Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് എസ്ഡിപിഐ പിന്തുണ കുഞ്ഞാലിക്കുട്ടിക്ക്? വെല്‍ഫയര്‍ പാര്‍ട്ടിയും പിഡിപിയും ഇടതിനൊപ്പം!!

കഴിഞ്ഞ തവണ ഇ അഹമ്മദ് മല്‍സരിച്ച വേളയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 47000 വോട്ടുകാണ് അദ്ദേഹം അന്ന് സ്വന്തമാക്കിയത്.

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തില്‍ ചെറുപാര്‍ട്ടികള്‍ ആര്‍ക്കൊപ്പമെന്ന ചര്‍ച്ച സജീവമാകുന്നു. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി എന്നീ കക്ഷികളുടെ പിന്തുണ ആര്‍ക്കൊപ്പമാണെന്ന ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

ഇതുവരെ ഈ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മല്‍സരിക്കില്ലെന്ന് എസ്ഡിപിഐ അറിയിച്ചിട്ടുണ്ട്. മറ്റു രണ്ടു പാര്‍ട്ടികളും സമാനമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇവര്‍ ആര്‍ക്ക് വോട്ട് ചെയ്യുന്നുവെന്നത് നിര്‍ണായകമാണ്. മണ്ഡലത്തില്‍ നടക്കുന്ന പൊതു ചര്‍ച്ചകള്‍ ഇങ്ങനെയാണ്...

എസ്ഡിപിഐയുടെ 47000 വോട്ട്

പഴയ മുസ്ലീം ലീഗ് അനുഭാവികളാണ് എസ്ഡിപിഐ അംഗങ്ങളില്‍ കൂടുതലും. കഴിഞ്ഞ തവണ ഇ അഹമ്മദ് മല്‍സരിച്ച വേളയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 47000 വോട്ടുകാണ് അദ്ദേഹം അന്ന് സ്വന്തമാക്കിയത്.

 മറ്റുള്ളവരുടെ 30000 വോട്ട്

വെല്‍ഫയര്‍പാര്‍ട്ടിയും പിഡിപിയും ഒരുമിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവര്‍ 30000 വോട്ട് സ്വന്തമാക്കുകയും ചെയ്തു. എസ്ഡിപിഐക്കും വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി എന്നീ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ഇവരുടെ വോട്ടുകള്‍ ആര്‍ക്കെന്നത് നിര്‍ണായകമാണ്.

എസ്ഡിപിഐ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ!!

മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത് 77000 വോട്ടാണ്. അത്രയും വോട്ട് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണുയരുന്നത്. എസ്ഡിപിഐയുടെ വോട്ടുകള്‍ ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും കരുതുന്നു. മുസ്ലീം ലീഗ് പ്രവര്‍ത്തകരും ഇക്കാര്യം രഹസ്യമായി സമ്മതിക്കുന്നു.

എസ്ഡിപിഐ പറയുന്നത് ഇങ്ങനെ

ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ പ്രസക്തമല്ലാത്ത തിരഞ്ഞെടുപ്പാണ് മലപ്പുറത്ത് നടക്കുന്നതെന്നാണ് എസ്ഡിപിഐയുടെ നിലപാട്. അതുകൊണ്ടു തന്നെ അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമില്ല. ആര്‍ക്കു വോട്ട് ചെയ്യുമെന്ന് പക്ഷേ ഇതുവരെ എസ്ഡിപിഐ പ്രഖ്യാപിച്ചിട്ടുമില്ല.

വോട്ട് പരസ്യമായി ആവശ്യപ്പെടില്ല

ബിജെപി വോട്ടുകള്‍ ഭിന്നിക്കരുതെന്നാണ് എസ്ഡിപിഐയുടെ നിലപാട്. ഈ നിലപാട് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മുസ്ലീം ലീഗ് നേതൃത്വങ്ങള്‍ കരുതുന്നത്. എന്നാല്‍ എസ്ഡിപിഐയുടെ വോട്ട് പ്രത്യക്ഷത്തില്‍ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുമില്ല.

പിഡിപി ഇടതിനൊപ്പം

2004ലെ തിരഞ്ഞെടുപ്പില്‍ പിഡിപി വോട്ട് ചെയ്തത് ഇടതുപക്ഷത്തിനായിരുന്നു. ടികെ ഹംസയായിരുന്നു ഇടത് സ്ഥാനാര്‍ഥി. അന്ന് കെപിഎ മജീദിനെ പരാജയപ്പെടുത്തി ഹംസ ജയിക്കുകയും ചെയ്തു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനോ മുസ്ലീം ലീഗിനോ അവര്‍ വോട്ട് ചെയ്തിട്ടുമില്ല.

നിര്‍ണായക ശക്തികളല്ലാത്തവര്‍

പുതിയ സാഹചര്യത്തിലും അവരുടെ വോട്ട് ഇടതു സ്ഥാനാര്‍ഥി പിബി ഫൈസലിന് കിട്ടുമെന്നാണ് സിപിഎമ്മും ഇടതു ക്യാംപും പ്രതീക്ഷിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥിതിയും മറിച്ചല്ല. അവരുടെ വോട്ടും തങ്ങള്‍ക്കാണെന്ന് എല്‍ഡിഎഫ് കരുതുന്നു. എന്നാല്‍ ഈ കക്ഷികള്‍ മലപ്പുറം മണ്ഡലത്തില്‍ നിര്‍ണായക ശക്തികളല്ല.

രഹസ്യമായ നീക്കം സജീവം

ഇത്തവണ ചെറുപാര്‍ട്ടികളൊന്നും നിലപാട് വ്യക്തമാക്കാത്തത് ഇടതു-വലതു മുന്നണികളെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ കക്ഷികളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ മുസ്ലീം ലീഗും സിപിഎമ്മും രഹസ്യമായി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പരസ്യമായി ഇവരോട് വോട്ട് അഭ്യര്‍ഥിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാവില്ല. പക്ഷേ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+