കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവരെഴുത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ജയിലില്‍ അടക്കുന്ന നടപടിയോട് യോജിക്കാനാവില്ല; എം സ്വരാജ്

ഒരുമാസം മുന്‍പ് പതിച്ച പോസ്റ്ററുകളുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.

  • By Nihara
Google Oneindia Malayalam News

കൊച്ചി: ചുവരെഴുത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തുറുങ്കിലടക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് എം സ്വരാജ് എംഎല്‍എ വ്യക്തമാക്കി. സര്‍ഗാത്മകതയുടെ ഇടങ്ങളായ കലാലയത്തില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് സ്വഭാവികമാണ്. ആവിഷ്‌കാര സ്വാതന്ത്രത്തിന് വിലങ്ങിടുന്ന തരത്തില്‍ പോലീസ് നടപടിയെടുക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

എറണാകുളം മഹാരാജാസ് കോളേജില്‍ കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് ആറ് വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. മതസ്പര്‍ധയുണ്ടാക്കുന്ന കവിതയാണ് പോസ്റ്ററിലുള്ളതെന്നും പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പറയുന്നു.

M Swaraj

കോളേജില്‍ പോലീസ് രാജ് ആണ് നടക്കുന്നതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ വ്യാപക പ്രതിഷേധത്തിലാണ്. ഒരുമാസം മുന്‍പേ പതിച്ച പോസ്റ്ററുകളുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.

അശ്ലീലം, മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ കോളേജുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ പ്രിന്‍സിപ്പലിന് പ്രാരംഭ നടപടികള്‍ സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ തിരുത്താം. അല്ലാതെ പ്രിന്‍സിപ്പല്‍ നേരിട്ട് പോലീസിന് പരാതി നല്‍കിയ നടപടി ശരിയായില്ലെന്നും സ്വരാജ് പറഞ്ഞു. പോലീസ് തെറ്റായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തുമെന്നും സ്വരാജ് അറിയിച്ചു.

English summary
Comments of M. Swaraj MLA about maharajas colege students arrest. He is not agree with the police's action. If the police makes false action Government will clear it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X