മലപ്പുറം സ്‌ഫോടനക്കേസ് പ്രതി ആത്മഹത്യക്കു ശ്രമിച്ചു!! കാരണം....ഇയാള്‍ ചെയ്തത്

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. മധുര ഇസ്മായില്‍പുരം സ്വദേശിയും ബേസ് മൂവ്‌മെന്റ് സംഘത്തിലെ അംഗവുമായ അബ്ബാസ് അലിയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1

പ്രതി ഐസിയുവിലാണെന്നും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ മുറിവുകളും ഇയാളുടെ ദേഹത്തുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസമായി ജയിലില്‍ എന്‍ഐഎ ഹൈദരാബാദ് യൂനിറ്റ് മേധാവി പ്രദീപ് അംബേദ്കറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം അബ്ബാസിനെ ചോദ്യം ചെയ്തു വരികയായിരുന്നു.

2

2016 നവംബര്‍ ഒന്നിനാണ് മലപ്പുറത്തെ കലക്ടറേറ്റ് വളപ്പില്‍ കോടതിക്കു മുന്നില്‍ സ്‌ഫോടനമുണ്ടായത്. ഹോമിയോ ഡിഎംഒയുടെ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് സ്‌ഫോടനം നടന്നത്. തുടര്‍ന്നു കേസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തു. നവംബര്‍ 27നു അബ്ബാസ് അടക്കമുള്ള നാലു പ്രതികളെയും ചെന്നൈയില്‍ വച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

English summary
Malappuram Explosion case convict tried to suicide in jail.
Please Wait while comments are loading...