ലഹരി വിരുദ്ധ മാജിക് ഷോയുമായി രാജീവ് മേമുണ്ട

  • Posted By:
Subscribe to Oneindia Malayalam

വടകര: ദേശീയ ആരോഗ്യ കേന്ദ്രവും, ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ മാജിക് ഷോയുമായി രാജീവ് മേമുണ്ട. ജില്ലയില്‍ തിഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂളുകളിലാണ് മാജിക് ഷോ നടക്കുന്നത്.
വിദ്യാര്‍ത്ഥിള്‍ക്കിടയില്‍ ലഹരി മാഫിയ പിടിമുറുക്കുന്ന സമീപ കാലത്ത്
തികച്ചും കാലിക പ്രസക്തമായ ആശയങ്ങളാണ് മാജിക്കിലൂടെ രാജീവ്
പങ്കുവെക്കുന്നത്. ആരോഗ്യ സമൂഹ്യ, സാമ്പത്തിക, മാനസിക പ്രശ്‌നങ്ങളും
മാജിക്കില്‍ ദൃശ്യങ്ങളായി മാറുന്നു.

magic

ഹാദിയ വീട്ടുകാരെ ഉപദ്രവിക്കുന്നു.. അസഭ്യം പറയുന്നു.. മാനസികരോഗിയെന്ന് അശോകന്റെ അഭിഭാഷകൻ!

സ്‌പോഞ്ച് പോലത്തെ ശ്വാസകോസം
പണിമുടക്കിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, നിക്കോട്ടിന്‍ സിഗ്‌രറ്റില്‍
നിന്നും വേര്‍തിരിച്ച് കാണിക്കല്‍ എന്നിവയൊക്കെ മാജിക്കിലൂടെ
വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുകയാണ് മജീഷ്യന്‍. പുത്തൂര്‍
ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന മാജിക് ഷോയുടെ ഉദ്ഘാടനം നഗരസഭ
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ ഉദ്ഘാടനം
ചെയ്തു. ചടങ്ങില്‍ ഡെപ്യുട്ടി ഹൈഡ്മാസ്റ്റര്‍ രമേശ് ബാബു അധ്യക്ഷത
വഹിച്ചു. ഡോ.ശശികുമാര്‍ പുറമേരി, എല്‍എച്ച്‌ഐ സിസിലി, എന്‍ആര്‍എച്ച്എം
പിആര്‍ഒ ബിന്ദു, സ്റ്റാഫ് സെക്രട്ടറി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
magic show for the awareness of drugs usage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്