Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാറിത്തുപ്പും; വേശ്യകളുടെ വര്‍ഗമെന്ന് മേജര്‍ രവി

കൊച്ചി: ഏഷ്യാനെറ്റ് ചാനല്‍ അവതാരക സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് സംവിധായകന്‍ മേജര്‍ രവി. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിന്ധുവിന്റെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് മേജര്‍ രവി രൂക്ഷമായ ഭാഷയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കൂടിയായ സിന്ധുവിനെ അപമാനിച്ചത്. കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സമ്മതം കിട്ടുമെങ്കില്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് താന്‍ കാറിത്തുപ്പും. നമ്മള്‍ ബഹുമാനിക്കുന്ന ആരാധിക്കുന്ന ദൈവങ്ങളെക്കുറിച്ച് ടിവിയില്‍ ഇരുന്ന് പറയുന്ന സമയത്ത് തെറ്റായി തോന്നുന്നില്ല എന്നു പറയുന്നത്, അമ്മ വേശ്യയാണെന്ന് പറയുന്നതില്‍ തെറ്റില്ല എന്നാണ് അവര്‍ പറഞ്ഞതെന്ന് മേജര്‍ രവി പറയുന്നു.

major-ravi

അവതാരകയുടെ സംസ്‌കാരം അത്തരത്തിലുള്ളതുകൊണ്ടാണ് അവരത് പറഞ്ഞത്. ഇത്തരം കാര്യത്തില്‍ പ്രതികരിക്കാന്‍ പറ്റിയില്ലല്ലോ എന്നു കാണുമ്പോഴാണ് വിഷമം വരുന്നത്. ഇതുപോലെ പറയുന്നവരെ പിന്തുണയ്ക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. അനുവാദം കിട്ടിയാല്‍ അവരുടെ മുഖത്ത് കാറിത്തുപ്പെന്നും മേജര്‍ രവി അധിക്ഷേപിച്ചു.

ചാനല്‍ ചര്‍ച്ചയിക്കിടെ ദുര്‍ഗ ദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് സിന്ധു സൂര്യകുമാറിന് ആയിരത്തിലധികം ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകും എന്ന് കരുതപ്പെടുന്ന മേജര്‍ രവി വിവാദം വീണ്ടും ആളിക്കത്തിച്ചതോടെ വരും ദിവസങ്ങളില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+