എല്ലാത്തിനും ഉത്തരം 'ബബ്ബബ്ബ'... പക്ഷേ ഖേദം പ്രകടിപ്പിക്കാൻ മേജർ രവിക്ക് മനസ്സില്ല; അറിവില്ലായ്മ?

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: ഹിന്ദു ഉണരണം എന്ന് ആഹ്വാനം ചെയ്യുന്ന മേജര്‍ രവിയുടെ വാട്‌സ് ആപ്പ് ഓഡിയോ വലിയ വിവാദം ആയിരുന്നു. ഇതിന്റെ പേരില്‍ മേജര്‍ രവി ഒരു പാട് ആക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയനായി.

മേജറാണ്, മൈനറാണ്, സംഘിയാണ്, തുപ്പലാണ്... ഇപ്പോൾ സമ്മർദ്ദമാണ് രവി!!! മേജര്‍ രവിയെ വലിച്ചൊട്ടിച്ചു!!

താന്‍ പറഞ്ഞത് ഒരിക്കലും ഒരു വിദ്വേഷ ആഹ്വാനം അല്ലെന്ന് പിന്നീട് മേജര്‍ രവി തന്നെ വിശദീകരിച്ചു. ആ വോയ്‌സ് ക്ലിപ്പിന് മുമ്പ് നടന്ന ചര്‍ച്ചകളെ കുറിച്ച് പുറംലോകത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; ലബനനുമായി യുദ്ധം ഉടന്‍? സാദ് ഹരീരി തടവിലോ?

എന്നാല്‍, പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത വിഷയത്തില്‍ തനിക്ക് ആദ്യം കാര്യങ്ങളെ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ജേര്‍ രവി പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ അഭിലാഷ് മോഹന് മുന്നില്‍ ശരിക്കും പതറിപ്പോയി മേജര്‍ രവി. പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരങ്ങളില്ലാതെ മറ്റെന്തൊക്കെയോ പറഞ്ഞ് ഒഴിയുകയായിരുന്നു രവി.

പൊതുസമൂഹത്തോടല്ല

പൊതുസമൂഹത്തോടല്ല

താന്‍ ആ വോയ്‌സ് ക്ലിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതു സമൂഹത്തോട് പറഞ്ഞതല്ല എന്നാണ് മേജര്‍ രവിയുടെ വിശദീകരണം. ആ ഗ്രൂപ്പിലെ ആളുകളോടാണ് പറഞ്ഞത്. അതൊരിക്കലും ഒരു കലാപ ആഹ്വാനമല്ലെന്നും മേജര്‍ രവി വിശദീകരിക്കുന്നുണ്ട്. തനിക്ക് അപ്പോള്‍ തോന്നിയ കാര്യം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്തിനാണ് രക്തം തിളച്ചത്?

എന്തിനാണ് രക്തം തിളച്ചത്?

എന്തിനാണ് രക്തം തിളച്ചത് എന്ന ചോദ്യം അഭിലാഷ് മോഹന്‍ മേജര്‍ രവിയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് കൃത്യമായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു മേജര്‍ രവി. എന്നാല്‍ അഭിലാഷ് മോഹന്‍ മേജര്‍ രവിയെ അതിന്റെ പേരില്‍ വെറുതേ വിട്ടിട്ടില്ല.

അത് കറക്ട്!!!

അത് കറക്ട്!!!

ഹിന്ദുക്കളുടെ അമ്പലങ്ങള്‍ പിടിച്ചടക്കപ്പെടുന്നു എന്ന രീതിയില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. അത് കേട്ടിട്ട് മേജര്‍ രവിയെ പോലുള്ള ഒരു വ്യക്തി പറയുന്നു- ഗെറ്റ് യുണൈറ്റഡ് ആന്റ് ഷോ ദ സ്ട്രങ്ത്. അദര്‍വൈസ് യു വില്‍ബി ഫിനിഷ്ഡ്! അഭിലാഷിന്റെ ചോദ്യം ഇങ്ങനെ. അത് കറക്ട് ആണെന്നും, അത് സമ്മതിക്കുന്നും എന്നും ആയിരുന്നു മേജര്‍ രവിയുടെ മറുപടി.

നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉണര്‍ന്നോ

നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉണര്‍ന്നോ

ഒരു ഗ്രൂപ്പില്‍ താന്‍ പറഞ്ഞ കാര്യം ഒരു ആഹ്വാനം അല്ലെന്നാണ് മേജര്‍ രവി ആവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ ഉണര്‍ന്നോ എന്ന രീതിയിലാണത്രെ അദ്ദേഹം ഉദ്ദേശിച്ചത്. അല്ലെങ്കില്‍ നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ക്ക് കിട്ടില്ല എന്നാണ് താന്‍ പറയാന്‍ ശ്രമിച്ചത് എന്നും മേജര്‍ രവി പറയുന്നുണ്ട്.

പോലീസ് കയറാന്‍ പാടില്ല

പോലീസ് കയറാന്‍ പാടില്ല

അമ്പലത്തിലേക്ക് മാര്‍ച്ച് നടത്താന്‍ പാടില്ലെന്ന് മേജര്‍ രവി പറയുന്നുണ്ട്. അതുപോലെ തന്നെ, ക്ഷേത്രത്തിലേക്ക് യൂണിഫോണിട്ട പോലീസിുകാര്‍ കയറുന്നതും ശരിയല്ലെന്നാണ് മേജര്‍ രവിയുടെ പക്ഷം. ഹൈക്കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ സംഭവിച്ചത് എന്ന് അഭിലാഷ് വിശദീകരിച്ചു. അങ്ങനെ അതും മേജര്‍ രവി അംഗീകരിച്ചു.

അപ്പോഴാണത്രെ സത്യം അറിയുന്നത്!!!

അപ്പോഴാണത്രെ സത്യം അറിയുന്നത്!!!

അന്ന് അവിടെ എന്താണ് സംഭവിച്ചത് എന് തനിക്ക് അറിയില്ലായിരുന്നു എന്ന് ഒടുവില്‍ മേജര്‍ രവി തന്നെ സമ്മതിച്ചു. ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ് പ്രതികരിച്ചത്. അടുത്ത ദിവസം കടകംപള്ളി സുരേന്ദ്രന്റെ വിശദമായ വിശദീകരണ കുറിപ്പ് കണ്ടപ്പോഴാണ് തനിക്ക് സത്യം മനസ്സിലായത് എന്നും മേജര്‍ രവി പറയുന്നുണ്ട്. പിന്നെ മേജര്‍ രവിക്ക് അതില്‍ യാതൊരു എതിര്‍പ്പും ഇല്ലത്രെ!!

കാര്യമൊന്നും മനസ്സിലാക്കാതെ ആയിരുന്നല്ലേ

കാര്യമൊന്നും മനസ്സിലാക്കാതെ ആയിരുന്നല്ലേ

അപ്പോള്‍ കാര്യമൊന്നും മനസ്സിലാക്കാതെ ആയിരുന്നോ ഹിന്ദുക്കളേ ഉണരൂ എന്നൊക്കെ ആഹ്വാനം ചെയ്തത് എന്നായി അഭിലാഷിന്റെ ചോദ്യം. എന്നാല്‍ അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍ എന്ന് മേജര്‍ രവി പറയുന്നു. എന്നാല്‍ അതിലും ഒരു കൃത്യതയും ഇല്ല. അഭിലാഷ് അവിടേയും മേജര്‍ രവിയെ ചുരുട്ടി മടക്കുന്നുണ്ട്.

പോലീസിന്റെ കാര്യം

പോലീസിന്റെ കാര്യം

ഇന്ന് അവര്‍ അമ്പലത്തില്‍ കയറി, നാളെ നിങ്ങളുടെ വീട്ടില്‍ വരും എന്ന് ഉദ്ദേശിച്ചത് ആരുടെ കാര്യം ആണെന്നായി ചോദ്യം. പോലീസ് എന്ന് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞപ്പോള്‍ അഭിലാഷ് വീണ്ടും കുഴക്കി. ഹൈക്കോടതി ഉത്തരവ് അനുസരിച്ചല്ലേ പോലീസ് വന്നത്. ഒരു യൂണിഫോംഡ് ഓഫീസര്‍ ആയിരുന്ന താങ്കള്‍ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം എന്താണെന്ന് അറിയില്ലേ എന്ന് കൂടി ചോദിച്ചപ്പോള്‍ സംഗകി ക്ലീന്‍!

തിരുത്തിന്റെ ആവശ്യമില്ല

തിരുത്തിന്റെ ആവശ്യമില്ല

പറഞ്ഞ കാര്യങ്ങള്‍ തിരുത്താന്‍ ഉദ്ദേശമുണ്ടോ എന്ന് അഭിലാഷ് ചോദിക്കുന്നു. എന്നാല്‍ എന്തിനാണ് താന്‍ തിരിത്തുന്നത് എന്ന ചോദ്യമാണ് മേജര്‍ രവി തിരിച്ച് ഉന്നയിക്കുന്നത്. താന്‍ അങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന കാര്യം അല്ല പറഞ്ഞത് എന്ന രീതിയിലേക്ക് വീണ്ടും മടങ്ങിപ്പോവുകയാണ് അദ്ദേഹം. നവോത്ഥാനത്തിന്റെ ഭാഗമായിട്ടാണ് താന്‍ അങ്ങനെ പറഞ്ഞത് എന്നുവരെ പറഞ്ഞുകളഞ്ഞു മേജര്‍ രവി!

ഖേദം പ്രകടിപ്പിക്കാനും ഇല്ല

ഖേദം പ്രകടിപ്പിക്കാനും ഇല്ല

തെറ്റിദ്ധാരണ പരത്തല്‍ കാമ്പയിനില്‍ അറിഞ്ഞോ അറിയാതെയോ താന്‍ പങ്കാളിയായി എന്ന കാര്യം സമ്മതിക്കുന്നുണ്ട് മേജര്‍ രവി. എന്നാല്‍ അതില്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്ന് കൂടി പറയുന്നു അദ്ദേഹം. അതിനിടയില്‍ സംവരണത്തിനെതിരേയും ചിലത് പറയുന്നുണ്ട് അദ്ദേഹം.

ചര്‍ച്ച കാണാം

റിപ്പോര്‍ട്ടര്‍ ടിവിയില്‍ അഭിലാഷ് മോഹന്‍ മേജര്‍ രവിയുമായി നടത്തിയ ക്ലോസ് എന്‍കൗണ്ടറിന്റെ പൂര്‍ണരൂപം കാണാം....

English summary
Major Ravi is not ready to express grief on his leaked voice clip
Please Wait while comments are loading...