കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ വിമര്‍ശിച്ചെന്ന് സമ്മതിച്ച് എം സ്വരാജ്... പക്ഷേ 'അങ്ങനെ' പറഞ്ഞിട്ടില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്ന പേരില്‍ പഴി കേട്ട ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് വിശദീകരണവുമായി രംഗത്ത്. മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ നീചമായ നുണപ്രചാരണമാണെന്നാണ് സ്വരാജ് ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നത്.

വിഎസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണം എന്ന് സ്വരാജ് പറഞ്ഞു എന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. വിഎസ് അധികാരം കൊതിക്കുന്ന നേതാവാണ്. മരിക്കുന്നത്‌വരെ അദ്ദേഹത്തിന് അധികാരം നല്‍കണം. അതിന് ശേഷം കൊറിയന്‍ മാതൃക പിന്തുടാരാം എന്നും സ്വരാജ് പറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍.

Swaraj FB

ഇതില്‍ ആദ്യത്തെ വാര്‍ത്തയെ നിഷേധിച്ചുകൊണ്ടാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ രണ്ടാമത്തെ വാര്‍ത്തയെ നിഷേധിച്ചിട്ടില്ല. വിഎസിനെ താന്‍ വിമര്‍ശിച്ചിട്ടില്ല എന്നും സ്വരാജ് പറയുന്നില്ല.

കുറേ നാളുകളായി മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് താന്‍ പഴി കേള്‍ക്കേണ്ടി വരികയാണ്. എന്നാല്‍ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന മാനസിക പ്രയാസങ്ങളൊന്നും ഇപ്പോഴില്ല. പക്ഷേ ഒടുവില്‍ സംഭവിച്ചിരിക്കുന്നത് എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീചമായ നുണപ്രചരണമാണെന്ന് സ്വരാജ് പറയുന്നു.

വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സമുന്നതാനായ നേതാവാണ്. അദ്ദേഹം ത്യാഗം സഹിച്ചിട്ടില്ലെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്തകളൊന്നും ശരിയല്ല. വിഎസിനോട് എന്നും ആദരവ് മാത്രമാണ് ഉള്ളത്- സ്വരാജ് എഴുതുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. വിമര്‍ശനവും സ്വയം വിമര്‍ശനവും ആണ് പാര്‍ട്ടി ചര്‍ച്ചകളുടെ സ്വഭാവം. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളും പാര്‍ട്ടിയുടെ അന്തസ്സിന് അനുസരിച്ച് മാത്രമാണ് സമ്മേളനങ്ങളില്‍ ഉണ്ടാവുകയെന്നത് നുണപ്രചാരണം നടത്തുന്നവര്‍ മനസ്സിലാക്കണം എന്നും സ്വരാജ് പറയുന്നു.

English summary
M Swaraj reacts through Facebook about his criticism towards VS in State Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X