കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ രാജഗോപാല്‍ ഏകനായി സഭയില്‍; മലപ്പുറം സ്‌ഫോടനം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പരാതി

മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഭയില്‍ നിന്ന് ഇറങ്ങി പോയത്. നേരത്തെ രണ്ട് തവണ സഭ ബഹിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അത് പ്രതിപക്ഷത്തോടൊപ്പമായിരുന്നു.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ഒ രാജഗോപാല്‍ ആദ്യമായി സഭയില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി പോയി. മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഭയില്‍ നിന്ന് ഇറങ്ങി പോയത്. നേരത്തെ രണ്ട് തവണ സഭ ബഹിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അത് പ്രതിപക്ഷത്തോടൊപ്പമായിരുന്നു.

അതേസമയം മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാര്‍കോട്ടിക് ഡിവൈഎസ്പി പിടി ബാലന്റെ നേത്യത്വത്തിലുള്ള സംഘത്തിനാവും അന്വേഷണ ചുമതല. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പി ഉബൈദുള്ള എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സ്‌ഫോടനം

സ്‌ഫോടനം

മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല എന്നാരോപിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

 ഉബൈദുള്ള

ഉബൈദുള്ള

സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുളയിലെ നുളളണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ഉബൈദുളള ആവശ്യപ്പെട്ടു.

 പിണറായി വിജയന്‍

പിണറായി വിജയന്‍

മലപ്പുറത്തെ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സ്‌ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍.

 പ്രതിപക്ഷം

പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുളള അനുമതിയും നിഷേധിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ വാക്കൗട്ട് നടത്തുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തുടര്‍ന്നാണ് ഒ രാജഗോപാല്‍ ഒറ്റയ്ക്ക് വാക്ക് ഔട്ട് നടത്തിയത്.

English summary
Malappuram blast; O Rajagopal walk out in Kerala Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X