Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുവിന്റെ ദേഹത്ത് അൻപത് മുറിവുകൾ.. വാരിയെല്ല് തല്ലിയൊടിച്ചു!! രണ്ട് ദിവസം മുൻപും ആക്രമിക്കപ്പെട്ടു!

തൃശൂര്‍: മോഷണക്കുറ്റം ചുമത്തി പിടികൂടിയ യുവാവ് പോലീസ് വാഹനത്തില്‍ മരണപ്പെട്ടു എന്നാണ് മധുവിന്റെ മരണത്തെക്കുറിച്ച് ആദ്യം മുഖ്യധാര പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ മധുവിന്റെ മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പിന്നീട് പുറത്ത് വരികയുണ്ടായി. മാനസിക രോഗിയായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

കള്ളനെ കിട്ടിയപ്പോള്‍ രണ്ട് കൊടുത്തതല്ല, പകരം മധു ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവം നടന്ന അന്ന് മാത്രമല്ല, മരണത്തിന് രണ്ട് ദിവസം മുന്‍പും മധുവിന് മര്‍ദ്ദമനമേറ്റിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍. മരണ സമയത്ത് മധുവിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ എണ്ണം ഞെട്ടിക്കും.

തലയ്ക്കേറ്റ അടി

തലയ്ക്കേറ്റ അടി

ഫെബ്രുവരി 24നാണ് മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി ഡോക്ടര്‍ ബലറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയ്‌ക്കേറ്റ അടിയാണ് മധുവിന്റെ മരണകാരണമായത് എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

ആഴത്തിലുള്ള മുറിവ്

ആഴത്തിലുള്ള മുറിവ്

മധുവിന്റെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അത് മുന്‍പ് എപ്പോഴെങ്കിലും വീഴ്ചയിലോ മറ്റോ സംഭവിച്ചിട്ടുള്ളതല്ല, മറിച്ച് തലയ്ക്ക് ശക്തമായ അടിയേറ്റപ്പോള്‍ സംഭവിച്ചതാണ്. ഈ അടി മൂലം തലച്ചോറില്‍ നീര്‍ക്കെട്ട് ഉണ്ടായതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

അൻപത് മുറിവുകൾ

അൻപത് മുറിവുകൾ

അക്രമികള്‍ മധുവിന്റെ തലയ്ക്ക് അടിക്കുകയോ തല ചുമരില്‍ ഇടിപ്പിക്കുകയോ ചവിട്ടേറ്റ് വീഴുമ്പോള്‍ തല കല്ലില്‍ ഇടിക്കുകയോ ചെയ്തതാകാമെന്നാണ് നിഗമനം. മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയത് അന്‍പത് മുറിവുകളാണ്. മരിച്ച ദിവസം മര്‍ദനമേറ്റുണ്ടായത് മുപ്പതോളം മുറിവുകള്‍.

 രണ്ട് ദിവസം മുൻപും മർദ്ദനം

രണ്ട് ദിവസം മുൻപും മർദ്ദനം

രണ്ട് ദിവസത്തെ പഴക്കമുള്ള ഇരുപതോളം മുറിവുകളും മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനര്‍ത്ഥം മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പും മധുവിന് മര്‍ദനമേറ്റിട്ടുണ്ട് എന്നാണ്. അക്കൂട്ടത്തില്‍ കാട്ടിലൂടെയുള്ള യാത്രകള്‍ക്കിടെ മരക്കൊമ്പ് തട്ടിയുണ്ടായ മുറിവുകളുണ്ട്. മുറിവുകളില്‍ നിന്നുള്ള രക്തസ്രാവവും മരണത്തിന് കാരണമായി.

വാരിയെല്ല് തല്ലിയൊടിച്ചു

വാരിയെല്ല് തല്ലിയൊടിച്ചു

ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മധുവിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. വടി കൊണ്ടുള്ള അടിയേറ്റാണ് വാരിയെല്ല് ഒടിഞ്ഞിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പും മധു ആക്രമിക്കപ്പെട്ടിരുന്നു എന്ന കണ്ടെത്തലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിച്ചത് പഴം മാത്രം

കഴിച്ചത് പഴം മാത്രം

ആര് എന്തിന് മര്‍ദിച്ചു എന്നത് കണ്ടെത്തേണ്ടതുണ്ട്. മര്‍ദിക്കുന്നതിനിടെ തല ശക്തമായി കുലുക്കിയത് തലച്ചോറിനെ ബാധിച്ചിട്ടുണ്ടായിരുന്നു. ഒരു പഴം മാത്രമാണ് അവസാന സമയത്ത് മധു കഴിച്ചിരുന്നത് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണവിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

ആൾക്കൂട്ട ഭീകരത

ആൾക്കൂട്ട ഭീകരത

ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ പിടിച്ച് കുലുക്കിയ ആള്‍ക്കൂട്ട കൊലപാതകം നടന്നത്. സ്ഥിരം മോഷ്ടാവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം നാട്ടുകള്‍ കാട്ടില്‍ കയറി മധുവിനെ പിടികൂടിയത്. മുക്കാലിയിലെത്തിച്ച് തല്ലിച്ചതച്ച ശേഷം മൂന്ന് കിലോമീറ്ററോളം നടത്തിച്ചാണ് ആള്‍ക്കൂട്ടം മധുവിനെ പോലീസിന് കൈമാറിയത്.

പോലീസ് വാഹനത്തിൽ മരണം

പോലീസ് വാഹനത്തിൽ മരണം

കൈകള്‍ പിറകിലേക്ക് കെട്ടിയിട്ടായിരുന്നു മധുവിനെ അവര്‍ തല്ലിച്ചതച്ചത്. പോലീസിന് കൈമാറിയ മധു പോലീസ് വാഹനത്തില്‍ കൊണ്ടു പോകുന്ന വഴി ഛര്‍ദിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പ്രതികൾ 16 പേർ

പ്രതികൾ 16 പേർ

കടുത്ത പ്രതിഷേധമാണ് മധുവിന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്. ഇതോടെ സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഉണര്‍ന്നു. മധുവിനെ ആക്രമിച്ച സംഘത്തിലെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിമാന്‍ഡിലുള്ള 11 പ്രതികളെ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+