കടുത്ത ഭാഷയിലാണ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഉറച്ചുനില്‍ക്കുന്നതായും കഴിഞ്ഞ ദിവസം എംപി പരമേസ്വരന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications