മലബാറിന്റെ ടൂറിസം സാധ്യകളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തും: മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍

  • Posted By:
Subscribe to Oneindia Malayalam

വടകര : മലബാറിലെ ടൂറിസം സാധ്യതകളെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി കടമ്പള്ളി സുരേന്ദ്രന്‍. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യകേരളത്തിന്റെ അറുപതാം വാര്‍ഷിക പരിപാടിയില്‍ മലബാറിലെ ടൂറിസം വികസനത്തിന് ആവശ്യമായ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരുന്നു. അറുനൂറോളം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ടൂറിസം മേഖലയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ അര്‍ഹമായ വിഹിതം മലബാറിലെ ടൂറിസം വികസനത്തിനു വേണ്ടിയും ഉപയോഗിക്കും.

നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണ കൃഷിക്കാരെ ബുദ്ധിമുട്ടിച്ചെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

മലബാറിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം വിനോദ സഞ്ചാരികളും മലബാറിലെ വിനോദ സഞ്ചാര പ്രദേശങ്ങളാണ് സന്ദര്‍ശിക്കാനെത്തിയത്.

kadakmpl

മലബാറിലെ പ്രകൃതി സൗന്ദര്യം നുകരാനാണ് കൂടുതലാളുകളും എത്തുന്നത്. സര്‍ഗാലയ കേരളത്തിലെ ടൂറിസം വികസനത്തിന് വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും മന്ത്രി കടമ്പള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മന്ത്രി ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുഎല്‍സിസിഎസ് പ്രസിഡണ്ട് പാലേരി രമേശന്‍ മന്ത്രിക്ക് ഉപഹാരം നല്‍കി. കരകൗശല മേളയിലെ വിവിധ പവലിയനുകള്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കുല്‍സു, സിനിമാ നടി നവ്യാ നായര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

മഠത്തില്‍ നാണു മാസ്റ്റര്‍, ഉഷ വളപ്പില്‍, സി.എന്‍ അനിത കുമാരി, പി.ടി ഗിരീഷ്, ജെയിംസ് പി ജോര്‍ജ്, എന്‍.കെ മനോജ്, ടി.വി വിനോദ്, എ ചന്ദ്രന്‍, നിരഞ്ജന്‍ ജോനാല ഗഡ്ഢ, എം.ആര്‍ ഗോപാലകൃഷ്ണന്‍, പിവി വേണു ഗോപാലന്‍, ടി.കെ ഗംഗാധരന്‍, സി.പി രവീന്ദ്രന്‍, കെ. ശശി മാസ്റ്റര്‍, പി അശ്‌റഫ്, പിടി രാഘവന്‍, എസ്.വി റഹ്്മത്തുല്ല സംസാരിച്ചു. കെ. ദാസന്‍ എംഎല്‍എ സ്വാഗതവും സര്‍ഗാലയ സിഇഒപി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malabar tourism opportunities will utilize-minister kadakampally surendran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്