Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഇനി വിപ്ലവസ്മരണ; പോരാളികളുടെ പോരാളിക്ക് വിട: സംസ്‌കാരം മറ്റന്നാള്‍ ആലപ്പുഴയില്‍

കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 3.20-നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 23 ന് നില ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നു വൈകീട്ട് പഴയ എകെജി സെന്ററില്‍ പൊതുദര്‍ശനം. രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുവരും. നാളെ രാവിലെ 9 മണി മുതല്‍ ദര്‍ബാള്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ച കഴിഞ്ഞ് ആലപ്പുഴയിലേക്ക്. രാവിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം. പിന്നീട് ടൗണ്‍ഹാളില്‍. ഉച്ചതിരിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം.

live

Jul 22, 2025, 12:21 am IST

പോരാളികളുടെ പോരാളിക്ക് വിട
Jul 22, 2025, 12:19 am IST

വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ വേലിക്ക്അകത്ത് വീട്ടില്‍ എത്തിച്ചു
Jul 21, 2025, 11:31 pm IST

വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നു.
Jul 21, 2025, 11:20 pm IST

പൊതുദർശനം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പി പി ചിത്തരഞ്ജന്‍ എംഎല്‍എ യോഗത്തില്‍ സന്നിഹിതനായി. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിച ചടങ്ങുകളോടെയുള്ള സംസ്‌കാരം.
Jul 21, 2025, 11:07 pm IST

വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. പ്രിയ വി.എസിന് വിട!' രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
Jul 21, 2025, 10:43 pm IST

അനുമസ്മരിച്ച് എംഎ ബേബി
Jul 21, 2025, 9:48 pm IST

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ രാജിവെച്ചു
Jul 21, 2025, 9:35 pm IST

ആദരാഞ്ജലിയർപ്പിച്ച് വിഎം സുധീരന്‍
Jul 21, 2025, 9:08 pm IST

അനുസ്മരിച്ച് രാജീവ് ചന്ദ്രശേഖർ
Jul 21, 2025, 8:24 pm IST

അനുസ്മരിച്ച് യൂസഫ് അലി

മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ നമ്മോട് വിട വാങ്ങിയിരിക്കുകയാണ്. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്. വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് ഞാൻ വെച്ചു പുലർത്തിയിരുന്നത്. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു.
Jul 21, 2025, 8:05 pm IST

വിഎസിന്റെ ഭൗതിക ശരീരം എകെജി സെന്ററില്‍ എത്തിച്ചപ്പോള്‍
Jul 21, 2025, 7:58 pm IST

വിപ്ലവ കേരളത്തിന്റെ സമര സൂര്യന് വിട
Jul 21, 2025, 7:56 pm IST

ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല.- മോഹന്‍ലാല്‍
Jul 21, 2025, 7:42 pm IST

എകെജി പഠനഗവേഷണ കേന്ദ്രത്തിലെത്തി അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച എകെ ആന്റണി
Jul 21, 2025, 7:27 pm IST

അനുസ്മരിച്ച് കമല്‍ഹാസന്‍
Jul 21, 2025, 7:26 pm IST

വിഎസിന്റെ ഭൗതിക ശരീരം എകെജി സെന്ററില്‍ എത്തിച്ചു
Jul 21, 2025, 7:23 pm IST

വിഎസ് പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നേതാവെന്ന് രാഷ്ട്രപതി
Jul 21, 2025, 7:22 pm IST

വിഎസ് എന്ന രണ്ടക്ഷരം
Jul 21, 2025, 7:07 pm IST

പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി: മഞ്ജു വാര്യര്‍
Jul 21, 2025, 6:42 pm IST

കേരളത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Jul 21, 2025, 6:34 pm IST

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അനുശോചനം

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്.
Jul 21, 2025, 6:29 pm IST

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍
Jul 21, 2025, 6:23 pm IST

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി: വിഎസ് അച്യുതാനന്ദന്‍ പാവപ്പെട്ടവര്‍ക്കും ചൂഷണം നേരിടുന്നവര്‍ക്കും ജീവനൊഴിഞ്ഞു വെച്ച നേതാവ്, പാവപ്പെട്ടവരുടെ പടത്തലവന്‍.
Jul 21, 2025, 6:13 pm IST

കേരളത്തിന്റെ രാഷ്ട്രീയ മനസാക്ഷിയില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യം: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍
Jul 21, 2025, 6:07 pm IST

മന്ത്രി ഡോ. ആര്‍ ബിന്ദു

മണ്ണിലാദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവര്‍ക്കും കണ്ണും കരളുമായി പതിറ്റാണ്ടുകള്‍ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് - മന്ത്രി പറഞ്ഞു.
Jul 21, 2025, 6:01 pm IST

അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി

അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി സഖാവ് വി.എസിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമരപോരാട്ടങ്ങളുടെ പര്യായമായിരുന്നു സഖാവ് വിഎസ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സമരമായിരുന്നു. അശരണര്‍ക്കും ആലംബഹീനര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി സഖാവ് നിരന്തരം പോരാടി. ഇന്ത്യയില്‍ അടിസ്ഥാന വര്‍ഗ മുന്നേറ്റത്തിന് സഖാവിന്റെ നേതൃത്വം വലിയ കരുത്ത് പകര്‍ന്നു. കേരളത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ തീരാനഷ്ടമാണ്. സഖാവിന്റെ സ്മരണ എന്നും നമുക്ക് വഴികാട്ടിയായിരിക്കും. ലാല്‍സലാം..
Jul 21, 2025, 5:58 pm IST

വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ച് കമല്‍ഹാസന്‍
Jul 21, 2025, 5:56 pm IST

വിഎസിനോടുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതുഅവധി. മൂന്നു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.
Jul 21, 2025, 5:21 pm IST

തലസ്ഥാനത്ത് ഉടന്‍ പൊതുദര്‍ശനം

എസ്‌യുടി ആശുപത്രിയില്‍ നിന്ന് മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
Jul 21, 2025, 5:16 pm IST

പികെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയമായി എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും അദ്ദേഹം കാത്തുസൂക്ഷിച്ചു. രാഷ്ട്രീയമായ എതിര്‍പ്പില്‍ യാതൊരു കോംപ്രമൈസും ഇല്ലാതെ അദ്ദേഹം പോരാടി. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും അദ്ദേഹത്തിന്റേതായ ശൈലി ഉണ്ടായിരുന്നു. ഏറ്റവും വ്യത്യസ്തനായ കമ്യൂണിസ്റ്റ് നേതാവ്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+