കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്ടർ തകർന്ന് നടുക്കടലില്‍ വീണു; 12 മണിക്കൂറിലേറെ നീന്തി അത്ഭുതകരമായി രക്ഷപ്പെട്ട് മന്ത്രി

Google Oneindia Malayalam News

നടുക്കടലില്‍ തകർന്ന് വീണ ഹെലികോപ്റ്ററില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മഡഗാസ്കർ മന്ത്രി. ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിനറെ വടക്കുകിഴക്കന്‍ തീരത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ മന്ത്രിയായ സെർജ് ഗല്ലെയാണെന്ന് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു പോലീസ് മന്ത്രിയായ സെർജ് ഗല്ലെയടക്കം നാലംഗസംഘം സഞ്ചരിച്ച ഹെലികോപ്റ്റർ കടലിൽ തകർന്നുവീണത്. പിന്നാലെ പലഭാഗങ്ങളിലായി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

താന്‍ ദൃശ്യങ്ങള്‍ പകർത്തിയതായി പരാതിപ്പെട്ടത് ദേവന്‍: അപ്പോള്‍ തന്നെ മറുപടിയും നല്‍കി: ഷമ്മി തിലകന്‍താന്‍ ദൃശ്യങ്ങള്‍ പകർത്തിയതായി പരാതിപ്പെട്ടത് ദേവന്‍: അപ്പോള്‍ തന്നെ മറുപടിയും നല്‍കി: ഷമ്മി തിലകന്‍

എന്നാല്‍ ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് കടലിൽ 12 മണിക്കൂറോളം

എന്നാല്‍ ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് കടലിൽ 12 മണിക്കൂറോളം നീന്തി കരപറ്റിയിരിക്കുകയാണ് 57-കാരനായ സെർജ് ഗല്ലെ. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഒരു പൊലീസുകാരനും നീന്തി കരയില്‍ എത്തിയിട്ടുണ്ട്. മറ്റ് രണ്ട് യാത്രക്കാർക്കായി സുരക്ഷാ അധികൃതർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്റർ അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല എന്നാണ് പോലീസും തുറമുഖ അധികൃതരും വ്യക്തമാക്കുന്നത്.

ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ

ചീഫ് വാറന്റ് ഓഫീസർ ജിമ്മി ലൈറ്റ്‌സാരയാണ് മന്ത്രിക്കൊപ്പം

ചീഫ് വാറന്റ് ഓഫീസർ ജിമ്മി ലൈറ്റ്‌സാരയാണ് മന്ത്രിക്കൊപ്പം മഹംബോയിലെ ബീച്ചിലേക്ക് നീന്തിയെത്തിയത്. "മരിക്കുന്നതിനുള്ള എന്റെ സമയം ഇതുവരെ ആയിട്ടില്ല, ദൈവത്തിന് നന്ദി. ഞാന് സുഖമായി ഇരിക്കുന്നു. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. പക്ഷേ, പരിക്കൊന്നുമില്ലെ " മഡഗാസ്‌കർ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഗെല്ലെ പറയുന്നു.

ഹെലികോപ്ടറില്‍ ഞങ്ങൾ നാല് പേർ ഉണ്ടായിരുന്നു

"ഹെലികോപ്ടറില്‍ ഞങ്ങൾ നാല് പേർ ഉണ്ടായിരുന്നു. പൈലറ്റിന്റെ പുറകിലാണ് ഞാൻ ഇരുന്നത്. ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നതിനാൽ ഞാൻ സീറ്റ് അഴിച്ച് അതില്‍ അള്ളിപ്പിടിച്ച് കിടന്നു. ആശങ്കപ്പെടാതെ വളരെ ശാന്തനായി നിന്നു. എന്റെ ബൂട്ടും ബെൽറ്റും പോലെ ഭാരമുള്ളവയെല്ലാം അഴിച്ചുമാറ്റി. ജീവനോടെയിരിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തു,"- അദ്ദേഹം പറയുന്നു.

24 മണിക്കൂറിനുള്ളിൽ താൻ ജോലിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്

24 മണിക്കൂറിനുള്ളിൽ താൻ ജോലിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. തന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ സുഹൃത്തുക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്തതിനാൽ എനിക്ക് സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 57 കാരനായ ഗെല്ലെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നപ്പോഴുള്ള വേഷവിധാനത്തിൽ തന്നെ ഒരു ഡെക്ക് ചെയറിൽ തളർന്ന് കിടക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

രാജ്യത്തിന്റെ വടക്ക് കിഴക്കൻ തീരത്ത് കപ്പൽ തകർന്ന സ്ഥലം

രാജ്യത്തിന്റെ വടക്ക് കിഴക്കൻ തീരത്ത് കപ്പൽ തകർന്ന സ്ഥലം പരിശോധിക്കാൻ പോയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഹെലികോപ്ടർ തകനിടയാക്കിയതിന്റെ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണവും രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മികച്ച കായികശേഷിയുള്ള ഗിൽ മൂന്ന് പതിറ്റാണ്ടോളം പോലീസിൽ സേവനമനുഷ്ഠിച്ചശേഷമാണ് ഓഗസ്റ്റില്‍ നടന്ന പുനഃസംഘടനയിലൂടെ മന്ത്രിസഭയിലെത്തുന്നത്.

ബുധനാഴ്ച ഉച്ചയോടെ, പ്രധാനമന്ത്രിയുടെ സുരക്ഷാ ഡയറക്ടർ കേണൽ

അതേസമയം, ബുധനാഴ്ച ഉച്ചയോടെ, പ്രധാനമന്ത്രിയുടെ സുരക്ഷാ ഡയറക്ടർ കേണൽ ഒലിവിയർ ആൻഡ്രിയാംബിനിനയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. പൈലറ്റിനായുള്ള തിരച്ചിലാണ് ഇപ്പോഴും തുടരുന്നത്. ഗല്ലെ നീന്തി കരയ്ക്ക് അണഞ്ഞതിനെ അഭിനന്ദിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

"ഹീറോ" എന്നും "അസാധാരണ കായികതാരം" എന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും വിശേഷിപ്പിച്ചിട്ടുള്ളത്.
ഗല്ലേ അന്വേഷിച്ച് പോയ കപ്പല്‍ അപകടത്തില്‍ കുറഞ്ഞത് 39 പേരെങ്കിലും മരിച്ചതായാണ് രാജ്യത്തെ പോലീസ് മേധാവി സഫീസംബത്ര റാവോവി ചൊവ്വാഴ്ച അറിയിച്ചത്. 18 മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവർത്തകർ കഴിഞ്ഞ ദിവസം കണ്ടെടുത്തു.

Recommended Video

cmsvideo
ആരായിരുന്നു പി ടി തോമസ് ? കോൺഗ്രസിനെ ഒറ്റയാൻ ..നിലപാടുകളുടെ രാജാവ്

English summary
Madagascar minister Serge Gelle swam 12 hours after a helicopter crashed into the sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X