കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടും വിഷുവും ആഘോഷിക്കാം,കരിപ്പൂരില്‍ പ്രവാസികള്‍ പറന്നിറങ്ങുന്നു;ഇത്തവണ ചാര്‍ട്ടേഡ് വിമാനങ്ങളില്ല

മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും ഇടതുപക്ഷത്തിന്റെ പ്രവാസി സംഘടനയായ കേരള പ്രവാസി സംഘവും പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

Google Oneindia Malayalam News

മലപ്പുറം: ഉപതിരഞ്ഞെടുപ്പും വിഷുവും ഒരുമിച്ചെത്തിയതോടെ മലപ്പുറത്തെ പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദിനംപ്രതി കരിപ്പൂരിലെത്തുന്ന വിമാനങ്ങളില്‍ ഭൂരിഭാഗവും മലപ്പുറം മണ്ഡലത്തിലെ വോട്ടര്‍മാരാണ്. വിഷു അവധിയും തിരഞ്ഞെടുപ്പും ഒന്നിച്ചായതോടെയാണ് പ്രവാസികള്‍ നാട്ടിലേക്കെത്തുന്നത്.

മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും ഇടതുപക്ഷത്തിന്റെ പ്രവാസി സംഘടനയായ കേരള പ്രവാസി സംഘവും പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. വിഷുവിന് അവധി ലഭിച്ചവരെയെല്ലാം നാട്ടിലെത്തിക്കുമെന്നാണ് സൂചന. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളിലേത് പോലെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇത്തവണ വോട്ടര്‍മാരെ എത്തിക്കില്ലെന്നാണ് സംഘടന ഭാരവാഹികള്‍ പറയുന്നത്.

പ്രചാരണങ്ങളും സജീവം...

പ്രചാരണങ്ങളും സജീവം...

മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും തിരഞ്ഞെടുപ്പ് നടന്നാല്‍ അതിന്റെ ആവേശം ഗള്‍ഫിലുമുണ്ടാകും. മലപ്പുറം ഉപതിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ല. കെഎംസിസിയും കേരള പ്രവാസി സംഘവുമെല്ലാം ഗള്‍ഫിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.

ചാര്‍ട്ടേഡ് വിമാനങ്ങളില്ല...

ചാര്‍ട്ടേഡ് വിമാനങ്ങളില്ല...

തിരഞ്ഞെടുപ്പ് തീയതി അടുത്തത്തോടെ മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 12നുള്ളില്‍ പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. സൗദിയില്‍ നിന്ന് മലപ്പുറം മണ്ഡലത്തിലെ നൂറോളം പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തുമെന്ന് കെഎംസിസി ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു തിരഞ്ഞെടുപ്പുകളിലേതു പോലെ ഇത്തവണ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വോട്ടര്‍മാരെ എത്തിക്കുന്നില്ല.

ഗള്‍ഫിലും ക്യാമ്പയിനുകള്‍...

ഗള്‍ഫിലും ക്യാമ്പയിനുകള്‍...

തിരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറം മണ്ഡലത്തിലുള്ളവര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. നാട്ടിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസികളാണ് മുന്നിലുള്ളത്. കെഎംസിസി സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രചാരണ വാഹനങ്ങളും ഡോക്യുമെന്ററി പ്രദര്‍ശനവും മണ്ഡലത്തില്‍ സജീവമാണ്.

കുത്തൊഴുക്കുണ്ടാകില്ലെന്ന് നിഗമനം...

കുത്തൊഴുക്കുണ്ടാകില്ലെന്ന് നിഗമനം...

ഉയര്‍ന്ന വിമാന നിരക്കും കരിപ്പൂരിലേക്കുള്ള വിമാനങ്ങളുടെ കുറവുമൊന്നും പ്രവാസികളുടെ ആവേശത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ സ്‌കൂള്‍ പരീക്ഷ നടക്കുന്നതിനാലും, പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും കാരണം ഇത്തവണ പ്രവാസികളുടെ കുത്തൊഴുക്കുണ്ടാകില്ലെന്നാണ് നിഗമനം.

English summary
Malappuram election, nri voters coming to native.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X