• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനഫലം പോസിറ്റീവ്, പൊതുദര്‍ശനം ഒഴിവാക്കി, സംസ്‌കാരം നാളെ

Google Oneindia Malayalam News

കൊച്ചി: അന്തരിച്ച സിനിമ നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനഫലം പുറത്ത്. താരത്തിന് കൊവിഡ് പോസിറ്റീവാണ്. അതുകൊണ്ട് തന്നെ പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം നാളെ സംസ്‌കരിക്കും. ഇന്ന് വൈകീട്ടോടെയാണ് റിസബാവ അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ 9.30 വരെ മട്ടാഞ്ചേരിയിലെ ഷാദി മഹലില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവായതോടെ ഈ പൊതുദര്‍ശനം ഒഴിവാക്കി. അതേസമയം, റിസബാവയുടെ മരണത്തില്‍ അനുശോചിച്ച് സിനിമ-രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു.

cmsvideo
  Actor Risa bava passes away

  നടന്‍ റിസബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലിവിഷന്‍ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  ഇന്‍ ഹരിഹര്‍ നഗറിലെ 'ജോണ്‍ ഹോനായ്' പ്രേക്ഷകര്‍ക്ക് എന്നും മറക്കാനാവാത്ത വില്ലനായിരുന്നു എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നെന്ന് ചെന്നിത്തല പറഞ്ഞു. ഞാന്‍ ഹോനായ്, ജോണ്‍ ഹോനായ്' ഈ ഡയലോഗില്‍, 'ഇന്‍ ഹരിഹര്‍ നഗറി'ലെ റിസബാവയുടെ പ്രകടനത്തില്‍ തരിച്ചിരിക്കാത്ത മലയാളികളില്ല. ആ ഒരൊറ്റ വേഷം മതി അദ്ദേഹത്തിന്റെ റേഞ്ച് മനസിലാക്കാന്‍. സങ്കടമാണ് തുടരെയുള്ള വിയോഗങ്ങള്‍.
  ആദരാഞ്ജലികള്‍ റിസബാവ- എന്നായിരുന്നു സംവിധായകന്‍ വിഎ ശ്രികുമാര്‍ കുറിച്ചത്.

  റിസബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം നേതാവ് ഇപി ജയരാജനും രംഗത്തെത്തി. സ്വഭാവ നടനായി തിളങ്ങിയ താരം വില്ലന്‍ വേശങ്ങളിലൂടെയും വെള്ളിത്തിരയില്‍ നിറഞ്ഞു. താരത്തിന്റെ വിയോഗത്തില്‍ കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

  കെടി ജലീല്‍
  Know all about
  കെടി ജലീല്‍

  റിസബാവയുടെ അകാലവിയോഗം മലയാള സിനിമക്ക് തീരാ നഷ്ടമാണെന്ന് മന്ത്രി പി രാജീവ് പറ#്ഞു. അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങള്‍ ചിരസ്മരണീയമാണ്. ജോണ്‍ ഹോനായി, പിന്നീട് വന്ന എത്രയോ വില്ലന്‍ കഥാപാത്രങ്ങളെ സ്വാധീനിച്ചു. സ്വഭാവ നടനായും റിസബാവ അതുല്യ പ്രകടനം കാഴ്ചവച്ചു. അവിസ്മരണീയമാകേണ്ട നല്ല കഥാപാത്രങ്ങളുമായി ഇനിയും നമുക്ക് മുന്നില്‍ എത്തേണ്ടതായിരുന്നു. റിസബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്ന് മന്ത്രി അറിയിച്ചു.

  English summary
  Malayalam Actor Rizabawa's Covid test result is positive, avoids public viewing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X