മജിസ്‌ട്രേറ്റിന്റെ തൂങ്ങി മരണത്തിന് ഒരാണ്ട്: അന്വേഷണം ഇപ്പോഴും പാതിവഴിയിൽ

  • Posted By:
Subscribe to Oneindia Malayalam

കാസറഗോഡ്: കാസറഗോഡ് ഫാസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ആയിരിക്കെ തൃശൂർ, വാഴപ്പിള്ളി ഹൗസിലെ വി.കെ ഉണ്ണി കൃഷ്ണൻ(45) ഔദ്യോഗിക വസതിയിൽ തൂങ്ങി മരിച്ച സംഭവത്തിന് ഇന്നേക്ക് ഒരു വർഷം. ലോക്കൽ പോലീസ് അന്വേഷണം പാതിവഴിയിൽ നിർത്തിയ കേസ് സി.ബി.ഐ ക്ക് നൽകണമെന്ന സർക്കാർ നിലപാടും നടപ്പിലായില്ല.

നവംബർ ഒൻപതിന് രാവിലെയാണ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണി കൃഷ്ണനെ വിദ്യാനഗറിലുള്ള ജില്ലാ കോടതി സമുച്ചയത്തിന് സമീപത്തെ ഔദ്യോഗിക വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ സഹായിയായി നിന്നിരുന്ന സുധീഷ് ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്ത് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വി.കെ ഉണ്ണി കൃഷ്ണനെ മരിച്ച നിലയിൽ കണ്ടത്.

suicide

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Magistrate's suicide; Completed 1 year, still investigation is pending

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്