കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിറവില്‍ മലയാളം, കാത്തിരുന്ന് സ്വന്തമാക്കിയത് 10 പുരസ്‌കാരങ്ങള്‍....

  • By Siniya
Google Oneindia Malayalam News

ദില്ലി; 63 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവില്‍ മലയാളം തിളങ്ങി. ഏറ്റവും മികച്ച ചിത്രത്തിന് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി തന്നെ അര്‍ഹത നേടി. എന്നാല്‍ മലയാളവും തെല്ലും വിട്ടുകൊടുക്കാതെ തന്നെയാണ് അവസാന റൗണ്ട് വരെ മത്സരിച്ചത്. 33 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും പത്ത് പുരസ്‌കാരങ്ങളാണ് കേരളം സ്വന്തമാക്കി്.

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി ഇടം പിടിച്ചു. ഇതേ സമയം എന്നു നിന്റെ മൊയ്തീനും, സുസുധി വാത്മീകത്തിനുമെല്ലാം വിവിധ തരത്തില്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹമയി.

രമേശ് സിപ്പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗമാണ് വിജയികളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ ശ്യാമപ്രസാദ് ആണ് മലയാളത്തിലെ പ്രതിനിധി. വിനോദ് മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്തത്.

പത്തേമാരി

പത്തേമാരി

സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് മികച്ച മലയാള സിനിമ. 33 മലയാള ചിത്രം പരിഗണിക്കപ്പെട്ടെങ്കിലും ദേശീയ അവാര്‍ഡിന് അര്‍ഹമായത് ഈ സിനിമയാണ്.

സു.. സു.. സുധി വാത്മീകം

സു.. സു.. സുധി വാത്മീകം

മലയാളത്തിന്റെ ഇഷ്ടതാരമായ ജയസൂര്യയ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നിവയിലുള്ള അഭിനയ മികവാണ് അവാര്‍ഡിന് അര്‍ഹമായത്.

 സാമൂഹിക പ്രതിബദ്ധത

സാമൂഹിക പ്രതിബദ്ധത

സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായി വി കെ പ്രകാശിന്റെ നിര്‍ണായകത്തിനാണ് അവാര്‍ഡ്.

കാത്തിരുന്നു കാത്തിരുന്നു അവാര്‍ഡ്

കാത്തിരുന്നു കാത്തിരുന്നു അവാര്‍ഡ്

കാത്തിരുന്ന് കാത്തിരുന്നു എം ജയചന്ദ്രനും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. എന്നു നിന്റെ മൊയ്തീനിനെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിന്റെ സംഗീത സംവിധാനത്തിനാണ് അവാര്‍ഡ്.

 കുട്ടി താരം ഇവിടെ

കുട്ടി താരം ഇവിടെ

ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മേനോന്‍ മികച്ച ബാലതാരമായി മാറി. മലയാളികള്‍ക്ക് ഏറെ പരിചിതമാണിവന്‍.

പരിസ്ഥിതി ചിത്രം

പരിസ്ഥിതി ചിത്രം

മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷി അര്‍ഹതനേടി.

ഡോക്യുമെന്ററി

ഡോക്യുമെന്ററി

അമ്മ എന്ന ഡ്യോക്യുമെന്ററി ചെയ്ത നീലനും അരങ്ങിലെ നിത്യവിസ്മയം എന്ന ഡോക്യുമെന്ററിയുടെ വിവരണത്തിന് പ്രൊഫ. ആലിയാറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ കുറിച്ചു ഡോക്യുമെന്ററിയാണിത്.

English summary
malayalam films got 10 national film award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X