കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ മുസ്ലിംപെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കോളെജ് അധ്യാപകരും, സദാചാരവാദങ്ങള്‍ സ്ത്രീയ്ക്ക് മാത്രമായി ഒതുങ്ങുന്നതല്ലെന്ന് പൊന്നാനി എംഇഎസ് കോളെജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി

  • By Desk
Google Oneindia Malayalam News

മലപ്പുറം: എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതിന് പിന്നാലെ വിവിധ കോളജ് അധ്യാപകരും കുട്ടികള്‍ക്ക് പിന്തുണയുമായി രംഗത്ത്.

സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീ പ്രചാരണവും അപകീര്‍ത്തി പരാമര്‍ശവും നടത്തിയവര്‍ക്കെതിരെയാണ് കേസ്. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈബര്‍ സെല്ലിന് ചെയര്‍പേഴ്‌സന്‍ എംസി ജോസഫൈന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്.

 ഷെഫിന്‍ ജഹാന്‍ കോളേജിലെത്തി ഹാദിയയെ കണ്ടു, സംസാരിച്ചു ഷെഫിന്‍ ജഹാന്‍ കോളേജിലെത്തി ഹാദിയയെ കണ്ടു, സംസാരിച്ചു

ameera

പൊന്നാനി എംഇഎസ് കോളജിലെ ഇംഗ്ലീഷ് വിഭാംഗം മേധാവി അമീറ അയിഷബീഗം
ഇതിന് പിന്നാലെ മലപ്പുറം ഫ്‌ളാഷ് മോബിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികളെ അവഹേളിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പൊന്നാനി എം.ഇ.എസ് കോളജിലെ അധ്യാപികയും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അമീറ അയിഷബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇതിനോടകം ഏറെ വൈറലായിട്ടുണ്ട്.

മുസ്ലിംപെണ്‍കുട്ടിള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ പലതരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ നടത്തി ഇവരെ അവഹേളിക്കുന്ന പ്രണതയാണ് അടുത്തിടെയായി വന്‍തോതില്‍ പ്രചരിപ്പിക്കുന്നതെന്ന് അമീറ പറയുന്നു. സദാചാരവാദങ്ങള്‍ സ്ത്രീയ്ക്ക് മാത്രമായി ഒതുങ്ങുന്നതല്ലെന്നും മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിച്ച ഉദാഹരണവും പ്രവാചകചര്യയില്‍ ഉണ്ട്. ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും മേല്‍ ഇസ്ലാം ഒരു ഹിജാബ് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അമീറ പറയുന്നു. ഇത്തരത്തില്‍ അമീറ ഫേസ്ബുക്കിലിട്ട കുറിപ്പിന് നിരവധിപേര്‍ പിന്തുണയുമായി വന്നിട്ടുണ്ട്.

പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്‌നമുള്ളൂ, ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാലോ, അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുന്ന സുന്ദരന്മാരായ ആണുങ്ങളെ പെണ്ണുങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും വിമര്‍ശകരോട് അമീറ പറയുന്നു.


അമീറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുസ്ലിം പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാൻ നരകത്തിലെ വിറക് സിദ്ധാന്തവുമായി ഇറങ്ങുന്ന സാന്മാര്ഗികളായ, സ്വർഗത്തിലെ ഹൂറിമാരെ പുൽകാൻ തയ്യാറായിരിക്കുന്ന സഹോദരന്മാർ കരുതുന്നത് പെണ്ണുങ്ങൾ ഒതുങ്ങിയിരുന്നോളണം, അവർ അന്യ പുരുഷനെ ആകർഷിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുത്, അവളുടെ സൗന്ദര്യം അവളുടെ ഭർത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ് എന്നൊക്കെയാണല്ലോ. ആയിക്കോട്ടെ സഹോദരന്മാരെ. പക്ഷെ ഒരു സംശയം ബാക്കി നിൽക്കുന്നു. പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്നമുള്ളൂ? ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അവൾ എന്താ സുന്ദരന്മാരായ ആണുങ്ങളെ മോഹിക്കൂല്ല? നിങ്ങളൊക്കെ നല്ല അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുമ്പോൾ പെണ്ണുങ്ങളും നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ ഞങ്ങൾ പെണ്ണുങ്ങളെ മോഹിപ്പിച്ച കുറ്റത്തിന് നിങ്ങൾ ഞങ്ങൾ ഉള്ള നരകത്തിൽ തന്നെ വരുമല്ലോ അല്ലെ?

വ്യക്തി സ്വാതന്ത്ര്യത്തിൽ നല്ല വിശ്വാസം ഉണ്ട് ...എന്നെക്കാളും വിശ്വാസം നിങ്ങൾക്കുണ്ടെന്നു ഹാദിയയുടെ കാര്യത്തിൽ കണ്ടതുമാണ്.എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിർവചനം സാന്ദർഭികമായി മാറുന്നതാണല്ലോ നിങ്ങൾ പൊന്നാങ്ങളമാർക്ക്. എന്നാൽ ഞാൻ നൽകുന്ന അർഥം എല്ലാവരുടെ കാര്യത്തിലും ഒരുപോലെ ആയതുകൊണ്ട് തത്കാലം നിങ്ങളൂടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ വിഷമമുണ്ടെന്നു പറഞ്ഞു കൊണ്ട് തന്നെ ചോദിക്കട്ടെ ...

അന്യ സ്ത്രീകളെ നിങ്ങൾ കാണാമോ? അവർ കാണിച്ചാലും

എന്തിനാ അന്യസ്ത്രീകൾ ഉള്ള ഇടങ്ങളിൽ നിങ്ങൾ വരുന്നത്?

എന്തിനാ അവർക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്?

എന്തിനാ അവരുടെ പ്രൊഫൈൽ സന്ദർശിക്കുന്നത്?

എന്തിനാ അവരുടെ പ്രൈവറ്റ് മെസ്സേജ് ബോക്സിലേക്ക് നിങ്ങൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുന്നത്?എന്തിനാ അവർ പാടുന്ന പാട്ടു നിങ്ങൾ കേൾക്കാൻ പോകുന്നത്?

എന്തിനാ അവർ ഡാൻസ് വീഡിയോ പോസ്റ്റിയാലും നിങ്ങൾ കാണാൻ പോകുന്നത്?

എന്തിനാ അവരുടെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ കമന്റ് ഇടുന്നത്?

ദീൻ പഠിപ്പിക്കുന്ന നിങ്ങളുടെ പോസ്റ്റുകൾ,ഫോട്ടോകൾ അത് ഇസ്‌ലാമിക വഴിയിൽ തന്നെ ആണോ? നീന്തൽകുളത്തിൽ നിന്ന് വരെയുള്ള ഫോട്ടോ നിങ്ങൾ ഇടാറില്ല? സ്ത്രീയെ മോഹിപ്പിക്കുന്ന ഒന്നും അതിൽ ഇല്ലെന്ന് പറയാമോ? ഓ മറന്നു പോയി...മോഹിപ്പിക്കുന്നവളും വഴിപിഴപ്പിക്കുന്നവളും സ്ത്രീ ആണല്ലോ... അവൾമോഹം ഇല്ലാത്തവളും.

മതത്തിന്റെ പേറ്റന്റ് എടുത്തവർ ആണല്ലോ നിങ്ങൾ. അന്യ സ്ത്രീകളെ കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തണമെന്നു പഠിച്ചിട്ടില്ലേ? സ്വകാര്യ ഭാഗങ്ങൾ സംരക്ഷിക്കണമെന്ന് പഠിച്ചിട്ടില്ലേ?

അപ്പോൾ ഫേസ്ബുക്കിൽ വന്നു സ്ത്രീകളുടെ ഡ്രെസ്സിന്റെ ഇറക്കവും ശരീരത്തിന്റെ വടിവും നൃത്തചുവടുകളുടെ ഭംഗിയും നിങ്ങൾ നോക്കാമോ? സണ്ണി ലിയോണിന്റെയും മിയ ഖലീഫയുടേയുമൊക്കെ ഫോട്ടോക്കു അശ്ളീല കമെന്റും ലൈകും ഇടാമോ? മോഹിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിച്ച ഉദാഹരണവും പ്രവാചക ചര്യയിൽ കാണാമല്ലോ. അതൊക്കെ നിങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ?

സദാചാര പോലീസ് ചമഞ്ഞു, സ്വർഗം പാട്ടത്തിനെടുത്തവർ എന്നു മേനി നടിച്ചു പെൺപിള്ളേരെ ദീൻ പഠിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വസിച്ചു നടക്കുന്നവർ ആദ്യം സ്വന്തം സ്വകാര്യജീവിതം എത്രത്തോളം സംശുദ്ധമാണെന്നു ആലോചിക്കൂ...ഹിജാബ് പെണ്ണിന് മേൽ ഇടാൻ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകൾക്കും പ്രവർത്തിക്കും മേൽ ഇസ്ലാം ഒരു ഹിജാബ് നിഷ്കര്ഷിക്കുന്നുണ്ട്. വഴിയിലൂടെ പോകുന്ന ഒരു പെണ്ണിനെ കണ്ണ് കൊണ്ട് പോലും വ്യഭിചാരിക്കാത്തവൻ ആണ് എന്ന് ഉറപ്പു വരുത്തൂ.എന്നിട്ട് പോരെ ദീനിന്റെ പേരിൽ ഈ പരാക്രമങ്ങളും പോർവിളികളും പെരുമാറ്റച്ചട്ടം പഠിപ്പിക്കലും.

English summary
Malappuram flashmob issue; Ponnani MES english HOD said ''Morality is not only meant for females''
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X