Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി സ്വദേശിനി മെറിനെ മതം മാറ്റിയ ഖുറേഷി പിടിയില്‍.. സാക്കിര്‍ നായിക്കിന്റെ സഹായി

മുംബൈ: കൊച്ചി സ്വദേശിനിയായ മെരിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സാക്കിര്‍ നായിക്കിന്റെ സഹായി അറസ്റ്റില്‍. മുംബൈ സ്വദേശിയായ അര്‍ഷിദ് ഖുറേഷിയെ ആണ് കേരള പോലീസും മുംബൈ തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ അടുത്ത അനുയായിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നായിക്കിനെതിരെ അന്വേഷണം പുരോഗമിയ്ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഖുറേഷിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Merin mariyam

കൊച്ചി സ്വദേശിയായ മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന്‍ എബിന്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. സഹോദരിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹ്യ, ഖുറേഷി എന്നിവര്‍ക്കെതിരെ ഭീകരവാദം സംശയിക്കുന്നു എന്നായിരുന്നു എബിന്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തിരുന്നു.

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അധ്യാപകനാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. ഇയാളും യഹ്യയും ചേര്‍ന്ന് തന്നെ മതംമാറ്റാന്‍ ശ്രമിച്ചതായും എബിന്‍ പരാതി നല്‍കിയിട്ടുണ്ട്.

മെറിനും യഹ്യയും അടക്കം 21 പേരാണ് കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായത്. ഇവര്‍ ഐസിസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്തതുമായി ഖുറേഷിയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അത് സാക്കിര്‍ നായിക്കിനെതിരെയുള്ള അന്വേഷണത്തിലും നിര്‍മായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+