ചെറിയ വേഷങ്ങളായാലും അടയാളപ്പെടുത്തിയ പ്രതിഭ; കോഴിക്കോട് ശാരദക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം
കോഴിക്കോട്: പ്രശസ്ത സിനിമാ, നാടക നടി കോഴിക്കോട് ശാരദ (84) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 11.30ഓടെയാണ് ശ്വാസ തടസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കേഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന രാവിലെ 9.30ഓടെയായിരുന്നു അന്ത്യം.

നാടക നടിയായികൊണ്ടായിരുന്നു അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 1985 - 87 കാലങ്ങളില്‍ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, രാപ്പകല്‍, നരിമാന്‍, യുഗപുരുഷന്‍, കുട്ടിസ്രാങ്ക്. എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ വേഷമിട്ടിട്ടുണ്ട്.

ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. സല്ലാപത്തിലെ മനോജ് കെ ജയന്റെ അമ്മ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ നടന്മാരുടെയുള്‍പ്പെടെ വിവിധ ചിത്രങ്ങളില്‍ കോഴിക്കോട് ശാരദ ഭാഗമായി. ഒട്ടേറെ സീരിയലുകളിലും കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‌സിംഗ് അസിസ്റ്റാണ് കോഴിക്കോട് ശാരദ. ചെറുതെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കോഴിക്കോട് ശാരദ ചെയ്തിട്ടുണ്ട്.

തമാശക്കാരിയായും കുശുമ്പിയായിട്ടുമൊക്കെയുള്ള കഥാപാത്രങ്ങളിലായിരുന്നു മികവ് കാട്ടിയിരുന്നത്. സത്യന്‍, നസീര്‍ അടക്കമുള്ളവര്‍ക്കൊപ്പവും വെള്ളിത്തിരയില്‍ വേഷമിട്ടിട്ടുണ്ട്. സല്ലാപത്തിലെ വേഷമാണ് കോഴിക്കോട് ശാരദയുടെ ഏറ്റവും മികച്ച കഥാപാത്രമായി കണക്കാക്കപ്പെടുന്നത്. മറ്റ് നടന്മാരെ പോലെ തന്നെ നാടക രംഗത്ത് നിന്ന് തന്നെയാണ് ശാരദയും സിനിമയിലേക്കെത്തുന്നത്. എന്നാല്‍ മറ്റുള്ളവരെ പോലെ മികച്ച വേഷം എന്ന് എടുത്ത് പറയാന്‍ ഒന്നുമുണ്ടായില്ല.
Recommended Video

എന്നാല്‍ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും അത് ഭംഗിയോടെയും അത് അടയാളപ്പെടുത്തുകയും ചെയ്ത വേഷങ്ങളായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ ചെറുവേഷങ്ങളിലൂടെ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്തിയ നടിയാണ്ഇപ്പോള്‍ മലയാള ചിത്രത്തിന് നഷ്ടമായത്. കോഴിക്കോട് ശാരദയുടെ നിര്യാണയത്തില്‍ മലയാള സിനിമ ലോകം അനുശോചനമറിയിച്ചു.












Click it and Unblock the Notifications